മഹാരാഷ്ട്രയിൽ ആദ്യം നിരോധിക്കേണ്ടതു ചുവന്ന തെരുവിലെ മാംസ വിൽപ്പനയാണ് !!!!!!!
മുംബൈയിലെ ചുവന്ന തെരുവാണ് കാമാത്തിപുര - ഏഷ്യയിലെ ഏറ്റവും വലിയ 'മാംസ വിപണി' !
അവിടെ വില്‍പ്പനക്ക് വച്ചിരിക്കുന്നത് പശുവും പോത്തും ആടും ഒന്നുമല്ല - ഒന്‍പതും പത്തും മുതല്‍ പ്രായമുള്ള നമ്മുടെ ഭാരത സ്ത്രീകളെയാണ്.
ഭാരതാംബയുടെ പെണ്മക്കളെ പരസ്യമായി വിലപേശി വില്‍ക്കാന്‍ വച്ച നഗരത്തില്‍ ഇന്ന് പശുക്കള്‍ സന്തുഷ്ടരാണ്. പഴയ പ്രതിജ്ഞയില്‍ നാം ആവര്‍ത്തിച്ചിരുന്ന " ഭാരതത്തിലെ സഹോദരി"മാര്‍ തീരാദുരിതത്തിലും.
19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ എന്ന് പറയപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ അത് തുടര്‍ന്നു പോന്നു.
ചേരികളില്‍ നിന്നും തെരുവുകളില്‍ നിന്നും തട്ടിക്കൊണ്ടു പോകുന്ന നൂറു കണക്കിന് പെണ്‍കുട്ടികള്‍ ഒടുവില്‍ എത്തി ചേരുന്ന ഇടമാണീ ചുവന്ന തെരുവ്. അവരില്‍ ഭൂരിഭാഗവും അവിടെ എത്തിപ്പെട്ടത് സ്വയം അതാഗ്രഹിച്ചല്ല.
സ്വതന്ത്ര ലൈംഗികതയുടെ പാഠങ്ങള്‍ കേട്ടല്ല ഒരു പതിനാലുകാരി സന്ധ്യ മയങ്ങുമ്പോള്‍ ദീദി പറഞ്ഞയക്കുന്ന ഏതെങ്കിലും ഒരു ആര്‍ഷ ഭാരതീയന്റെ ദാസിയാവേണ്ടി വരുന്നത്. അവര്‍ക്ക് അമ്മമാര്‍ മാത്രമേ ഉള്ളൂ - ചൂണ്ടി കാണിക്കാന്‍ പിതാവില്ലാതെ ജനിക്കുന്ന മക്കളും !
ഇടക്ക് അവിചാരിതമായി ഓടിയെത്തുന്ന പോലീസ് പട. എന്നാല്‍ അവരൊന്നും തങ്ങളെ സഹായിക്കാന്‍ വന്നവരായിരുന്നില്ല. പണം കിട്ടുമ്പോള്‍ അവര്‍ തിരിച്ചു പോകും. ഭീതി നിറഞ്ഞ ജീവിതം !
സിനിമളില്‍ കണ്ടിട്ടുള്ളതിലും എത്രയോ ക്രൂരമാണ് അവിടുത്തെ അനുഭവങ്ങള്‍ ഒന്ന് അവിടെ എത്തിപ്പെട്ട പത്രലേഖകര്‍ സാക്ഷ്യം വഹിക്കുന്നു.
Comments
Post a Comment