-
-
ലണ്ടൻ∙ കൊടും ക്രൂരമായ ശിക്ഷാ രീതികളിലൂടെ കുപ്രസിദ്ധി നേടിയ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്, തങ്ങളുടെ ലൈംഗിക അടികളാകാൻ വിസമ്മതിച്ച 250ൽ അധികം ഇറാഖി സ്ത്രീകളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വടക്കേ ഇറാഖിലെ നഗരമായ മൊസൂളിൽ നിന്നുള്ള സ്ത്രീകളെയാണ് ഐഎസ് തങ്ങളുടെ കൊടും ക്രൂരതയ്ക്ക് ഇരയാക്കിയത്.
തങ്ങളുടെ സംഘടനയിൽപ്പെട്ടവരെ താൽക്കാലികമായി വിവാഹം കഴിക്കാൻ ഐഎസ് ഈ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു നിരസിക്കുകയും ഐഎസിന്റെ ലൈംഗിക അടിമകളാകാൻ വിസമ്മതിക്കുകയും ചെയ്ത സ്ത്രീകളെയാണ് ഐഎസ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ചിലരുടെ കുടുംബാംഗങ്ങളും വധിക്കപ്പെട്ടരിൽ ഉൾപ്പെടുന്നു.
മൊസൂളിന്റെ നിയന്ത്രണമേറ്റെടുത്തതു മുതൽ ഭീകരരെ താൽക്കാലികമായി വിവാഹം ചെയ്ത് അവരുടെ ലൈംഗിക അടിമകളാകാൻ ഇവർ ഇറാഖി സ്ത്രീകളെ നിർബന്ധിച്ചുവരികയായിരുന്നു. ഇതിനെതിരെ നിലകൊണ്ടവരാണ് കൊല്ലപ്പെട്ടതെന്ന് കുർദിഷ് ഡെമോക്രാറ്റിക് പാർട്ടി വക്താവ് വ്യക്തമാക്കി. മൊസൂളിൽ സ്ത്രീകൾ തനിയെ പുറത്തിറങ്ങുന്നതും സ്വയം തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കുന്നതും ഐഎസ് വിലക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
2014 ജൂണിലാണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 2014 ആഗസ്റ്റിൽ, 500ൽ അധികം യാസിദി സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടു പോയി അവരുടെ ലൈംഗിക അടിമകളായക്കിയിരുന്നു. അതേ വർഷം ഒക്ടോബറിലും അഞ്ഞൂറിലധികം സ്ത്രീകളെ വടക്കൻ ഇറാഖിൽ ഭീകരർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു.
Read more at: http://www.manoramaonline.com/news/just-in/ISIS-executes-250-women-for-refusing-to-become-sex-slaves-Report.html
തങ്ങളുടെ സംഘടനയിൽപ്പെട്ടവരെ താൽക്കാലികമായി വിവാഹം കഴിക്കാൻ ഐഎസ് ഈ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു നിരസിക്കുകയും ഐഎസിന്റെ ലൈംഗിക അടിമകളാകാൻ വിസമ്മതിക്കുകയും ചെയ്ത സ്ത്രീകളെയാണ് ഐഎസ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ചിലരുടെ കുടുംബാംഗങ്ങളും വധിക്കപ്പെട്ടരിൽ ഉൾപ്പെടുന്നു.
2014 ജൂണിലാണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 2014 ആഗസ്റ്റിൽ, 500ൽ അധികം യാസിദി സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടു പോയി അവരുടെ ലൈംഗിക അടിമകളായക്കിയിരുന്നു. അതേ വർഷം ഒക്ടോബറിലും അഞ്ഞൂറിലധികം സ്ത്രീകളെ വടക്കൻ ഇറാഖിൽ ഭീകരർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു.
Read more at: http://www.manoramaonline.com/news/just-in/ISIS-executes-250-women-for-refusing-to-become-sex-slaves-Report.html
Comments
Post a Comment