Skip to main content

Quran Says, About Holy Spirit.


  • 5: 110. ( ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക. 
  • إِذْ قَالَ اللّهُ يَا عِيسى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَى وَالِدَتِكَ إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالإِنجِيلَ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي وَتُبْرِىءُ الأَكْمَهَ وَالأَبْرَصَ بِإِذْنِي وَإِذْ تُخْرِجُ الْمَوتَى بِإِذْنِي وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُواْ مِنْهُمْ إِنْ هَـذَا إِلاَّ سِحْرٌ مُّبِينٌ
  • [5.110] When Allah will say: O Isa son of Marium! Remember My favor on you and on your mother, when I strengthened you I with the holy Spirit, you spoke to the people in the cradle and I when of old age, and when I taught you the Book and the wisdom and the Taurat and the Injeel; and when you determined out of clay a thing like the form of a bird by My permission, then you breathed into it and it became a bird by My permission, and you healed the blind and the leprous by My permission; and when you brought forth the dead by My permission; and when I withheld the children of Israel from you when you came to them with clear arguments, but those who disbelieved among them said: This is nothing but clear enchantment. 
  • Comments

    Popular posts from this blog

    Home..!

    Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

    Discovery Of Prayer... A Bible Study

    (ഒരു വിഷയം ഞാൻ ഓർമിപ്പിക്കട്ടെ. പശുവിനെ കുറിച്ച 10  വാക്യം എഴുതാൻ പറഞ്ഞാൽ പശുവിനെ കൊണ്ട് പോയി തെങ്ങിൽ കെട്ടിയിട്ട തെങ്ങിനെ കുറിച്ച 10 വാക്യം എഴുതുന്ന  രീതിയിലുള്ള മിക്കവാറും  പെന്തകോസ്ത് സഭകളിലെ വചന വ്യാഖ്യാനം പോലെ ചുമ്മാ പറഞ്ഞിട് പോവാൻ ഞാൻ ഇഷ്ടപ്പെടാത്തത് കൊണ്ട്, ഞാൻ വായിക്കുന്ന  എല്ലാ വാക്യത്തിനും ഉള്ള ഇണയെ അതെ സന്ദർഭത്തിൽ, അതെ സാഹചര്യത്തിൽ , അതെ അർത്ഥത്തിൽ, മറ്റൊരു വേദ ഭാഗത്തു നിന്ന് എടുത്തു കാണിക്കാതെ ഏതെങ്കിലും വചനം വായിച്ചു തടിതപ്പാൻ ഞാൻ നോക്കിയാൽ നിങ്ങൾക് ചോദിക്കാം. അത് തിരുത്തുവാൻ ഞാൻ ബാധ്യസ്ഥനാണ്. ഒരു വാക്യം വായിച്ച അതിനെ സ്വന്ത ബുദ്ധിയാൽ, തനിക് തോന്നിയ വിധത്തിൽ  അല്ലെങ്കിൽ വിശ്വാസികളെ സുഖിപ്പിക്കുന്ന വിധത്തിൽ  ആത്മാവ് പ്രേരിപ്പിക്കുന്നു , ആത്മാവ് പറയുന്നു എന്നൊക്കെയുള്ള മേമ്പൊടിയോടെ വ്യാഖ്യാനിക്കുന്ന  രീതിയെ എനിക്ക് ബോത്തിക്കാത്തതു കൊണ്ട്,  ഞാൻ ചെയ്യുമ്പോൾ അങ്ങനെ ആവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഒരു വാക്യം വ്യാഖ്യാനിക്കുന്നത് അതിന്റെ തക്കതയെ ഇണയെയും, ആ വചനം പറയുന്ന സാഹചര്യത്തെയും കൊണ്ടാവണം. ഞാൻ ഈ വായിക്കുന്നത് എന്റെ സ്വന്തബുദ്ധിയാൽ...

    Discovery Of Holy Spirit... A Bible Study

    ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു  കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ… എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത്  ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ  തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ച...