(ഒരു വിഷയം ഞാൻ ഓർമിപ്പിക്കട്ടെ. പശുവിനെ കുറിച്ച 10  വാക്യം എഴുതാൻ പറഞ്ഞാൽ പശുവിനെ കൊണ്ട് പോയി തെങ്ങിൽ കെട്ടിയിട്ട തെങ്ങിനെ കുറിച്ച 10 വാക്യം എഴുതുന്ന  രീതിയിലുള്ള മിക്കവാറും  പെന്തകോസ്ത് സഭകളിലെ വചന വ്യാഖ്യാനം പോലെ ചുമ്മാ പറഞ്ഞിട് പോവാൻ ഞാൻ ഇഷ്ടപ്പെടാത്തത് കൊണ്ട്, ഞാൻ വായിക്കുന്ന  എല്ലാ വാക്യത്തിനും ഉള്ള ഇണയെ അതെ സന്ദർഭത്തിൽ, അതെ സാഹചര്യത്തിൽ , അതെ അർത്ഥത്തിൽ, മറ്റൊരു വേദ ഭാഗത്തു നിന്ന് എടുത്തു കാണിക്കാതെ ഏതെങ്കിലും വചനം വായിച്ചു തടിതപ്പാൻ ഞാൻ നോക്കിയാൽ നിങ്ങൾക് ചോദിക്കാം. അത് തിരുത്തുവാൻ ഞാൻ ബാധ്യസ്ഥനാണ്. ഒരു വാക്യം വായിച്ച അതിനെ സ്വന്ത ബുദ്ധിയാൽ, തനിക് തോന്നിയ വിധത്തിൽ  അല്ലെങ്കിൽ വിശ്വാസികളെ സുഖിപ്പിക്കുന്ന വിധത്തിൽ  ആത്മാവ് പ്രേരിപ്പിക്കുന്നു , ആത്മാവ് പറയുന്നു എന്നൊക്കെയുള്ള മേമ്പൊടിയോടെ വ്യാഖ്യാനിക്കുന്ന  രീതിയെ എനിക്ക് ബോത്തിക്കാത്തതു കൊണ്ട്,  ഞാൻ ചെയ്യുമ്പോൾ അങ്ങനെ ആവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഒരു വാക്യം വ്യാഖ്യാനിക്കുന്നത് അതിന്റെ തക്കതയെ ഇണയെയും, ആ വചനം പറയുന്ന സാഹചര്യത്തെയും കൊണ്ടാവണം. ഞാൻ ഈ വായിക്കുന്നത് എന്റെ സ്വന്തബുദ്ധിയാൽ...
 
 
Comments
Post a Comment