Monday, August 28, 2017

ദശാംശം (Tithe)







അന്നതിനും ആത്മാവിനും മുട്ടുണ്ടായാലും, ഒരുകുറവും കൂടാതെ വിശ്വാസികളിലേക് ധാരയായി ഒഴുകിയെത്തുന്ന ആത്മാവിന്റെ സന്ദേശമായ ദശാംശം അഥവാ പിരിവ്, ഒരു പ്രതേക സാഹചര്യത്തിൽ എനിക്ക് വിഷയമാക്കെണ്ടിവരുന്നു...

അനേക മഹാരഥന്മാർ, ആത്മാവിൽ നിറഞ്ഞും, വചനം ഇഴ കീറി മുറിച്ചും, പലകുറി ആവർത്തിച്ച് പഠിപ്പിച്ച ഈ വിഷയത്തിൽ പ്രതേകിച്ചു എന്താണ് ഈ അധികപ്രസംഗിക് പറയാനുള്ളത് എന്ന് നിങ്ങളിൽ ചിലരെങ്കിലും ചിന്തിച്ചു പോയിക്കാണും... പഠിപ്പിക്കണോ പ്രസംഗിക്കണോ ഞാൻ മുതിർന്നാൽ, എനിക്ക് മുന്നേ പറന്ന മഹാരഥന്മാർ എന്നെ നോക്കി പരിഹസിക്കും..

അതുകൊണ്ടു നിങ്ങളിൽ നിന്ന് ചിലത് പഠിക്കുകയും, എന്‍റെ മനസ്സിൽ ഉള്ള ചില ചിന്തകൾ, ഒരു അരിവില പൈതലിന്റെ എല്ലാ ചാപല്യത്തോടും കൂടെ പങ്കുവെക്കുവാനും ഞാൻ ഈ വേദിയിൽ നില്കുന്നു..

തലകുറി വാക്യം നിങ്ങളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്കൊണ്ട് ഒരു ചോദ്യോത്തര പരിപാടി ആയിട്ടു നമുക് തുടങ്ങാം....






10 ശതമാനം ദശാംശം കൊടുക്കണം എന്ന് പ്രമാണത്തിൽ ഉണ്ടോ? ഉണ്ടേൽ പ്രമാണം ഏതു?

**********************************************************


മൊസെയുടെ കാലഘട്ടം ബി സി 1270 മുതൽ മലാഖി കാലഘട്ടം ബി സി 500 വരെ ദൈവം കൂർക്കം വലിച്ചു ഉറങ്ങിയിട്ട് ബി സി 500 ൽ ഞെട്ടിയുണർന്ന , എവിടെ... എവിടെ.. എന്‍റെ ദശാംശം എവിടെ എന്ന് ചോദിച്ചതാണോ? അല്ലങ്കിൽ ദൈവം കൊടുത്ത പ്രമാണം എവിടെ?






പ്രമാണം കൊടുക്കാതെ ചോദ്യം ചൈയ്യന്മാത്രം മൂടാനാണോ നമ്മുടെ ദൈവം? അല്ലെങ്കിൽ നമുക് പ്രമാണം ഒന്ന് തേടിനോക്കാം….. നമുക് വായിക്കം ലേവ്യ 27:30-33






ദശാംശം കൊടുക്കണം എന്നും , എത്ര ശതമാനമെന്നും ദൈവം ന്യായപ്രമാണം കൊടുത്തിട്ടില്ലേ ?






ഇത്ര വ്യക്തമായ പ്രമാണം ഇരിക്കുമ്പോൾ പിന്നെ എന്തിനു നാം മക്കിസദേക്കിന്റെ പുറകെ പോകണം ?






നാം ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്യങ്ങൾ Malachi 3:8-10 തന്നെ ഞാൻ തലകുറി വാക്യമായി എടുക്കുന്നു....






ഇനി ഞാൻ ചോദിച്ചോട്ടെ,ദശാംശം കൊടുക്കണം എന്ന് കല്പിച്ച ദൈവം,


ദശാംശം ആർക്കു കൊടുക്കണം എന്നോ , ആര് കൊടുക്കണം എന്നോ, എന്തിനു വേണ്ടി കൊടുക്കണം എന്നോ, എങ്ങനെ കൊടുക്കണം എന്നോ , എപ്പോ കൊടുക്കണം എന്നും പറയാൻ ബാധ്യസ്ഥാനാണ്? നമുക് പരിശോധിക്കാം ….. നമുക് വായിക്കാം ആവർത്തനം 12:17-20






ദശാംശം ദൈവത്തിനുള്ളതാണ്, ദൈവത്തിനു മാത്രം ഉള്ളതാണ്... അത് കൃത്യമായി ദൈവത്തിന്റെ കളക്ഷൻ ബൂത്തായ ആലയത്തിൽ കൊണ്ടുവന്നു, സെക്രട്ടറിയേയോ, ഉത്തരവാദിത്തപെട്ട മറ്റാരെയെങ്കിലും ഏല്പിച്ചു രസീത് വാങ്ങി ആരാധിച്ചു വിശ്വാസികൾ വീടുകളിലേക്കു മടങ്ങണം എന്നും,അങ്ങനെ കൊടുക്കുന്നവരുടെ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും കൊടുക്കും തോറും പതിന്മടങ്ങു വർധിക്കുമെന്നും..സഭയിലെ ഉത്തരവാദിത്ത പെട്ടവരക് ഈ പണം ഉപവാസപ്രാര്ഥനക്കും, ആലയം പുതുക്കി പണിയാനും, ആലയത്തിനു വേണ്ടി സ്ഥലം വാങ്ങാനും, ആലയത്തിനു ബ്രാഞ്ചുകൾ തുടങ്ങി ആലയത്തിന്റെ പേര് വിഖ്യാതമാക്കാനും, സുവിശേഷപ്രവർത്തനങ്ങൾക്കും, സർവോപരി ഡിസ്ട്രിക് കോൺവെർഷനുകളും യുവജന യോഗങ്ങളും നടത്തുവാനും, ആലയത്തിൽ ശീതീകരണം ഉപകാരണാങ്ങളും മറ്റും വാങ്ങുവാനും ഉപയോഗിക്കേണം... എല്ലാല്യോ ഈ വായിച്ചതിന്റെ ആത്മീയ മർമം?






അല്ല എന്ന് നിങ്ങളിൽ ആർകെങ്കിലും തോന്നിയാൽ, ഇക്കാലമത്രയും നമ്മെ വചനം പഠിപ്പിച്ചവരെ നിന്ദിക്കുന്നതിനു തുല്യമാണ് .... നമ്മൾ പറഞ്ഞ ആമ്മേൻ വ്യാജവും ആയിപ്പോകും ...






എവിടെയോ ഒരു പിഴവുണ്ട്... ഒന്നുകിൽ എനിക്ക് മുൻപേ നടന്ന ചിലർക്കെങ്കിലും തെറ്റു പറ്റി... അല്ലെങ്കിൽ മോശ മറ്റെന്തോ ചിന്തിച്ച എഴുതിയ വാക്യങ്ങളാണിവ... നമുക് വഴിയേ നോക്കാം..






എനിക്ക് മുൻപേ നടന്ന മഹാരഥന്മാര്ക് തെറ്റ് പറ്റാൻ സാധ്യത ഇല്ലാത്തതുകൊണ്ട്, മോശ മറ്റെന്തോ വിഷയത്തെ കുറിച്ച എഴുതിയത് ഞാൻ സ്വന്ത ഇഷ്ടത്തിൽ വ്യാഖ്യാനിച്ചു എന്ന് നമുക് അനുമാനിക്കാം

ആത്മീയ അർത്ഥങ്ങളും , മര്മങ്ങളും നിങ്ങൾക് പറഞ്ഞു തരാൻ മാത്രം ആത്മാവും വരവും ഇല്ലാത്തതുകൊണ്ട് വായിച്ച ഭാഗത്തിന്റെ എനിക്ക് മനസ്സിലായ മലയാള അർഥം ഞാൻ ഒന്ന് സംഗ്രഹിക്കാം ...



നിന്റെ നേർച്ചയായാലും, ദശാംശം ആയാലും, കടിഞ്ഞൂലുകൾ ആയാലും , ഉദ്ധരിച്ചാർപ്പണം അടക്കം ദൈവത്തിനു അവകാശപ്പെട്ടത് എല്ലാം…. അത് അർപ്പിക്കാൻ ദൈവം തെരഞ്ഞെടുത്തിട്ടുള്ള സഥലത്തേക്കു കൊണ്ടുവരണം. എന്റെ അറിവിൽ യഹോദന് അത് സിനഗോഗുകളിൽ കൊണ്ടുവരണം... നമ്മുടെ കാര്യത്തിൽ നമ്മൾ ഇവയെല്ലാം ആലയത്തിൽ കൊണ്ടുവരണം എന്ന് വ്യാഖ്യാനിക്കാം. എന്നിട്






"നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്നു, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം" ആരൊക്കെ തിന്നേണം ??? ചുമ്മാ തിന്നാമതിയോ?






എവിടെ എഴുതിയത് എന്റെ വ്യാഖ്യാന സിദ്ധികൊണ്ടു വ്യാഖ്യാനിച്ചാൽ, എന്റെ ദശാംശത്തിന്റെ കണക്ക് ദൈവത്തെ ബോധിപ്പിച്ച , അതും പോക്കറ്റിൽ ഇട്ടു , എന്റെ ഭാര്യയെയും മക്കളെയും, വേലക്കാരെയും, കൂടി ആലയത്തിൽ വന്നിട്ട് , ആലയത്തിൽ നിന്ന് ഭക്ഷിക്കുന്ന വരെ എല്ലാം വിളിച്ചു കൂട്ടി , എന്റെ പോക്കറ്റിൽ കിടക്കുന്ന ദശാംശം കൊണ്ട് അവര്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുത്തും, ഒരേ പന്തിയിൽ യജമാനൻ ആയ ക്രിസ്തു തന്റെ വേലക്കാരായ ശിഷ്യന്മാരോട് ഒന്നിച്ചിരുന്നു സ്നേഹം പങ്കുവച്ചതുപോലെ തിന്നു കുടിച്ചു സന്തോഷിക്കേണം എന്നാണ് നാം വായിച്ച വചനത്തിന്റെ അർത്ഥമായി എനിക്ക് തോന്നിയത്...






അതെങ്ങനെ ശരിയാകും എന്ന് നിങ്ങൾ ചിന്തിച്ചു തുടങ്ങും മുൻപ് നമുക് മാറ്റി ചില വാക്യങ്ങൾ വായിക്കാം ?






ആവർത്തനം 14:22-29






ഇവിടെ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്, 10 മൂട് മരച്ചീനി ഉള്ളവൻ അത് വിറ്റ് ഒരുമൂട് കപ്പയുടെ കാശുമായി ആലയത്തിൽ പോകാൻ എല്ലാ അവസ്ഥയിലും പ്രമാണം അനുവദിക്കുന്നില്ല എന്നത് പ്രതേകം ശ്രദ്ധിക്കണം...

മറ്റൊന്ന് നീആഗ്രഹിക്കുന്ന എന്തും നിനക്കു ആ കാശുകൊണ്ട് വാങ്ങി തിന്നാം ... എന്തിനെയും എന്ന് ഞാൻ പറയാൻ കാരണം, എന്റെ അറിവിൽ മദ്യം കുടിക്കുവാൻ ദൈവം അനുവദിച്ചിട്ടുള്ള ഒരേ ഒരു വചനം ഇതാണ് .. ഇവർ ഉണ്ടോ എന്നെനിക് അറിയില്ല ...

വേറെ ഒരു പ്രതേകത , നിനക്കും നിന്റെ കുടുംബത്തിനും ലേവ്യനും മാത്രമല്ല ദശാംശത്തിന്റെ അവകാശം...അത് അനാഥനും വിധവക്കും പരദേശിക്കും തൃപ്തി വരുത്താൻ കൂടി ഉള്ളതാണ് ... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഇസ്രായേൽ ഗോത്രത്തിലെ അനാഥനും വിധവക്കും എന്ന് ദൈവം ഇവിടെ പറഞ്ഞിട്ടില്ല .... അതിനർത്ഥം ജാതിയും മതവും നോക്കാതെ ആ ദേശത്തു നീ കാണുന്ന അനാഥനും വിധവയും എന്നു എന്റെ എളിയ ബുദ്ധിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന്നു .....

പിന്നെ, പരദേശി, മറ്റൊരു ദേശത്തുനിന്നു , ജോലിചെയ്യാനോ , വ്യാപാരം ചൈയ്യാനോ ആ പട്ടണത്തിൽ വരുന്നവർ .... അവരും ഇസ്രായേൽ ഗോത്രത്തിൽ ഉള്ളവരാവണം എന്നും വചനത്തിൽ ഇല്ല ... അവർക്കും അവകാശം ഉണ്ട് നമ്മുടെ ദശാംശത്തിൽ...

നമ്മൾ പെന്തോകോസ്തകർ പാവങ്ങളെ സഹായിക്കാറുണ്ട് , ചുർച്ചിൽ ആരാധനക് വന്നാൽ മാത്രം എന്ന് ഒരു അടിക്കുറിപ്പോടുകൂടി... എന്താ ശരിയല്ലേ, ചർച്ചിൽ ആൾക്കൂട്ടണം എന്ന ആഗ്രഹം കൂടാതെ ദശാംശത്തിൽ നിന്ന് ഏതേലും ഒരു പെന്തെകൊസ്ഥ് സഭ അന്യജാതിക്കാരെ സഹായിച്ചത് ഞാൻ കണ്ടിട്ടില്ല....

എന്തിനേറെ , സ്വന്തം കൂട്ടത്തിലെ മകളെ കെട്ടിച്ചുവിടാൻ കഷ്ടപ്പെടുന്ന , മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന,എന്തിനു ഒരു നേരത്തെ ആഹാരത്തിനു കഷ്ടപ്പെടുന്ന വിശ്വാസി സഹോദരങ്ങളും, കർത്താവിന്റെ വചനവുമായി നടന്നു, സുവിശേഷ വിരോധികളുടെ കൈകളാൽ കൊല്ലപ്പെട്ട ദാസന്മാരുടെ മക്കൾ പഠിക്കുവാനും , ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുമ്പോഴും. ജീവിതം കൂട്ടിമുട്ടിക്കുവാൻ അവരുടെ വിധവമാർ നെട്ടോട്ടം ഓടുമ്പോഴും .. "നാമെല്ലാം ഒരേ ശരീരത്തിന്റെ അംശികൾ അല്ലയോ " എന്ന് ആവർത്തിച്ച ആവർത്തിച്ച പഠിപ്പിക്കുകയും ലക്ഷങ്ങൾ മുടക്കി ഉപവാസ പ്രാര്ഥനകളുമു , വാര്ഷികാഘോഷങ്ങളും,സുവിശേഷ പ്രഘോഷങ്ങളും നടത്തുന്ന നമുക്കെന്തു പ്രമാണം അല്ലെ ?





കൂടുതൽ സ്വയബുദ്ധിയിൽ ഞാൻ പറയാതെ , കുറച്ചു വാക്യങ്ങൾ വായിക്കാം





ആവർത്തനം 26: 11-14





വീട്ടിൽ പോയത് നിങ്ങൾ Numbers 18:24-32 കൂടി ഒന്ന് വായിച്ചോളൂ ...





ഞാൻ എന്റെ തലക്കുറി വാക്യം മറന്നിട്ടില്ല... പ്രസംഗം കൈവിട്ടു പോയ്ക്കഴിയുമ്പോൾ ആത്മാവ് നടത്തുന്നതാണ് എന്ന് ന്യായീകരിക്കാനും ഞാൻ ഇല്ല ... തലക്കുറി വാക്യത്തിലേക് പോകും മുൻപ് നമുക് വേറെ ചില വാക്യങ്ങൾ വായിക്കാം ...





Read - John 13:20, Luke 10:16 - ഈ വാക്യങ്ങളെ അപഗ്രഥിച്ചു പഠിച്ചാൽ





കർത്താവിനു കൊടുക്കുന്ന ഏവനും പിതാവിന് കൊടുക്കുന്നു





കർത്താവിനെ ബഹുമാനിക്ക ഏവനും പിതാവിന് കൊടുക്കുന്നു





കർത്താവിനെ സ്വീകരിക്കുന്ന ഏവനും പിതാവിന് കൊടുക്കുന്നു





അങ്ങനെ എങ്കിൽ





കർത്താവിനു കൊള്ളയിടുന്നവൻ ഏവനും പിതാവിനെ കൊള്ളയിടുന്നു





കർത്താവിനെ അപമാനിക്കുന്നവൻ ഏവനും പിതാവിനെ അപമാനിക്കുന്നു





കർത്താവിനെ സ്വീകരിക്കാത്തവൻ ഏവനും പിതാവിന് പിതാവിനെ തള്ളിക്കളയുന്നു





ശരിയല്ലേ ?





ഇനി മറ്റൊരു വാക്യം Matthew 25:40





ദരിദ്രനും അനാഥനും വിധവക്കും പരദേശിക്കും രോഗിക്കും കൊടുക്കാത്തവൻ കർത്താവിനു കൊടുക്കാത്തതിന് തുല്യമാണ്, അർഹത പെട്ടത് കൊടുക്കാതെ തട്ടിയെടുക്കുന്നതിനെ കൊള്ളയടിക്കുക എന്നും മലയാളത്തിൽ വ്യാഖ്യാനിക്കാം ... അങ്ങനെ എങ്കിൽ കർത്താവിനെ കൊള്ളയടിക്കുന്നതിലൂടെ പിതാവാം ദൈവത്തെ കൊള്ളയടിക്കുന്നു .... ഇത് തന്നെ അല്ലെ മലാഖി പുസ്തകത്തിലും ഉള്ളത്? ആണോ ? ഭൂരിഭാഗം പേർക്കും ഈ ഒരു കാര്യത്തിൽ ശക്തമായ വിയോജിപ്പുണ്ടാകും. കാരണം മലാഖിയിൽ ദൈവം എവിടെയും കൊള്ളയെപ്പറ്റി പറഞ്ഞിട്ടില്ല, അങ്ങനെ ഒരു സംശയം ഉള്ളവർക്കു വേണ്ടി തലക്കുറി വാക്യം ഒന്ന് ഇംഗ്ലീഷിൽ വായിക്കാം …





Malachi 3:8-10





റോബ് എന്ന് പറഞ്ഞാൽ കൊള്ളയടിക്കുക എന്നാണ് .... ഒരു പരിഭാഷ തെറ്റാണത് ... അങ്ങനെ ആണേൽ മലാഖിയിൽ പറഞ്ഞ ദശാംശവും മോശക് കൊടുത്തതും ഞാൻ ഇപ്പോൾ വായിപ്പിച്ചതുമായ പ്രമാണം അല്ലെ സാരി ? അതോ എനിക്ക് മുൻപേ നടന്നവർ പറഞ്ഞതോ സാരി?





Proverbs 3:9: നിങ്ങൾ ഇതുപോലെ John 13:20, Luke 10:16, Matthew 25:40 ന്റെയും വെളിച്ചത്തിൽ ഒന്ന് സ്വയം വ്യാഖ്യാനിച്ചാൽ , ഇതുവരെ നിങ്ങൾ പഠിച്ചിട്ടുള്ള ദശാംശത്തിന്റെ പൊള്ളയായ മറ്റൊരു മുഖം നിങ്ങൾക് കഴിയും .... വെറുതെ വചനം കേട്ടിട്ട് ഉറക്കത്തിൽ നിന്നെഴുന്നേറ്റു രണ്ടു ആമേൻ പറഞ്ഞു , അലയത്തിന്റെ പടിവാതിൽ കടക്കുമ്പോൾ പറഞ്ഞതും കേട്ടതും മറന്നു തന്റേതായ ലോകത്തേക്ക് പോകാതെ വല്ലപ്പോഴും കേട്ടത് ശരിയോ എന്ന് ഒന്ന് വിശകലനം ചൈയ്യുന്നത് നല്ലതാണു ... അതിപ്പോ ഞാൻ പറഞ്ഞാലും , വേര് ഒരാൾ പറഞ്ഞാലും ...





നന്ദി

WINTER KASHMIR...........!!!!!!!!!!!!!!!!!!!!!!



















Love and Sorrow...Felt By All God's Creatures



Love and Sorrow...Felt By All God's Creatures
 
Swallows: Here his wife is injured and the condition is fatal.
She was hit by a car as she swooped low across the road.





Here he brought her food and attended to her with love and compassion.


He brought her food again but was shocked to find her dead.
He tried to move her....a rarely-seen effort for swallows!


Aware that his sweetheart is dead and will never come back to him again,
He cries with adoring love.




He stood beside her, saddened of her death.


Finally aware that she would never return to him, he
Stood beside her body with sadness and sorrow.


Millions of people cried after watching this picture in
America and Europe and even in India . It is said that the
Photographer sold these pictures for a nominal fee to the
Most famous newspaper in France .  All copies of that
Newspaper were sold out on the day these pictures were published.

And many people think animals don't have a brain or feelings?????
 

Regards,
Dhanya
**********************************************************************************************************************************************************************************************
           This e-mail and attachments contain confidential information from HUAWEI, which is intended only for the person or entity whose address is listed above. Any use of the information contained herein in any way (including, but not limited to, total or partial disclosure, reproduction, or dissemination) by persons other than the intended recipient's) is prohibited. If you receive this e-mail in error, please notify the sender by phone or email immediately and delete it!
************************************************************************************************************************************************************************************************

Rare Pictures .

I CAN'T BELIEVE THIS


IF YOUR CREATOR WANT TO SAVE YOU
THAN NO ONE ON THIS EARTH WOULD DARE
STOP IT. A DRIVER OF THIS TRUCK CAME OUT ALIVE.
 
 
  
  
 
  



 



--

 "

വീണ്ടും ചില ചിത്രങ്ങള്‍ വിശേഷങ്ങള്‍

 
വീണ്ടും ചില ചിത്രങ്ങള്‍ വിശേഷങ്ങള്‍
"ഉലാലാല്ലാലാ ഉല്ലേലോ ഉല്ലലലേല്ലലലോ"
"ഒരുമയുണ്ടെങ്കില്‍ ഒരു ചിറകിന്‍ ചുവട്ടിലും കിടക്കാം എന്നല്ലേ?"
"ഇതെവിടെ പോയി കിടക്കുവായിരുന്നു... വിശന്ന് കുടല്‍ കരിഞ്ഞല്ലോ"
" ഏയ്, തിന്നാനല്ല, കൊറിയ്ക്കല്‍ അല്ല, കൊറിയര്‍ സര്‍വ്വീസാ... ഹിഹി"
" വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍! ഇവിടെ രണ്ടു പുഷ് അപ് എടുത്തപ്പോഴേയ്ക്കും എന്റെ അടപ്പിളകി, ഹും!"
"ഉച്ചയ്ക്ക് ലഘുഭക്ഷണമേ ഉള്ളോ? ശരി... തല്‍ക്കാലം ഇതു കൊണ്ട് അഡ്‌ജസ്റ്റു ചെയ്യാം..."
"ഹൌ! നക്കിയതായിരുന്നോ... തലയ്ക്കിട്ട് കൂടം കൊണ്ടടിച്ചതു പോലെ... അവന്റെയൊരു സ്നേഹപ്രകടനം!"
" ഹിഹി, ഇത് ഇപ്പ ശരിയാക്കിത്തരാം... ആ ചെറിയേ സ്ക്രൂ ഡ്രൈവറിങ്ങെടുത്തേ..."
" ധ്യാനം... ധേയം... നരസിംഹം... ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം... (വെള്ളത്തില്‍ നിന്നും പൊങ്ങി വരുമ്പോള്‍ പാടേണ്ട പാട്ട് ലതു തന്നെയല്ലേ?)"
" ശ്ശേ! ഇത്ര നേരായിട്ടും ബോട്ട് വന്നില്ലല്ലോ. ഇന്നും ഹര്‍ത്താലാണോ?"
"ആരാടാ പട്ടികളേ, ഞാന്‍ ഒന്നു മയങ്ങിയ നേരം കൊണ്ട് നീലച്ചായം അടിച്ചു വച്ചത്?"
" ഇതെന്തോന്നെടേയ്... എനിയ്ക്കു കേള്‍‌വിക്കുറവൊന്നുമില്യ. ചെവിയ്ക്കകത്തോട്ടു കേറി കൂവണ്ട"
"ജന ഗണ മന അധിനായക ജയഹേ...(ദേശീയ ഗാനം ചൊല്ലുമ്പോള്‍ അറ്റന്‍‌ഷനില്‍ നില്‍ക്കണമെന്നാ...)"
"ങേ... ഇത്ര വേഗം നേരം വെളുത്തോ..."
'ഹെന്ത്... എന്റെ ബ്രേക് ഫാസ്റ്റ് ഓടിപ്പോകുന്നോ... നില്‍‌ക്കവിടെ!"
"കണ്ണു കാണാന്‍ മേലല്ലോ. വെള്ളമടിച്ചതോണ്ട് കണ്ണ് ഫ്യൂസാ‍യതോ അതോ നേരം വെളുത്തതോ..."
"വായ് നോക്കി അല്ലെടേയ് ദന്ത ഡോക്ടറാ... വായ കുറച്ചു കൂടെ പൊളിച്ചേ...ഉം"
"ച്ഛേ! ആത്മഹത്യ ചെയ്യാന്‍ ചാടിയതാ... പറക്കാന്‍ കഴിവുണ്ടെന്ന കാര്യം മറന്നു പോയി"
"അയല അയലേയ് പൂ...യ് മൂന്നെണ്ണം പത്ത് മൂന്നെണ്ണം പത്ത്...
(എന്റെ അപ്പനപ്പൂപ്പന്മാരായിട്ട് മീന്‍ കച്ചോടമായിരുന്നു)"
"അയ്യോ... ഹെന്റെ അത്തിപ്പാറമ്മച്ചീ... ഇവിടെ കുഴി ആയിരുന്നോ"
"നിന്നെ ഞാന്‍ എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി ഇട്ടു കൊടുക്കും... ബു ഹ ഹ ഹ"
"ഇന്നലത്തെ ഫുഡ് ശരിയായില്ല... വയറിളക്കം പിടിച്ചൂന്നാ തോന്നണേ..."
"ഡേയ് ഡേയ്... പോടേയ്... പോയി തരത്തില്‍ പോയി കളിയ്ക്ക്..."
"ദേ ഞാന്‍ പിന്നേം പെട്ടൂ... ഇനിയെങ്ങനെ ഇതിനെടേല്‍ നിന്ന് ഊരിപ്പോരും? ആരേലും ഓടി വായോ...പൂയ്!"

"ശ്ശെടാ... ഈ കോര്‍ക്കിന്റെ അടിയിലുണ്ടായിരുന്ന കുപ്പിയെവിടെ? ഇനി ഞാന്‍ ഫിറ്റാണോ...?"


"അങ്ങനെ തന്നെ... ഇച്ചിരി കൂടെ താഴൊട്ട് പറക്ക്... ദ തന്നേ..."







--



--
                                           

--



The INTERNET now has a personality. YOURS! See your Yahoo! Homepage.

--
   RESMI



--