ശ്രീനഗർ: കാശ്മീരിൽ 8 വയസ്സുകാരി പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മുതലെടുപ്പിന് പാക്ക് ശ്രമം. കാശ്മീരിൽ കലാപം ആളിക്കത്തിക്കുന്നതിനും ബിജെപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനുമായി ഭാരതത്തിനുള്ളിൽ വേരോട്ടമുള്ള ചില തീവ്രവാദ സംഘടനകളുമായി ചേർന്ന് പാക് ചാര സംഘടനയായ ഐ എസ് ഐ ശ്രമങ്ങൾ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സൂചനലഭിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ബിനാമി ഇടപാടുകൾ വഴി കോടിക്കണക്കിന് പണം ഇന്ത്യയിലെത്തിയതായി കണക്കാക്കപ്പെടുന്നു. സോഷ്യൽ മീഡിയ വഴി വ്യാപകമായി വ്യാജ വാർത്തകളാണ് രാജ്യമെങ്ങും പ്രചരിപ്പിക്കുന്നത്. ചില പ്രമുഖ മാധ്യമപ്രവർത്തകരും ഇതിൽ പങ്കാളികളാണെന്നുള്ള വിവരം വിവിധ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
കാശ്മീരില്‍ നടന്നതു പോലെയോ അതിലും ഭീകരമായ രീതിയിലുള്ളതോ ആയ സംഭവങ്ങള്‍ രാജ്യത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായ കുപ്രചരണങ്ങള്‍ നേരത്തെ ഉണ്ടായിട്ടില്ല എന്നതാണ് സംഭവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയം ഉളവാക്കിയതും പ്രാരംഭ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതും.
ഇതിനു മുന്‍പ് രാജ്യത്ത് ഉണ്ടായ ചില സമാന സംഭവങ്ങളുടെ ലിങ്കുകള്‍ കൂടി രാഷ്ട്രം പ്രസിദ്ധീകരിക്കുന്നു. ഇതൊന്നും ആരുടേയും ഉറക്കം നഷ്ടപ്പെടുത്തുന്നില്ല എങ്കില്‍, ആ മാനവികതയുടെ നിഷ്കളങ്കത്വം ചർച്ച ചെയ്യപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടെണ്ടതുമാണ്.
കേസ് 1
കേസ് 2
കേസ് 3
കേസ് 4
കേസ് 5
കോഴിക്കോട് മദ്രസ വിദ്യാര്‍ത്ഥിയ്ക്ക് നേരെ നടന്ന പീഡനം
വീണ്ടും മദ്രസയില്‍ നടന്ന പീടനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍
വീണ്ടും മദ്രസ
https://m.dailyhunt.in/news/india/malayalam/east+coast+daily+mal-epaper-ecdmal/madhrasa+vidhyarthikk+peedanam-newsid-71427204
മുസ്ലിം ലീഗ് നേതാവ് കൂടിയായ അധ്യാപകന്റെ പീഡനം
സ്കൂൾ സൂപ്പർവൈസർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന ബെല്ലന്തൂരിലെ പ്രീ നഴ്സറി സ്കൂൾ അടച്ചു പൂട്ടാൻ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി പി ഐ) ഉത്തരവിട്ടു.
പ്രകൃതിവിരുദ്ധ പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ആയിരക്കണക്കിന് സംഭവങ്ങള്‍ രാജ്യത്ത് നടന്നപ്പോള്‍ പ്രതികരിക്കാതിരുന്ന വ്യക്തികളും ചില തീവ്രവാദ ഗ്രൂപ്പുകളും രാജ്യവ്യാപകമായി വ്യാജ പ്രചരണം നടത്തുന്നതിനെ അതീവ ഗൌരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു വരുന്നത്. കശ്മീര്‍ വിഘട വാദികളുടേയും തീവ്രവാദ ഗ്രൂപ്പുകളുടെയും സാമ്പത്തിക സഹായത്തോടു കൂടി കലാപം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വാര്‍ത്തകള്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് കേരളത്തില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്ന ചില ഭീകര സംഘടനകള്‍ക്കും പങ്കാളിത്തം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
മുസ്ലിം പെണ്‍കുട്ടിയെ മതത്തിന്റെ വൈരം കൊണ്ട് ഹിന്ദു യുവാക്കള്‍ പീഡിപ്പിച്ചു കൊന്നു എന്ന രീതിയിലാണ് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. പ്രാദേശികമായി നടന്ന സ്വത്ത് തര്‍ക്കമാണ് ഈ ക്രൂരമായ ചെയ്തികള്‍ക്ക് കാരണമായതെന്നും പ്രതികളെ കര്‍ശനമായി നേരിടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും വര്‍ഗ്ഗീയ കലാപവും ലഹളയും ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം നീക്കങ്ങളെ കര്‍ശനമായി നേരിടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
x
Comments
Post a Comment