Skip to main content

ഇനിയും ഉണങ്ങാത്ത മുറിപ്പാടുകൾ....(Iniyum Unangatha Murippadukal)


            ഇനിയും ഉണങ്ങാത്ത മുറിപ്പാടുകൾ....

           --------------------------------------------------------------------------------------------------------
         
             മരവിച്ച മനസ്സുമായി ഞാൻ റെയിൽവേ സ്റ്റെഷനു പുറത്തേക്കു നടന്നു ... മന്നസു വല്ലാണ്ട് വേദനിക്കുന്നുണ്ട്.... അടുത്ത് കണ്ട കടയിൽനിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ ടാക്സി സ്റ്റന്റിലെകു നടന്നു.. വെയിലിനു ചൂടെരിവരുന്നുണ്ട്..ആദ്യം കണ്ട ടാക്സിയിൽ കയറി ഇരുന്നു ഞാൻ ഇറങ്ങേണ്ട സ്ഥാലം പറഞ്ഞു. .. ഒരു ദീർഗ ശ്വസമെടുത് ഞാൻ സീറ്റിലെക് ചാരിയിരുന്നു.. മനസ്സിലൂടെ എന്തല്ലമോ ചിതറി തെരിച്ചുകൊണ്ടിരുന്നു .. ഇടക്കിടക്ക് ഡ്രൈവർ വഴി ചോതിക്കുമ്പോൾ ഉറക്കത്തിൽ നിന്നെഴുന്നെറ്റ പോലെ ഞാൻ പലപ്പോഴും മറുപടി പറഞ്ഞു .. ടാക്സിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ മുഖത് നിറയെ പരിഭവവുമായി ഗയിറ്റിനു പുറത്ത് കാറുമായി അവൾ കാത്തുനില്ക്കുന്നുണ്ടായിരുന്നു ...

            "ഞാൻ പോയി ഒന്ന് ഫ്രഷ്‌ ആയിട് വരാം.." മങ്ങിയ ഒരു മന്തഹസത്തോടെ അവളുടെ കവിളിൽ തട്ടി ഞാൻ ഗയിറ്റ്‌ തുറന്നു അകത്തേക്ക് കയറി..

             ആരോടും ഒന്നും പറയാതെ .. ഒന്നും ശ്രദ്ധിക്കാതെ ഞാൻ ഹൊസ്റ്റൽ വരാന്തയിലൂടെ നടന്നു .. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട് ...എന്നെ നോക്കി കമന്റ്‌ പറയുന്നുണ്ട് ..

            "എന്തോന്നാട ഇത് .. ആ പെങ്കൊച്ചു രാവിലെ വന്നു നില്ക്കുന്നത.. വയ്കുമെങ്കിൽ അവളെ ഒന്ന് വിളിച്ചു പറഞ്ഞൂടെ?" എവിടുന്നോ ഓടിവന്നു എന്റെ കൈയിലെ ബാഗു പിടിച്ചു വാങ്ങിക്കൊണ്ടു ജോണികുട്ടി ചോതിച്ചു.  അവനെ ഒന്നേ രൂക്ഷമായി നോക്കിയിട്ട് ഞാൻ മുറിക്കുള്ളിലേക് കടന്നു. അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ അഴയിൽ തൂകിയിട്ടിരുന്ന അവന്റെ ടവൽ എടുത്തുകൊണ്ടു ഞാൻ കുളിക്കാൻ കയറി ..

             ഒന്ന് കുളിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സമാധാനം പോലെ .. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റൂമില എല്ലാവരും ഉണ്ട് .. അമ്മ തന്നുവിട്ട തീറ്റ സാധനങ്ങൾ എല്ലാം എല്ലാവരും കൂടി വീതം വക്കുനുണ്ട്..

             "ഡാ  ആ വൈറ്റ് കവര പോട്ടികല്ല് .." അക്കുട്ടത്തിലെ  ഒരു പൊതി ചൂണ്ടികാണിച്ചു ഞാൻ പറഞ്ഞു.

             വല്ലാതെ തലവെധനിക്കുന്നുണ്ട്.. അതുകര്യമാക്കാതെ കയിൽ കിട്ടിയ ഡ്രസ്സ്‌ വലിചുകയറ്റി ഞാൻ പുറത്തേക്കു നടന്നു.

             "നീ വണ്ടിയെടുക് .. " കാറിൽ കയറുന്നതിനിടെ ഞാൻ അവളോട്‌ പറഞ്ഞു.

             ഞാൻ വല്ലാതെ ഡിസ്റ്റർബെദ് ആണെന്ന് തോന്നിയത് കൊണ്ടാവണം ,  ഒന്നും മിണ്ടാതെ അവൾ കാര് മുന്നോട്ടെടുത്തു ..

             ഓഫീസ പാർകിങ്ങിൽ കാര് നിർത്തി ഞാൻ അവളെയും കൂട്ടി ലോബിയിലേക്ക് നടന്നു.
            
             "ഏതാ പറ്റിയത് എന്ന് എന്നോട് പറഞ്ഞില..." നടക്കുന്നതിനിടെ പരിഭവത്തിന്റെ ഭാഷയില അവൾ എന്ന്നോട് പറഞ്ഞു.

             അവളെയും കൂട്ടി അടുത്ത് കണ്ട ഒരു ഒഴിഞ്ഞ ബഞ്ചിൽ ഞാൻ ഇരുന്നു. എന്തൊക്കെ യോ എനിക്ക് പറയണം എന്നുണ്ട് .. പക്ഷെ എന്തോ എനിക്ക് പറയാൻ പറ്റുന്നില്ല .. മനസ്സില് വല്ലാത്ത ഒരു വിങ്ങലുണ്ട്.. കണ്ണട ചില്ലുകല്കുപിന്നിൽ നിറഞ്ഞ കണ്ണീർ സമര്തമായി മറക്കാൻ വേണ്ടി ഞാൻ എഴുന്നെറ്റു മുന്നോട്ടോ നടന്നു മുന്നില് കണ്ട അരച്ചുമരിൽ ചാരി അവള്ക്ക് മുഖം കൊടുക്കാതെ നിന്നു..

****************************************------------------------------------------------------------------------*********************************************

             സ്റ്റഷനിൽ നിന്നു ട്രെയിനിൽ കയറുമ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു ..പത്തു നാൾ നീണ്ട ലീവിന് ശേഷം ഞാൻ വീണ്ടും ബാംഗളൂർകു തിരിച്ചു വണ്ടികയരുമ്പോൾ വീണ്ടും അവളെ കാണാൻ പോകുന്നതിന്റെ ത്രില്ൽ ഉണ്ടായിരുന്നു മനസ്സില് .. ഓ.... ഞാൻ അവളെ നിങ്ങള്ക് പരിചയപ്പെടുത്തിയില്ല .... അവൾ മാഗി എന്ന് ഞാൻ വിളിക്കുന്ന മാർഗരെറ്റ് ... ഐ ടി കുട്ടന്മാരുടെ ബംഗാളുർ വച്ച് ഞാൻ കണ്ടു മുട്ടിയ ... പിന്നീട് എന്റെ മനസ്സിലേക് ചേക്കേറിയ ... എന്റെ ജീവിതത്തിലേക് കൈപിടിച്ച് കയറാൻ പോകുന്ന എന്റെ പെണ്ണ് ..

             നാളെ രാവിലെ എത്തുന്ന ട്രെയിനിൽ വന്നാൽ മതി ഇന്നു അവൾ പറഞ്ഞതാണ്‌.. അവൾ വന്നു പിക്ക് ചെയ്യാം എന്നും . പക്ഷെ ഞാൻ വെളുപ്പിന് എത്തുന്ന രീതിയിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു .. അതിൽ അവള്ക്ക് പരിഭവം ഉണ്ട് ഇന്നു എനിക്കറിയാം .. ഓ... സാരമില്ല. അങ്ങ് ചെല്ലട്ടെ പരാതി  ഒക്കെ തന്നെ മാറിക്കോളും ..

             ട്രെയിൻ മുന്നോട് ചലിച്ചു തുടങ്ങിയപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്നു .. .. മറുവശത് ആരും ഇല്ലാത്തതു കൊണ്ട് ഞാൻ സീറ്റിൽ കളി കയറ്റി വച്ച് നടുനിവര്ത്തി ....

             അടുത്ത് ഒരു പെണ്‍കുട്ടിയുടെ സബ്ദം കേട്ടപോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു .. എന്റെ മറുഭാഗത്തെ സീറ്റിലെക്ക് ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു ... ഞാൻ കാലുമാറ്റി മാന്യമായി ഇരുന്നു ...

             ട്രെയിന ചലിച്ചു തുടങ്ങി .. ജനലചില്ലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിൽ  ഒളികണ്ണിട്ടു മറുവസതിരിക്കുന്ന പെണ്‍കുട്ടിയെ നോക്കാൻ ഞാൻ മറന്നില .... അവൾ എന്നെ തന്നെ ശ്രധിചിരിക്കുന്നുണ്ടായിരുന്നു... ഞാൻ അവളെ നോക്കിയപോഴേക്കും അവൾ കണ്ണുവെട്ടിചുകലഞ്ഞു .. എവിടെയോ കണ്ട മുഖം .... അല്ല.... നല്ല പരിചയമുള്ള മുഖം ... മുഖമുയര്തി ഞാൻ അവളെ ഒന്ന് ശ്രദ്ധിച്ചു ... അവൾ എന്നെയും .. കണ്ണുകള ഒന്നുടക്കി പരസ്പരം .. എന്തോ മനസ്സിന്റെ ഭാരം കൂടുംപോലെ എനിക്ക് തോന്നി ...

             അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു .. ഞാനും ..

             "ഓർമ്മയുണ്ടോ ?" അവൾ പുഞ്ചിരിച്ചു കൊണ്ട് ചോതിച്ചു. ഞാൻ വല്ലാണ്ടായി .. എങ്ങനെ ആണ് എന്നെ അറിയുന്ന ആളോട്  അറിയില്ലാന് പറയുക.. ഞാൻ ഒന്ന് പരുങ്ങി .. അവളുടെ കണ്ണുകളിൽ വിഷധതിന്റെ കർമെഖങ്ങൾ ഇരുണ്ടു കൂടുന്നത് ഞാൻ കണ്ടു.. അവൻ ഒന്ന് മന്ദഹസിക്കാൻ  ശ്രമിച്ചു.. പിന്നീടു എനിക്ക് മുഖം താരത്തെ പുറത്തേക്കു നോക്കിയിരുന്നു .. മനസ്സിലെ പരുങ്ങൽ മറച്ചു വക്കാണവും ഞാൻ എഴുന്നെറ്റു ബത്ത്രൂമിലേക്ക് പോയി..

             എന്റെ ചിന്തകള് മുഴുവൻ ആ പെണ്കുട്ടിയെപട്ടിയയിരുന്നു. ഇടയ്ക്കു മാഗി വിളിച്ചപ്പോ കുറച്ച ദെഷ്യപ്പെട്ടുകൊന്ദു തിരിച്ചു വിളിക്കാം  ഇന്നു പറഞ്ഞ ഞാൻ ഫോണ്‍ വച്ചു.

             ആ പെണ്‍കുട്ടിയുടെ മുഖം ഞാൻ ഒര്തെടുക്കാൻ ശ്രമിച്ചു ... ഇല്ല .. പറ്റുന്നില.. പക്ഷെ ആ കണ്ണുകള ഞാൻ കണ്ടിട്ടുണ്ട് ... ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ഞാൻ വീണ്ടും തിരിച്ചു വന്നു സീറ്റിൽ ഇരുന്നു ..അവൾ എന്നെ ശ്രദ്ധിച്ചില്ല .. ഞാനും ...

             ട്രെയിന വേഗത്തിൽ മുൻപോട്ടു പോയ്കൊണ്ടിരുന്നു ... എനിക്ക് മഗിയെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട് .. അവളെ കുറിച്ച ഓർത്തപോൾ എന്റെ മുഖത് ഒരു പുഞ്ചിരി അറിയാതെ വിടർനു.... എല്ലാരും കിടന്നു തുടങ്ങിയപ്പോൾ ഞാനും ഒരു പുതപ്പും എടുത്ത് ഞാൻ കിടന്നു.. ഏറ്റവും താഴെ ഉള്ള ബെർത്ത്‌ ആയതിനാൽ എനിക്ക് വേറെ വഴിയില്ലായിരുന്നു .. ട്രെയിൻ വെളുപ്പിന് 4 മണിക്ക് ബാംഗ്ലൂർ എത്തും .. അതുകൊണ്ട് തന്നെ ഞാൻ അലാറം സെറ്റ് ചെയ്തു ഉറങ്ങി..

             അലാറം അടിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു .. ഉറക്കച്ചുവയോടെ ഞാൻ അപ്പുറത്തെ സീറ്റിൽ കിടക്കുന്ന പെണ്‍കുട്ടിയെ നോക്കി .. അവൾ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു .. ഞാൻ പ്രതീക്ഷിച്ചപോലെ അവൾ കണ്ണുകള പിൻവലിച്ചില്ല.. ഞാൻ അവളെ ശ്രദ്ധിച്ചു നോക്കി .. അവൾ ഇമവെട്ടാതെ എന്നെ നോക്കുന്നുണ്ട് .. അരണ്ട വെളിച്ചത്തില മുഖത്തു കണ്ണുനീരിൽ പടർന്ന കണ്മഷി ഞാൻ കണ്ടു... അതിനു മിഖം കൊടുക്കാതെ ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി .. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ് ... പ്ലറ്റ്ഫൊർമിലൂദെ നടന്നു പോയ ഒരാളോട് ഞാൻ സ്ഥാലം ചോതിച്ചു ... ട്രെയിന ലേറ്റ് ആണ് ... പാതി വഴിയെ ആയിട്ടുള്ളൂ .. ഞാൻ നിരാശയോടെ വീണ്ടും കിടന്നു ... ഇടയ്ക്കിടെ ഞാൻ ആ പെണ്‍കുട്ടിയെ ശ്രധിച്ചുച്കൊണ്ടിരുന്നു ..എനിക്ക് മിഖം താരത്തെ അവൾ മുകളിലേക്ക് നോക്കി കിടന്നു ..

             രാവിലെ 10 മണിക്കാണ് ട്രെയിന ബംഗാളുർ വന്നത് .. ഞാൻ തിരക്ക് കൂട്ടാതെ എല്ലാവരും ഇറങ്ങും വരെ കാത്തിരുന്ന് .... പ്ലറ്റ്ഫൊർമ് ല ഇറങ്ങി ജനാലയിലൂടെ നോക്കിയപ്പോൾ ആ സീറ്റിങ്ങ് ആ പെണ്‍കുട്ടി ഉണ്ടായിരുന്നില .. ഞാൻ ഒന്ന് സംശയിച്ചു ..

             "ഹേ ആൽബെർട്ട്.." സ്ത്രീ സ്വരം കേട്ട ഭാഗത്തേക്ക്‌ ഞാൻ തിരിഞ്ഞു നോക്കി . ട്രെയിനിന്റെ വാതില്കൽ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ... തെല്ലു അത്ഭുടതോടെ ഞാൻ അവളുടെ അടുത്തേക് ചെന്ന്..

             അവൾ എന്റെ നേരെ ഒരു കവർ നീട്ടി.. ഞാൻ അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ ആ കവർ വാങ്ങി... അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു ... കണ്ണിമ വെട്ടാതെ എന്നെ നോക്കികൊണ്ട്‌ അവളുടെ കരങ്ങൾ എൻറെ കവിളുകളെ തലോടി .. ഒരു മാന്ത്രിക സ്പര്ശം .. ലോകം കൈകുമ്പിളിൽ ഒതുങ്ങിയപോലെ  യുള്ള അവളുടെ കണ്ണുകളിലെ തിളക്കം എന്നെ അമ്പരപ്പിച്ചു .....

             എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു വെളിയിലേക്ക് കൈ കാണിച്ചു പോയ്കൊല്ലാൻ അവൾ ആങ്ങ്യം കാണിച്ചു ..

             അവൾ തന്ന കവരുംപിടിച്ചു ഞാൻ തിരിഞ്ഞു കുറച്ചുകൂടി മുന്നോട്ട് നടന്നു .. ഇടയ്ക്കു നിന്നു തിരിഞ്ഞു അവളെ നോക്കി ... നടന്നകലുന്ന എന്നെ നോക്കി അവൾ അവിടെ തന്നെ ഉണ്ട് ... അവൾ നോക്കി നില്കെ ഞാൻ ആ കവര പൊട്ടിച്ചു .. അതിൽ ഉണ്ടായിരുന്ന പേപര് കഷ്ണം ഞാൻ പുറത്തെടുത് തുറക്കുന്നതിനിടയിൽ ഞാൻ അവളെ ഒന്നുകൂടി നോക്കി .. ട്രെയിനിന്റെ വാതില തന്നിലേക്ക് ചേർത്ത് പിടിച്ച അവൾ എന്നെത്തന്നെ നോകി പുഞ്ചിരിക്കിന്നുന്ദ് ..

             പേപ്പര് വിടര്ത്തി അതിലൂടെ കണ്ണോടിക്കുമ്പോൾ ഭൂമി പിളര്ന്നു പോയിരുന്നെങ്കിൽ ഇന്നു ഞാൻ ഒരുനിമിഷം ചിന്തിച്ചു പോയി .. കണ്ണില ഇരുട്ടുകയറി .. വീഴാതിരിക്കാൻ ഞാൻ അടുത്തുള്ള തൂണിൽ പിടിച്ചു..



“ ആൽബി,

             ഞാൻ ഒരിക്കൽ കൂടി  ഒന്നങ്ങനെ വിളിച്ചോട്ടെ... നീ എന്നെ മറന്നു എന്നും .. നിന്റെ ഓർമകളിൽ എവിടെയും ഞാൻ എല്ലാ എന്നും നിന്റെ അത്യനോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു ... അതുകൊണ്ടാണ് ഞാൻ ഒന്നും ഒര്മിപ്പികതിരുന്നത് .. എത്രയും വായിച്ചപ്പോഴേക്കും നിനക്കെന്നെ മനസ്സിലയികാനും ഇന്നു എനിക്കറിയാം...

             നിന്റെ മനസ്സില് നിന്നും ഞാൻ ഇത്രക്കും അകന്നു പോകുമെന്നും .. കാലം ഒരുപാടു മാറ്റങ്ങൾ വരുത്തിയെങ്കിലും,തിരിച്ചറിയാൻ പാടില്ലാത്ത പാകത്തിൽ നീ എന്നെ മറന്നു കളഞ്ഞു എന്നും മനസ്സിലായപ്പോൾ എന്റെ ജീവിതത്തിന്റെ അർഥം നഷ്ടപെട്ടപോലെ എനിക്ക് തോന്നിപോയി.. നിനക്ക് ചുറ്റും പുതിയൊരു ലോകം ഉണ്ടായെന്നു വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞ ഒരു രാത്രി മുഴുവൻ വേണ്ടി വന്നു.. പരാതികളും പരിഭവവും പറയാൻ അല്ല ഇതെഴുതുന്നത് .. പകരം .. നേരിട്ട് വന്നു ആൽബി എന്നു വിളിക്കാനുള്ള മനക്കട്ടിയില്ലതതുകൊണ്ടാണ് .. അവകാശം ഇല്ലാന്ന്  തോന്നിയതുകൊണ്ടാണ്.. മറന്നു പോയ നിന്നെ ഞാൻ വീണ്ടും ഒന്നും ഒര്മിപ്പികണ്ട എന്നു കരുത്യതാണ് .. പക്ഷെ എന്റെ ജീവിതത്തിൽ എനിക്ക് ഇനി ഒരു അവസരം കിട്ടിയില്ലങ്കിലോ എന്നു ഒരു ഭയം .... അതുകൊണ്ട …

             അന്ന് പ്രീഡിഗ്രി ക്ലാസ്സിന്റെ അവസാന ദിവസം എന്നെ ചേർത്ത് നിർത്തി "മറക്കാതെ  കാത്തിരിക്കണം... ഞാൻ വരും വരെ" എന്നു നീ പറഞ്ഞപോൾ എന്നിലേക് ഒഴുകിയെത്തിയ ഊർജം, അത് മതിയായിരുന്നു നിന്നെ ഒരായുസ് മുഴുവൻ കാത്തിരിക്കാൻ ... കാത്തിരുന്ന് .. പത്തു  വര്ഷം ...അറിയവുന്നിടതെല്ലാം നിന്നെ തേടി .. എന്റെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നു വിളിവരുമ്പോൾ ഞാൻ കരുതി അത് നിന്റെ വിളിയയിരിക്കുമെന്നു... അമ്മ മരിച്ചതോടെ അച്ഛന് ഞാൻ ഒരു ഭാരമാകും എന്നു തോന്നിത്തുടങ്ങിയപ്പോൾ അവർ ചൂണ്ടി കനിച്ചവന്റെ മുൻപിൽ രണ്ടു വര്ഷം മുൻപ് കഴുത്തു നീട്ടി .. എന്നെകൾ 15 വയസു കൂടുതൽ ഉള്ള ഒരാള്ക്.. ഇടിഞ്ഞു പോളിയരായ ഇല്ലത്തെ അന്തര്ജനതിനു അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ടാലോ ... സാരമില്ല ..

             അച്ഛൻ മരിച്ചു .. അടക്കിനു വന്നു തിരിച്ചു പോവുകയനിപ്പോൾ.... വഴിയില വച്ചു ഒരു നിയോഗം പോലെ നിന്നെ കണ്ടു .. പന്ത്രണ്ടു  വര്ഷം ഞാൻ കാത്തിരുന്ന നിന്നെ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം .. അത് നിനക്ക് മനസ്സിലാകും ....നിനക്ക് മാത്രം മനസ്സിലാകും ... ഈ ലോകത്ത് എന്നെ മനസ്സിലാക്കി എന്നു എനിക്ക് തോന്നിയിട്ടുള ഒരേ ഒരു ആളല്ലേ നീ? സ്റ്റഷനിൽ നിന്നു വെളിയില ഇറങ്ങുമ്പോൾ എല്ലാം മറന്നു കളയണം .. ഈ കണ്ടു മുട്ടലും .. ഈ എഴുത്തും എല്ലാം ..

ഇനിയൊരിക്കലും നിന്റെ മുൻപിൽ വരരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ട് കൊണ്ട്

                                                                                       മായ…”
            
             എന്റെ മനസ്സിന്റെ ഭാരം കണ്ണുനീര തുള്ളികളായി പുറത്തുവന്നു ... എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി .. പ്രാണനേക്കാൾ  ഏറെ എന്നെ സ്നേഹിച്ചു .. എനിക്കുവേണ്ടി കാത്തിരുന്ന ഒരു പെണ്കുടിയെ  മറന്നു പുതിയ മേച്ചിൽ പുറങ്ങൾ തേടിയ എന്റെ ജീവിതത്തിന്റെ അർത്ഥമില്ലയ്മയിലെക് തിരിഞ്ഞു നോക്കി .. ശരീരത്തിന്റെ ബാലൻസ് തിരിച്ചു കിട്ടിയപ്പോൾ ഞാൻ തിരിഞ്ഞു അവളെ നോക്കി .. നിറഞ്ഞൊഴുകുന്ന കണ്ണുനീര തുള്ളികൽകിടയിലൂടെ ഞാൻ അവളുടെ പുഞ്ചിരിക്കുന മുഖം കണ്ടു .. കരയരുത് എന്നും .. ഞാൻ എന്നും അവളുടെ മനസ്സില് ഉണ്ടെന്നും അവൾ ആഗ്യം കാണിച്ചു ..

             എന്തോ വിളിച്ചു പറയാൻ ഞാൻ തുനിഞ്ഞപ്പോഴേക്കും ട്രെയിൻ ചലിച്ചു തുടങ്ങിയിരുന്നു ... അവൾ എന്നെ നോക്കി കൈ ഉയരത്തി വീശി ...കണ്മരയും വരെ .. ഞാനും .. അപ്പോഴും ആ മുഖത് ആ പുഞ്ചിരി ഉണ്ടായിരുന്നു ....

             പിന്നീട് എല്ലാം യാന്ത്രികമായിരുന്നു .. ഒരികൽ പ്രാണനെ പോലെ സ്നേഹിച്ച പെണ്‍കുട്ടിയെ തിരിച്ചറിയാത്ത അത്ര മറന്നു പോയ എന്നെ ഞാൻ വെറുപ്പോടെ നോക്കി ... ന്യായീകരിക്കാൻ പറ്റാത്ത അത്ര വലിയ അപരാതം...

*********************************************************-----------------------------------------*********************************************--------------------------------------------------------------********************************************

             "നീ ഒന്നും പറഞ്ഞില്ല .. എന്താ നിനക്ക് പറ്റിയത് ?" മഗ്ഗി വീണ്ടും ചോതിച്ചു .. ഇത്തവണ കുറച്ച ഉച്ചത്തിൽ ആയിരുന്നു ...

             "കാത്തിരിക്കാൻ പറഞ്ഞിട്ട് ഇന്ന് നിന്റെ കണ്മുന്നിൽ നിന്നു ദൂരെ എങ്ങോ ഞാൻ മറഞ്ഞു പോയാൽ നീ എത്ര നാൾ എനിക്ക് വേണ്ടി കാത്തിരിക്കും ?". മറുപടിയായി ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് ചോതിച്ചു ...

"നീ എന്താ അങ്ങനെ ചോതിച്ചത് ?" അവളുടെ ശബ്ദത്തിലെ മാറ്റം ഞാൻ ശ്രദ്ധിച്ചു ...

"പറയാം ...."




                                                                                                                        എൽദോസ് കുര്യൻ


https://www.manoramaonline.com/literature/your-creatives/2018/05/12/iniyum-unangatha-muripadukal-malayalam-short-story.html

Comments

Popular posts from this blog

Home..!

Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

ആഗ്രഹം..(Aagraham)

സസ്നേഹം...(Sasneham)