തോൽവികൾ
-----------------------------------------------------------------------------------------------------------------------------------
മരണത്തിൻറെ കാലൊച്ച ഞാൻ കേട്ട് തുടങ്ങിയിരിക്കുന്നു . അത് ഭൗതീകമൊ ആത്മീയമോ ആവാം .. ഒന്നെനിക്കുരപ്പാണ് നാളെയുടെ പകലുകൾ എന്റെതവനം എന്ന്നില്ല . അവളുടെ കാലടി സ്വരം ഞാൻ കേൾക്കുന്നുണ്ട്. യുഗങ്ങളായി കാത്തിരിക്കുന്ന ആവേശത്തോടെ..... അവളിലേക്ക് ഓടിയടുക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല . അവൾ എന്നെ തേടി വന്നാലോ?
ചുവടുകൾ ഓരോന്നായി പിഴക്കുമ്പോഴും , അവളില നിന്ന് ഓടിയകലാൻ ഞാൻ ശ്രമിച്ചിരുന്നു . ഇന്നെൻറെ കാലുകൾ തളരും പോലെ ..
വർണങ്ങളുടെ ലോകത്ത് ഒരു ചിത്ര ശലഭം പോലെ പരിപറക്കാൻ കൊതിച്ച ഞാൻ , ചവറ്റു കൂനകൾക്കിടയിലെ മൂഷികാനായി മാറുമ്പോൾ എൻറെ കാലുകൾ തളര്ന് പോകുന്നതിൽ എനിക്ക് അത്ഭുതമില്ല .
സ്വപ്നങ്ങളുടെ അത്ഭുത ലോകം ഇന്നലെ വരെ എന്നെ നയിച്ചിരുന്നു.. ജീവിക്കാനുള്ള ഒരു പ്രേരണയായി അത് ഇന്നലെ വരെ എൻറെ കൂടെ ഉണ്ടായിരുന്നു .. എന്നെനിക്കു മുൻപിൽ ഇരുളിന്റെ കരിമ്പടം മാത്രം .. പ്രതീക്ഷയുടെ അവസാന പൂമൊട്ടും ഇളവെയിലിൽ കരിഞ്ഞു വീഴുമ്പോൾ, തകര്ന്നടിയുന്നത് എൻറെ ജീവിതമാകണം. വിലക്ക് മേടിച്ച ഒരുപിടി പരാജയങ്ങൾ …
അജയ്യനാണ് ഞാൻ എന്ന് അറിയാതെ ചിന്തിച്ചു പോയ നാളുകളെ ഞാൻ ഓർത്തു. തൊട്ടതെല്ലാം പോന്നക്കാൻ വരം വാങ്ങിയിട്ടും, ഒന്നും നേടാനാവാത്ത ഒരു ഭീരുവുന്റെ മുഖം ഇന്നെനിക്കിലെ? ഓരോ പരാജയങ്ങല്ക് മുൻപിൽ പകച്ചു നില്കുമ്പോഴും, അവസാന വിജയം എന്നെ തേടിവരും എന്ന് ഞാൻ പ്രത്യാശിച്ചിരുന്നു ...ജീവിക്കാനുള്ള ആ പ്രത്യാശയും എനിക്കിന്ന് കൈമോശം വന്നിരിക്കുന്നു ..
ഒരുപിടി സന്തോഷങ്ങളും, ഒരുപാടു സ്വപ്നങ്ങളുമായി ഒരു മഹാ നഗരം എനിക്ക് ചുറ്റും അതിവേഗം ഓടുമ്പോൾ തിരക്കിനിടയില ന്ഹാൻ മാത്രം തനിയെ .... അഴുകിയ മനസ്സിന് മുകളില ആധുനികതയുടെ മുഖം മൂടി അണിഞ്ഞ ഈ ലോകത്തിന്റെ ഭാഗമല്ല ഞാൻ എന്ന് വ്യഥ സ്വപ്നം കാണുമ്പോഴും, അറിയാതെ എൻറെ മനസ്സ് ചോതിക്കുന്നുണ്ട്,"നീയും ഈ വ്രിണതിൽ ഇഴയുന്ന , വിഴുപ്പിന്റെ ഭാരം ചുമക്കും പുഴുവല്ലേ?".
നാളെ പുലരുമ്പോൾ ഒരുപക്ഷെ ഞാനീ ലോകം കാണണം എന്നില. .. കണ്ടാൽ തിരിച്ചറിയണം എന്നില്ല ...കൈയ്മോശം വന്ന മനസുമായി നാളെ ഞാനീ തെരുവില ഇറങ്ങിയാലും, സ്വപ്നങ്ങളും, മോഹങ്ങളും ഇവിടെ ഉപേക്ഷിച് ഒരൊണതുംബിയയ് ഞാൻ പരിപറന്നാലും , ഒന്ന് ഞാൻ പറയാൻ ഭക്കിവക്കുന്നു ....
സ്നേഹിച്ചിരുന്നു ഞാൻ ഈ ലോകത്തെ.... കൈയെത്തിപിടിക്കാൻ ശ്രമിച്ചിരുന്നു എൻറെ സ്വപ്നങ്ങളെ ....
പാതിവഴിയിൽ ഇറ്റരിവീന ഒരു പോരാളിയുടെ മനസ്സിന്റെ ഭാരം ഇവിടെ സമപിക്കുമോ?
Comments
Post a Comment