പര്‍ദയെ വിമര്‍ശിച്ച് വാട്സ് ആപ്പിൽ പോസ്റ്റിട്ട
യുവാവിന്റെ സ്റ്റുഡിയോ കത്തി നശിച്ചു..
-----------------------------------------------------
ഈ ഒരു വാർത്തയാണ്(ഈ വാർത്ത സത്യം ആണെങ്കിൽ) എന്നെ എന്റെ ചില സംശയങ്ങൾ ഷെയർ ചെയ്യാൻ പ്രേരിപ്പിച്ചത്. അറിവില്ലതതായി ഞാൻ എന്തെങ്കിലും ഇതിൽ ഉള്പെടുതിയിട്ടുന്ടെങ്കിൽ ചൂണ്ടികനിക്കണം എന്ന് അപേക്ഷിക്കുന്നു. സ്ത്രീ ശരീരം ഒരു പ്രദർശന വസ്തു അല്ല എന്നെ ഇസ്ലാമിന്റെ ചട്ടതെയും അത് പ്രവര്തികമാക്കാൻ ഉള്ള മുസ്ലിം സ്ത്രീകടുടെയും പ്രയത്നത്തെ ഞാൻ അങ്ങേ അറ്റം മാനിക്കുന്നു. കാരണം ഇസ്ലാം അത്രമല്ല അത് പഠിപ്പിക്കുന്നത് .. ഈ ലോകത്തുള്ള എന്റെ അറിവിലുള്ള എല്ലാ മതങ്ങളും, വേദ ഗ്രന്ഥങ്ങളും അത് തന്നെ ആണ് പഠിപ്പിക്കുന്നത്... എന്നാൽ ഇന്നും സായിപ്പിന്റെയും മദമയുദെയും ആസനം താങ്ങി അവര്ക്കും അവരുടെ സംസ്കാരത്തിനും പുറകെ ഓടിനടക്കുന്ന കൊച്ചമ്മ മാർക്ക് അത് മനസ്സിലാവില്ല.. അല്ലെങ്കിൽ അവർക്ക് അത് ഉൾകൊള്ളാൻ തയ്യ്യരല്ല. അവര്ക് വലുത് ഈ ലോക ജീവിതം ആണ്.. ദൈവം ഉണ്ട് എന്ന്, വെതഗ്രന്തങ്ങൾ ദൈവത്തിന്റെ വചനമാനെന്നും, ദൈവതെകൾ വലുത് ഒന്നുമില്ലനും വിശ്വസിക്കുന്നവർക്ക് അത് പിന്തുദരൂന്നവർക് അതെല്ലാം അനുസരിക്കാം. അല്ലാത്തവർക്ക് അഴിഞ്ഞടിയും ജീവിക്കാം. അതിനു ഈ ലോകം സ്വതന്ദ്രം നല്കുന്നു.
സ്വന്തം മതത്തെയും അതിലെ വചനത്തെയും ഏറ്റവും അതികം വിശ്വസിക്കുകയും അതിനെ പിൻപറ്റുകയും, അതനുസരിക്കാൻ ഈ ലോകത്തിനു നേരെ പിന്തിരിഞ്ഞു നില്കുകയും ചെയ്യുന്ന കാര്യത്തിൽ മുസ്ലിങ്ങൾ കാണിക്കുന്ന ആത്മാര്തതയെ ഞാൻ അങ്ങേ അറ്റം അസൂയയൊദെ ഭാഹുമാനിക്കുന്നു.
എന്നാൽ എന്റെ സംശയങ്ങൾ ചിലത് ഞാൻ താഴെ കൊടുക്കുന്നു.
1. ഒന്നിലതികം തവണ വായിച്ചിട്ടുള്ള ഞാൻ എവിടെയും സ്ത്രീകള് ഭുർക ധരികണം എന്ന് പറഞ്ഞിട്ടില്ല. പകരം ഹിജബിനെ പറ്റി പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഫ്രാൻസ് ഭുർക രാജ്യ സുരക്ഷയെ മാനിച് നിരോധിച്ചപ്പോൾ കേരളത്തില അടക്കമുള്ള മുസ്ലിം ജനത പ്രതികരിച്ചത് ? പ്രക്ഷോഭങ്ങൾ ഉണ്ടാക്കിയത് ? ഇവിടെ എല്ലാം മുഖം മറക്കാത്ത ശിരോവസ്ത്രങ്ങൾ എന്നും അനുവദനീയമാണ്. ഇതേ പോലുള്ള തർകങ്ങലും, വാഗ്വധവും ഇന്നും കേരളത്തില ഇല്ലേ?
2. ഇന്നീ ലോകത്ത് ഏതെങ്കിലും മതത്തെ പറ്റിയോ , മത നേതാവിനേയോ പറ്റി തമാശക്കോ , കാര്യമയിട്ടോ ഒരു ചിത്രമോ കാര്ടൂണോ, പ്രസങ്ങമോ നടത്തിയാൽ അവരെ ആക്രമിച്ചു നശിപ്പിക്കുന്നതിൽ ഒന്നാമത് ഇസ്ലാം ആയതു എന്ത് കൊണ്ടാണ് ? മുഹമ്മദ് നബിയെ കളിയാക്കിയാലോ, ഇസ്ലാമിനെയും അതിന്റെ വിശ്വാസങ്ങളെയും കളിയാക്കിയാലോ അവരെ നശിപ്പിക്കാൻ ഇതു ആരാണ് പഠിപ്പിച്ചത്? അത്രയ്ക്ക് ബലഹീനമായ , "തുമ്മിയാൽ തെറിക്കുന്ന മൂക്കണോ" ഇസ്ലാം? ഇത്തരം ഫാസിസം പലരജ്യതും നടന്നപോൾ നമ്മുടെ മുസ്ലിം സഹോദരങ്ങൾ അതിനെ അപലപിക്കുകയും തള്ളികളയുകയും ചെയ്താ ഈ നാട്ടിൽ തന്നെ ഈ ഫാസിസം അവസരം കത്ത് ഉറങ്ങി കിടക്കുന്നുണ്ടോ?
3. ലോകത്തില ഇസ്ലാം എന്ന് പേര് പറഞ്ഞു ആരെന്തു ചെയ്താലും അമേര്ക്കയെയും ഇസ്രെലിനെയും പോങ്കലയിടുന്നവരോട് , ഈ വാർത്ത ക്ക് കാരണവും അവര്തന്നെ ആണോ?
4. കേരളത്തിലെയും തമിഴ്നാട്ടിലെയും തെരുവോരങ്ങളിലും പരിസരങ്ങളിലും നിന്ന്, "നിച്ചേ ഓഫ് ട്രുത് ", "തമിഴ്നാട് സുന്നത് ജമാത്" തുടങ്ങിയ സങ്ങടനകൾ, ക്രിസ്ത്യാനി ദൈവ പുത്രന എന്ന് വിളിച്ച ആരാതിക്കുന്ന യേശു ദൈവപുത്രനല്ല എന്നും, ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റാണെന്ന് (അതുപോലെ ഹിന്ദുകളെയും) ഗോരം ഗോരം പടിപ്പിക്കികയും, പ്രസങ്ങിക്കുകയും, വെല്ലുവിളിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഒരു ഒറ്റ ക്രിസ്ത്യാനി പോലും ആയുധം എടുക്കുന്നില ? ഒരു ക്രിസ്ത്യൻ രാജ്യം പോലും പ്രതിക്ഷേതം അറിയിക്കുന്നില? ഇതുപോലെ ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ ഇല്സ്മിനെയോ പ്രവാചകന മാരേയോ പുചിച്ചാൽ, കളിയാക്കിയവാൻ ജീവിച്ചിരിക്കും എന്ന് ഇപോഴത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പറയാൻ ഉറപ്പുണ്ടോ? ഖുറാൻ ഇത് പഠിപ്പിക്കുന്നുണ്ടോ? ഡാവിഞ്ചി കോട് പോലെ ഒരു പുസ്തകം മുഹമ്മദ്(സ) പറ്റി ഇറങ്ങിയാൽ എഴുത്ത് കരൻ ഇന്നത്തെ അവസ്ഥയില ജീവിച്ചിരിക്കുമോ?
എവിടെ ആണ് പിഴച്ചത്? എന്താണ് പിഴച്ചത് ? ആർകനു പിഴച്ചത് ?
ഒന്നെനിക്ക് ഉറപ്പാണ്, സ്വന്തം മതം നിലനിര്ത്താൻ വേണ്ടി മനുഷ്യരോട് ആയുധം എടുക്കാൻ ഒരു മതവും പഠിപ്പികില്ല. അങ്ങനെ ചെയ്താൽ, ആ മതത്തിന്റെ ദൈവത്തിനു ആ മതത്തെ സംരക്ഷികാനുള്ള ശക്തി ഇല്ല എന്ന് അർഥം വരും. അതുകൊണ്ട് തന്നെ ഈ സംഭവിക്കുന്നത് ഇസ്ലാമിന്റെ കല്പന അനുസരിച്ചാണ് എന്ന് ഞാൻ കരുതുന്നില. ആയതിനാൽ , അറിവുള്ള മുസ്ലിം സഹോദരങ്ങൾ മുൻപോട്ടു വന്നു, ഇത്തരം മ്ലെച്ചതകൽകെതിരെ പ്രതികരികാനും, ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഉള്ള നടപടികള സ്വീകരികണം എന്ന് ഞാൻ ആശിക്കുന്നു ...
തെറ്റായി ഞാൻ എന്തെങ്കിലും മുകളില എഴുതിയിട്ടുണ്ടെങ്കിൽ ചൂണ്ടി കട്ടി തിരുത്തണം എന്ന് അപേക്ഷ...
Comments
Post a Comment