ആറ്റിങ്ങല്‍: കല്ലമ്പലത്ത് പത്താംക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ റിമാന്‍ഡിലായി. അയിരൂര്‍ കിഴക്കേപ്പുറം ബിജു മന്‍സിലില്‍ അനൂപ് ഷാ (24), വടശേരിക്കോണം നിഹാസ് മന്‍സിലില്‍ ഷെഹനാസ് (19), തൊടുവേ പുതുവല്‍ പുത്തന്‍വീട്ടില്‍ സല്‍മാന്‍ (19), അയിരൂര്‍ ഫാത്തിമാ മന്‍സിലില്‍ സഹീദ് (21), ചാവര്‍കോട് ഗുലാബ് വീട്ടില്‍ സൂരത്ത് (32), ചാവര്‍കോട് ലൈല മന്‍സിലില്‍ അല്‍ അമീന്‍ (23), ഇടവ കൊച്ചുതൊടിയില്‍ ഷംനാദ് മന്‍സിലില്‍ ഷംനാദ് (21)എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്.
ഒന്നാം പ്രതി വര്‍ക്കല സ്വദേശി അമീര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് തിരയുന്നു. മൂന്നുമാസം മുമ്പാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തുക്കളായ പലര്‍ക്കും ഇയാള്‍ പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു.
സുഹൃത്തുക്കളുടെ വീടുകളില്‍ ആളില്ലാത്ത സമയത്ത് എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസ് കേസെടുത്തതോടെയാണ് പ്രതികള്‍ അറസ്റ്റില്‍ ആയത്.
Credits: http://anweshanam.com/kerala/news/rape-seven-accused-arrested-attingal
Comments
Post a Comment