Friday 20 May 2016 03:05
തിരുവനന്തപുരം∙ വിജയം ഒരു സീറ്റിൽ ഒതുങ്ങിയെങ്കിലും കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്നു തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണു ബിജെപി. നേമത്ത് ഒ.രാജഗോപാലിന്റെ വിജയത്തിനു പുറമെ, മഞ്ചേശ്വരത്തു നേരിയ ഭൂരിപക്ഷത്തിനു തോറ്റ കെ.സുരേന്ദ്രനെയും വിജയികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണു പാർട്ടിക്കു താൽപര്യം. എന്നാൽ, കണക്കുകൂട്ടലുകൾ പാളിപ്പോയെന്ന നിരാശയും നേതൃത്വത്തിനുണ്ട്. ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് ഉദ്ദേശിച്ചത്ര ഫലപ്രദമായില്ലെന്നു വിശ്വസിക്കുന്നവർ പാർട്ടി നേതൃത്വത്തിൽ കുറവല്ല.
നേമത്ത് 67,813 വോട്ടുകൾ നേടിയാണ് ഒ.രാജഗോപാൽ വിജയിച്ചത്– 8671 വോട്ടിന്റെ ഭൂരിപക്ഷത്തോടെ. ഏഴു മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി.
സ്ഥാനാർഥി, മണ്ഡലം, അവർ പിടിച്ച വോട്ട് (ബ്രായ്ക്കറ്റിൽ) എന്ന ക്രമത്തിൽ: കെ.സുരേന്ദ്രൻ, മഞ്ചേശ്വരം (56,781). രവീശ തന്ത്രി, കാസർകോട് (56120). സി.കൃഷ്ണകുമാർ, മലമ്പുഴ (46,157). കുമ്മനം രാജശേഖരൻ, വട്ടിയൂർക്കാവ് (43,700), വി.മുരളീധരൻ, കഴക്കൂട്ടം (42,732). ശോഭ സുരേന്ദ്രൻ, പാലക്കാട് (40,076). ബി.ബി.ഗോപകുമാർ, ചാത്തന്നൂർ (33,199).
ബിജെപി സ്ഥാനാർഥികളായ പി.കെ.കൃഷ്ണദാസ് (കാട്ടാക്കട), എസ്.ശ്രീശാന്ത് (തിരുവനന്തപുരം), എ.എൻ.രാധാകൃഷ്ണൻ (മണലൂർ), വി.വി.രാജേഷ് (നെടുമങ്ങാട്), കരമന ജയൻ (പാറശാല), സി.കെ.പത്മനാഭൻ (കുന്നമംഗലം), പി.എം.വേലായുധൻ (മാവേലിക്കര), എം.ടി.രമേശ് (ആറൻമുള), വി.എൻ.മനോജ് (കാഞ്ഞിരപ്പള്ളി), സന്തോഷ് ചെറാക്കുളം (ഇരിങ്ങാലക്കുട), എ.നാഗേഷ് (പുതുക്കാട്) എന്നിവരും ബിഡിജെഎസ് സ്ഥാനാർഥികളായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് (തിരുവല്ല), സുഭാഷ് വാസു (കുട്ടനാട്), കോവളം ടി.എൻ.സുരേഷ് (കോവളം), എൻ.കെ.നീലകണ്ഠൻ (വൈക്കം), ടി.വി.ബാബു (നാട്ടിക), ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് (കയ്പമംഗലം), സംഗീത വിശ്വനാഥൻ (കൊടുങ്ങല്ലൂർ) എന്നിവരും 30,000നു മുകളിൽ വോട്ട് പിടിച്ചു.
നേമത്ത് 67,813 വോട്ടുകൾ നേടിയാണ് ഒ.രാജഗോപാൽ വിജയിച്ചത്– 8671 വോട്ടിന്റെ ഭൂരിപക്ഷത്തോടെ. ഏഴു മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി.
ബിജെപി സ്ഥാനാർഥികളായ പി.കെ.കൃഷ്ണദാസ് (കാട്ടാക്കട), എസ്.ശ്രീശാന്ത് (തിരുവനന്തപുരം), എ.എൻ.രാധാകൃഷ്ണൻ (മണലൂർ), വി.വി.രാജേഷ് (നെടുമങ്ങാട്), കരമന ജയൻ (പാറശാല), സി.കെ.പത്മനാഭൻ (കുന്നമംഗലം), പി.എം.വേലായുധൻ (മാവേലിക്കര), എം.ടി.രമേശ് (ആറൻമുള), വി.എൻ.മനോജ് (കാഞ്ഞിരപ്പള്ളി), സന്തോഷ് ചെറാക്കുളം (ഇരിങ്ങാലക്കുട), എ.നാഗേഷ് (പുതുക്കാട്) എന്നിവരും ബിഡിജെഎസ് സ്ഥാനാർഥികളായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് (തിരുവല്ല), സുഭാഷ് വാസു (കുട്ടനാട്), കോവളം ടി.എൻ.സുരേഷ് (കോവളം), എൻ.കെ.നീലകണ്ഠൻ (വൈക്കം), ടി.വി.ബാബു (നാട്ടിക), ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് (കയ്പമംഗലം), സംഗീത വിശ്വനാഥൻ (കൊടുങ്ങല്ലൂർ) എന്നിവരും 30,000നു മുകളിൽ വോട്ട് പിടിച്ചു.
Comments
Post a Comment