ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ…
എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ചോദ്യത്തിന് മറുപടി താരനും എനിക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്ന്നു
വിശ്വാസത്തിലേക് വരുവാൻ തയ്യാറെടുക്കുമ്പോൾ എന്നെ കുറച്ച അതികം സംശയിപ്പിച്ച ഒരു വിഷയം പരിശുദ്ധാത്മാവിനെ കുറിച്ചാണ്. രണ്ടു തരാം പഠിപ്പിക്കലുകൾ ഞാൻ കേട്ടറിഞ്ഞു.
ഒരു കൂട്ടൽ പഠിപ്പിക്കുന്നു ഒന്നാം നൂറ്റാണ്ടോടു കൂടി പരിശുദ്ധാത്മാവാഭിഷേകം നിന്ന് പോയി എന്ന് ,
മറ്റൊരു കൂട്ടർ പഠിപ്പിക്കുന്നു ഇപ്പോഴും അത് ഉണ്ട് എന്ന്. അങ്ങനെ ഒരു സംശയത്തിൽ നിൽകുമ്പോളാണ് ഞാൻ Joel 2:28 ൽ പറയുന്ന വാക്യം കേൾക്കാനിടയായത് . വചനം പറയുന്നു ..
അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.
ഇത് അവസാന കാലമാണെന്നും, ഈറ്റുനോവിന്റെ ആരംഭം തുടങ്ങിയെന്നും വചനത്തിൽ നിന്ന് മനസ്സിലാക്കിയ ഞാൻ ഇന്നും പരിശുദ്ധാത്മാവ് അഭിഷേകം ഉണ്ട് എന്ന് വിശ്വാസത്തിൽ ഉറക്കുവാൻ ഇടയായി. അങ്ങനെ പെന്തകോസ്ത് വിശ്വാസികളുടെ ഇടയിലേക് ഇറങ്ങി വന്നപ്പോൾ അവർ അതിനു തെളിവും കാണിച്ചു തന്നത് , ആത്മനിറവിൽ തുള്ളിയും ചാടിയും എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അത്യുച്ചത്തിൽ ദൈവത്തെ സ്തുദിച്ച കൈയ്യടിച്ചു ആരാധിക്കുന്ന ഒരു കാഴ്ച തന്നെ …
ഈ ഒരു അനുഭവം കണ്ടറിയുമ്പോൾ എന്റെ മനസ്സിലൂടെ യാദ്ര്ശ്ചികമായി കടന്നു പോയി .. ഒരിക്കൽ ഓർത്തഡോക്സ് വിശ്വാസിയായിരുന്ന ഞാൻ, അക്കാലത്തു ക്ഷേത്രങ്ങളിലും , മുസ്ലിം പള്ളികളിലും പോയിപരിചയം ഉണ്ടായിരുന്നു .. അതുകൊണ്ടു തന്നെ, ക്ഷേത്രങ്ങളിൽ ഉത്സവത്തിനു പോകുന്ന ഞാൻ വെളിച്ചപ്പാടുകളെ ഒരുപാടു കണ്ടിട്ടുണ്ട് . അവരിൽ ഞാൻ ആകൃഷ്ടരാവാൻ കാരണം , അവർ സ്വയം മുറിവേല്പിച്ച, സ്വബോധം നഷ്ടപ്പെട്ട് തുള്ളികൊണ്ടു മുൻപിൽ നിൽക്കുന്ന വിശ്വാസികളുടെ ഭൂതകാലവും , ഭാവികലവും പ്രവചിക്കുന്നത് തന്നെ.
പെന്തകോസ്ത് സഭകളിലും ഞാൻ കണ്ട ആത്മവഭിഷേകത്തിനും , ആത്മ അഭിഷേകമുള്ളവരിൽ പലരുടെയും ആരാധനക്കും ഈ വെളിച്ചപ്പാടുകളുടെ പ്രവർത്തികളുമായി സാദൃശ്യം തോന്നിയത് എന്നെ ഈ വിഷയത്തെ കുറിച്ച പഠിക്കാൻ പണ്ടേ ഒരു പ്രേരണ തന്നിരുന്നു. എങ്കിലും എനിക്ക് പരിശുദ്ധാത്മാവ് അഭിഷേകം ഇല്ലാത്തതിനാലും, വചനം വായിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്തതിനാലും ഞാൻ ആ വിഷയം മനപ്പൂർവം മറന്നു കളഞ്ഞു.
കാലങ്ങൾക് അപ്പുറം വിവാഹ പ്രായം ആയപ്പോൾ, വന്ന എല്ലാ ആലോചനകളിൽ നിന്നും ഞാൻ പൊതുവായി കേട്ട ഒരു ചോദ്യം ആയിരുന്നു "പരിശുദ്ധാത്മാവ് അഭിഷേകം കിട്ടിയിട്ടുണ്ടോ" എന്ന്. എല്ലാവരോടും ഞാൻ “ഇല്ല ”എന്ന് പറഞ്ഞപ്പോൾ , ചിലർ നെറ്റി ചുളിച്ചു ചോദിച്ചു "എന്തുകൊണ്ട്" എന്ന്. ഉത്തരം പലപ്പോഴായി മുട്ടിയപ്പോൾ ഉത്തരം തേടി ഞാൻ ബൈബിൾ എടുത്തു .വചനം വായിക്കുമ്പോൾ എന്റെ മനസ്സിൽ ചില ചോദ്യങ്ങൾ ഉണ്ടായിരുന്നു.
1 . പരിശുദ്ധാത്മാവ് ലഭിച്ചോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം
2 . എന്തിനാണ് പരിശുദ്ധാത്മാവ്
3 .പരിശുദ്ധാത്മാവിന്റെ സ്വഭാവം എന്താണ് .
4 . പരിശുദ്ധാത്മാവിന്റെ ആവശ്യകത എന്താണ്
ഈ ചോദ്യങ്ങൾക് ചുറ്റുപാടുകളിൽ ഞാൻ കണ്ട ഉത്തരങ്ങൾ വളരെ സുതാര്യമായിരുന്നു. വിശ്വാസികൾ പരിശുദ്ധാത്മാവിനെ തിരിച്ചറിഞ്ഞിരുന്നത് , പ്രവചന വരം, രോഖ സൗഖ്യ വരം , അന്യഭാഷാ എന്നിങ്ങനെ ഉള്ള അടയാളങ്ങളിലൂടെ ആയിരുന്നു .. ഇവാ ഒന്നും അല്ലെങ്കിൽ ഏതെങ്കിലും കോൺവെഷനിൽ ആരാധനാ സമയത്തോ, അല്ലെങ്കിൽ പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിൽ തുള്ളി തുള്ളി നിലത്തു വീണു ഉരുളുകയോ നിലത്തു വേണു അപസ്മാര രോഗികളെപ്പോലെ കാട്ടിക്കൂട്ടുകയോ ചെയ്തിട്ടുണ്ടാവും ..
ഇവയിൽ ഒന്ന് പോലും എനിക്ക് ഇല്ലായിരുന്നു കൊണ്ട് ഞാൻ അഭിഷിക്തനല്ല എന്ന് ഞാൻ വിശ്വസിച്ചു . യഥാർത്ഥത്തിൽ ഇതൊക്കെ ആണോ പരിശുദ്ധാത്മാവ് കിട്ടിയതിനുള്ള അടയാളങ്ങൾ എന്ന് എനിക്ക് അറിയില്ലായിരുന്നു . ഇതേപ്പറ്റി ഞാൻ ഉപദേഷ്ടാക്കളോടു ചോദിച്ചപ്പോഴും അങ്ങനെ തന്നെ അവർ പറഞ്ഞു . കൂടെ കുറച്ചു ഉപദേശങ്ങളും. പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്ന സ്ഥലങ്ങളുടെയും കൺവെൻഷനുകളുടെയും ലിസ്റ്റ് കുറച്ചു പേര് തന്നപ്പോൾ , മറ്റു പലരും ഉപവസിച്ചു ഒറ്റക് മുറിയടച്ച പ്രാർത്ഥിക്കാനും ഉപദേശിച്ചു. എല്ലാം ട്രൈ ചെയ്തു പരാജയ പെട്ടതുകൊണ്ടാവും ഞാൻ വചനം വീണ്ടു പഠിച്ചത്.
അങ്ങനെ പഠിച്ച വരുമ്പോൾ ഞാൻ 1 Corinthians 12:3 വായിക്കാൻ ഇടയായി
നമ്മൾ പെന്തെക്കോസ്ത് വിശ്വാസികൾ പൊതുവെ പറയപ്പെടുന്നത് വിശ്വസിച്ച സ്നാനപ്പെട്ടവർ എന്നാണ് .. അതായത് യേശുവിനെ കർത്താവു എന്ന് വായ്കൊണ്ടു ഏറ്റുപറഞ്ഞു വെള്ളത്താൽ സ്നാനപ്പെട്ടവർ ആണ് നാം എന്നിരിക്കെ 1 Corinthians 12:3 ൽ പറയുന്നു
ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
യേശുവിനെ നാം കർത്താവു എന്ന് വിളിക്കുന്നു എങ്കിൽ , നാം പരിശുദ്ധാത്മാവിൽ സംസാരിക്കുന്നു എന്ന് തന്നെ അല്ലെ ഇതിനർത്ഥം ? അങ്ങനെ എങ്കിൽ പരിശുദ്ധാത്മാവ് അഭിഷേകം കിട്ടാത്ത എത്രപേരുണ്ട് നമുക്കിടയിൽ?എന്തിനു വേണ്ടിയാണു പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത് ?
1 Corinthians 12:9 ൽ പറയുന്നു ,
വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം, എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
ഈ കൂട്ടത്തിൽ ഇരിക്കുന്നവർ സ്വന്തം വിശ്വാസം ഏറ്റു പറഞ്ഞിട്ടല്ലേ സ്നാനപ്പെട്ടത്, അതോ നിങ്ങൾ കള്ളം പറഞ്ഞ സ്നാനപ്പെട്ടോ ? നമ്മുടെ വിശ്വാസം ആത്മാർത്ഥമായിട്ടുള്ളതെങ്കിൽ നമുക്കെല്ലാവർക്കും പരിശുദ്ധാത്മാവിന്റെ ഒരു വരുമെങ്കിലും കിട്ടിയിട്ടില്ലേ? അങ്ങനെ എങ്കിൽ നമ്മിൽ ആർക്കാണ് ആത്മാഭിഷേകവും , ആത്മവരവും ഇല്ലാത്തവർ ?
ഈ വചനങ്ങൾ വേദപുസ്തകത്തിൽ ഉണ്ടെന്നിരിക്കെ നിങ്ങൾ നിങ്ങൾക് ആത്മാവിനെ കിട്ടിയിട്ടില്ല പറയുന്നു എങ്കിൽ ഒന്നുകിൽ ആരോ നിങ്ങളെ തെറ്റ് പഠിപ്പിച്ചിരിക്കുന്നു അല്ലെങ്കിൽ തെറ്റ് പഠിച്ചിരിക്കുന്നു].. അതുമല്ലെങ്കിൽ ഞാൻ ഈ വായിച്ചാ വാക്യത്തിന്റെ അർഥം മറ്റെന്തോ ആകുന്നു ... ഇതിൽ ഏതാണ് ശരി എന്ന് കൂടി വചനത്തിന്റെ അടിസ്ഥാനത്തിൽ തെളിയിക്കാൻ എനിക്ക് ബാധ്യത ഉണ്ട്.
എന്റെ വ്യാഖ്യാനം ശരിയാണെങ്കിൽ എന്തുകൊണ്ട് നമ്മൾ പരിശുദ്ധാത്മ വാരത്തിനായി , അഭിഷേകത്തിനായി പ്രതേക പ്രാർത്ഥനകളും കോൺവെൻഷനുകളും നടത്തുന്നു.. പണം മുടക്കി വിധൂരനാടുകളിനിന്നും സുവിശേഷകരെ എന്തിനു ഇതിനുവേണ്ടി മാത്രം കൊണ്ടുവരുന്നു? മാസികകളിലും ,നോട്ടീസുകളിലും എന്തിനു നമ്മൾ "ആത്മാഭിഷേകവും രോഗശാന്തിയും " എന്നൊക്കെ വിളംബരം ചെയ്യുന്നു? നമ്മൾ ഇതൊന്നും ചെയ്യുന്നില്ല എന്ന് ആരെങ്കിലും ഈ കൂട്ടത്തിൽ ചിന്തിക്കുന്നു എങ്കിൽ എനിക്ക് എനിക്ക് വിരൽ ചൂണ്ടേണ്ടി വരും ...നമ്മുടെ ചർച്ചിൽ നടന്ന ഞാൻ പങ്കെടുത്ത പല ഉപവാസ പ്രാർത്ഥനകളിലും , നമ്മുടെ അതിഥിയായി എത്തിയ സുവിശേഷകർ പരിശുദ്ധാത്മ അഭിഷേകത്തിനു വേണ്ടിയുള്ള പ്രത്യേക സെഷൻ നടത്തിയിട്ടുണ്ട്.
പലരും പരിശുദ്ധാത്മാവിനെ പറ്റിയുള്ള വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് പലരും സ്വയം പരിശുദ്ധാത്മാവിന്റെ ഹോൾ സെയിൽ ഏജന്റ്സ് ആയി നടിക്കുന്നു ..
നമ്മിൽ പലരും ആത്മാഭിഷേകത്തിന്റെ അടയാളം ആയിട് പൊതുവിൽ കാണുന്നത് അന്യഭാഷയാണ്. അതുകൊണ്ടു തന്നെ ഞാൻ അതിനെ പറ്റിയും ഒന്ന് വായിച്ചു ..അതിലേക് വരുന്നതിനു മുൻപ് ഞാൻ മാനുഷികമായി ഒന്ന് ചോദിച്ചോട്ടെ? നമ്മുടെ ചുറ്റും ഉള്ള അഭിഷിക്തരെ നോക്കിയാൽ 100 ൽ 99 പേർക്കും ഉള്ള വരമാണ് അന്യഭാഷാ .. രോഗസൗഖ്യ വരാമോ, പ്രവാചക വരാമോ കിട്ടിയവർ എത്രപേരുണ്ട്? അതെന്താ അങ്ങനെ? എല്ലാവര്ക്കും എളുപ്പത്തിൽ കിട്ടുന്ന വളരെ ചെലവ് കുറച്ച സ്വർഗീയ കമ്പോളത്തിൽ കിട്ടുന്ന ഒന്നാണോ അന്യഭാഷ ? ബാക്കിയെല്ലാം വളരെ വിലപിടിപ്പുള്ളതും എല്ലാവര്ക്കും പെട്ടന്ന് കിട്ടാത്തതുമാണോ?
അന്യഭാഷാ എന്ന വാക് കേൾക്കുകയോ , ആരെങ്കിലും അതിനെക്കുറിച്ച് ചോദിക്കുകയോ ചെയ്താൽ , പൊതുവിൽ പെന്തെകൊസ്ത് വിശ്വാസികൾ ഓടിച്ചെന്നെടുക്കുന്ന ഭാഗമാണല്ലോ 1 Corinthians 14. അതുകൊണ്ടു തന്നെ എന്നെ കേൾക്കുന്നവരും ഇപ്പോൾ ആ അധ്യായത്തിലെ ചില വാക്യങ്ങൾ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും ... ആ അധ്യായം ഞാൻ വായിച്ചിട്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുകയുള്ളു എന്നുള്ളതുകൊണ്ട് അല്പസമയം ക്ഷമിക്കാൻ അപേക്ഷ ...
എന്താണ് അന്യഭാഷയെ കുറിച്ച ബൈബിൾ പറയുന്നത് എന്ന് നോക്കാം. അന്യഭാഷാ എന്ന് പറഞ്ഞാൽ നമുക് അറിയാത്ത മറ്റൊരു ഭാഷ എന്നെ അർത്ഥമുള്ളൂ. അങ്ങനെ വന്നാൽ നമ്മൾ സംസാരിക്കുന്ന ഭാഷ ഏതാണെന്നു ചോദ്യം ന്യായമായും ജാതികൾ മാത്രമല്ല തലക് വെളിവുള്ള ആരും ചോദിക്കും. അതുകൊണ്ടു നമ്മൾ അന്യഭാഷക് "പലവിധ ഭാഷകൾ","വിവിധ ഭാഷകൾ " എന്നൊക്കെ വ്യാഖ്യാനങ്ങൾ വചനത്തിൽ ഉണ്ടെങ്കിലും നാം അതൊന്നും കാണാതെ അന്യഭാഷയെ Tongues എന്ന് ബുദ്ധിപരമായി വിളിക്കുന്നു എന്ന് ഞാൻ പറയും ... അത് ശരിയാണോ എന്ന് ഒന്ന് നോക്കാം
Acts:2: 2-13 ഒന്ന് വായിക്കുന്നു .
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.
എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ (tongues) സംസാരിച്ചുതുടങ്ങി.
അന്നു ആകാശത്തിൻകീഴുള്ള സകലജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ (our own tongue) അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ(our own tongue) അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
പർത്ഥരും മേദ്യരും .....അങ്ങനെ വായിച്ച വന്നാൽ, അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
അപ്പോസ്തോലന്മാർ tongues ൽ സംസാരിച്ചപ്പോ യഹൂദന് മുതൽ അറബികൾക് വരെ മനസ്സിലായി. എന്നാൽ അപ്പോസ്തോലന്മാർക് ഈ ഭാഷകൾ ഒന്നും വശമില്ലതാനും ...അപ്പോൾ അന്യഭാഷാ എന്ന് പറഞ്ഞാൽ മറ്റുള്ള ഭാഷകർക് മനസിലാവുന്നതും, പറയുന്നവർ പഠിച്ചിട്ടില്ലാത്തതുമായ ഭാഷയാണ് ..
ഒന്നുകിൽ അപ്പോസ്തോലന്മാർ ഒരേ ഒരു ഭാഷയിൽ സംസാരിച്ചു, മറ്റുള്ള ഭാഷകാർക് അവരവരുടെ ഭാഷയിൽ കേൾക്കാൻ കഴിഞ്ഞു ... അല്ലെങ്കിൽ അപ്പോസ്തോലന്മാർ ഒരേ വിഷയം തന്നെ പലഭാഷകളിൽ വീണ്ടും വീണ്ടും പരിവർത്തനം ചെയ്തു സംസാരിച്ചു... അപ്പോൾ മാത്രമാണല്ലോ മറ്റുള്ള ഭാഷക്കാർക് സംസാരിച്ചത് മനസ്സിലാവുകയുള്ളു .. ഞാൻ വ്യാഖ്യാനിച്ചതിൽ തെറ്റില്ല എന്ന് കരുതുന്നു..
അങ്ങനെ എങ്കിൽ Tongues എന്ന് പറയുന്നത് "മറ്റു മാനുഷിക ഭാഷ" എന്ന വാക്കിന്റെ പര്യായം(synonym) ആണ് എന്ന് പറയേണ്ടിവരും
അപ്പോസ്തോലന്മാരുടെ അന്യഭാഷാ കെട്ടിട്ട് സകല ഭാഷക്കാരും അത്ഭുതപ്പെട്ടത്, തങ്ങളുടെ ഭാഷ യഹൂദരായ അപ്പോസ്തോലന്മാർ സംസാരിച്ചു കേട്ടത് കൊണ്ടാണെങ്കിൽ , നമ്മുടെ അന്യ ഭാഷ കെട്ടിട്ട് ജാതികൾ അത്ഭുതപ്പെടുന്നത്, ഇങ്ങനെ ഒരു ഭാഷയുണ്ടോ എന്ന് ചിന്തിച്ചിട്ടാവും ..
1 Corinthians 14:10-11 പറയുന്നു ,
ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.
അങ്ങനെ എങ്കിൽ നാം പറയുന്ന അന്യഭാഷയുടെ തെളിവ് എവിടെ?
ഞങ്ങൾ സ്വർഗീയ ഭാഷയാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞാൽ, ഞാൻ തിരിച്ചു ചോദിക്കുന്നു, എന്തെ നിങ്ങളിൽ എല്ലാവര്ക്കും സ്വർഗീയ ഭാഷ മാത്രം കിട്ടിയത്?
ഞങ്ങൾ എല്ലാവരും ഒരേ ഭാഷ അല്ല , ഓരോരുത്തർ വ്യത്യസ്ത ഭാഷയാണ് സംസാരിക്കുന്നത് എന്ന് നിങ്ങളിൽ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ , പ്രാർത്ഥനക്കിടയിൽ ,സഭയിലെ അന്യഭാഷക്കാർ പറയുന്നത് വെറുതെ ഒന്ന് റെക്കോർഡ് ചെയ്യ്തു കേട്ടുനോക്ക് നോക്ക് .. എല്ലാവരും പറയുന്നത് ഒരേ വാക്കുകൾ ആണോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല ... പക്ഷെ എല്ലാവര്ക്കും ഒരേ ഉച്ചാരണ ശൈലി തന്നെ ആണ് എന്ന് ഉറപ്പിച്ച പറയാൻ പറ്റും . അപ്പോൾ നിങ്ങൾ ചോദിക്കും അതെങ്ങനെയാണ് ആത്മാവ് കൊടുത്തിട്ടല്ലെങ്കിൽ എല്ലാവര്ക്കും ഒരേ ഉച്ചാരണ ശൈലി കിട്ടുന്നത് എന്ന് .... അതിനു എനിക്ക് ഉത്തരം പറയാനുള്ളത് "എനിക്ക് അറിയില്ല, എന്നാൽ ഞാൻ വചനത്തിൽ ഉള്ളത് ചോദിക്കുന്നു " എന്ന് മാത്രമാണ്... എന്റെ ആ ഉത്തരത്തെ നിങ്ങൾ പരിഹാസത്തോടെ ആരെങ്കിലും കണ്ടാൽ അവരോട്…... അന്യജാതിക്കാർ, അവർ പഠിച്ചിട്ടില്ലാത്ത , അവർ കേട്ടിട്ടുപോലുമില്ലാത്ത ഭാഷകൾ സംസാരിക്കുന്നതെങ്ങനെ എന്ന് തിരിച്ചു തോടിക്കേണ്ടി വരുമെനിക് .. അതിനെ ജാതീയ വ്യവസ്ഥ "ഭൂതം കയറിയതെന്നും ", ശാസ്ത്രം "Xenoglossy " എന്നും വിളിക്കുന്നു ...അതെങ്ങനെ?
പ്രവചന വരവും , രോഗസൗഖ്യ വരവും തുടങ്ങി എല്ലാവരങ്ങളും മറ്റുള്ളവരുടെ കൂടി നന്മക് ആയിരിക്കുമ്പോൾ , മറ്റു മനുഷ്യർക്കു ഒരു ഉപയോഗവും ഇല്ലാത്ത നിങ്ങൾക് മാത്രം ഗുണം കിട്ടുന്ന വരം അന്യഭാഷാ എന്ന പേരിൽ പരിശുദ്ധാത്മാവ് നമുക് തരും എന്ന് വിശ്വസിക്കാൻ നമ്മെ പഠിപ്പിച്ചത് ആരാണ്?
Corinthians 12:7 ൽ പറയുന്നു
എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
ഇത് വായിച്ചിട് മനസ്സിലായില്ലെങ്കിൽ ഇംഗ്ലീഷ് വേഷൻ എടുത്ത് വായിക്കിൻ (But the manifestation of the Spirit is given to every man to profit withal.).
എന്നിട്ടും മനസ്സിലായില്ലെങ്കിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ...
1 Corinthians 14:28 ൽ
വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
എന്ന് എഴുതിയിട്ടും ഡ്രമ്മിന്റെയും , ഗിറ്റാറിന്റെയും താളം മുറുകുമ്പോൾ വ്യാഖ്യാനി ഇല്ലാതിരുന്നിട്ടും അന്യഭാഷയിൽ പ്രാർത്ഥിക്കാൻ ആഹ്വാനം ചൈയ്യപെടുന്നത് എന്തിനു. എന്തെ കോട്ട മുറുകുന്നതിനനുസരിച്ചു നമ്മുടെ ശബ്ദവും, അന്യഭാഷയും കൂടുകയും കുറയുകയും ചൈയ്യുന്നു?
എനിക്ക് ചോദിക്കാനുള്ളത് നിങ്ങളിൽ അന്യഭാഷാ വരം ഉള്ളവരിൽ ആർക്കെങ്കിലും സഭയിൽ അന്യഭാഷയിൽ ഒരു വിഷയത്തെകുറിച്ച സഭയോട് അപ്പോസ്തോലന്മാർ സംസാരിച്ചപ്പോലെ അന്യഭാഷയിൽ പഠിപ്പിക്കുവാൻ കഴിയുമോ ? ഇനി നിങ്ങൾ അന്യഭാഷയിൽ അപ്പോസ്തോലന്മാർ പ്രസംഗിച്ചിട്ടും പഠിപ്പിച്ചിട്ടും ഇല്ല , അവർ അന്യഭാഷയിൽ പ്രാർത്ഥിക്കുക മാത്രമേ ചെയ്തുള്ളു എന്ന് മാനുഷിക യുക്തിയിൽ പറഞ്ഞാൽ , എനിക്ക് തിരിച്ചു മഷിക ബുദ്ധിയിൽ ഒന്ന് ചോദിക്കാനുണ്ട് ..
തോമാശ്ലീഹാ കേരളത്തിലെ വന്നപ്പോ സംസാരിച്ച ഭാഷ ഏതാണ് ? മലയാളമോ അതോ ഹീബ്രു ഭാഷയോ? മലയാളം ആണെങ്കിൽ അദ്ദേഹത്തെ മലയാളം പഠിപ്പിച്ചത് ആരാണ് ? ആരും പഠിപ്പിക്കാതെ ആണ് അദ്ദേഹം സംസാരിച്ചത് എങ്കിൽ അദ്ദേഹത്തിന് അന്യഭാഷാ വരം ഉണ്ടായതു കൊണ്ടല്ലേ ? നിങ്ങൾ പറയുന്ന അന്യഭാഷ കൊണ്ട് ഒരാളോട് തോമാശ്ലീഹാ ചെയ്തപോലെ സുവിശേഷം പറയാൻ നമുക് ആകുമോ? തോമാസ്ലീഹാക് കിട്ടിയ അന്യഭാഷാ വരം, ഏതു കോണിൽ നിന്ന് നോക്കിയാലും, വചനത്തിനു നിരക്കുന്നതും , വചനം പറയുന്നത് പോലെ പൊതുപ്രയോജനത്തിന്നായി ഉപയോഗിക്കാൻ കഴിയുന്നത് ആണ് .. എന്നാൽ ഞാൻ ഇന്ന് കേൾക്കുന്ന അന്യഭാഷക് അങ്ങനെ ഒരു ഗുണം എനിക്ക് കാണാൻ കഴിയുന്നില്ല
അനേകം അന്യഭാഷക്കാർ ഉണ്ടായിട്ടും , 2 ഓ 3 ഓ സംസ്ഥാനത്ത നിന്നു വരുന്ന കുറച്ചു പേര് സഭയിൽ ഉള്ളതുകൊണ്ട് ഇംഗ്ലീഷിൽ സ്വബുദ്ധിയാൽ സഭയിൽ പ്രസംഗിക്കേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നൊന്ന് ചിന്തിച്ചു നോക്കു? അതെന്താ അപ്പോസ്തോലനാമര്ക ഒന്നാം നൂറ്റാണ്ടിൽ കിട്ടിയ അന്യഭാഷയും , നമുക് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന അന്യഭാഷയും രണ്ടും രണ്ടാണോ ?അപ്പോസ്തോലന്മാർക് കൊടുത്ത അന്യഭാഷാ പൊതുജന പ്രയോജനത്തിനും , സുവിശേഷ പ്രസംഗനങ്ങൾക്കും ഉള്ളതും, നമുക് കിട്ടിയത് എത്തിയ വര്ധനക് മാത്രം ഉള്ളതും എന്ന് പറയാൻ നമുക് ആകുമോ ?
ഇനി നിങ്ങൾ തോമാശ്ലീഹാ വരുമ്പോൾ ട്രാൻസ്‌ലേറ്ററെ കൊണ്ട് വന്നു എന്ന് പറയാൻ തുനിയുന്നു എങ്കിൽ, മലയാളത്തിലെ ആദ്യ ഡിക്ഷണറി ഇറങ്ങിയ വര്ഷം കൂടി ഒന്ന് പഠിച്ചിട് വരൂ ..
1 Corinthians 14:22
അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.
തോമാശ്ലീഹാ പറഞ്ഞ അന്യഭാഷാ അവിശ്വാസികൾക് അടയാളമാണ്. കാരണം , യഹൂദനായ ഒരുവൻ ഒരു സാധാരണ മലയാളിയെ പോലെ മലയാളം പറഞ്ഞാൽ , ഏതൊരു അവിശ്വാസിയും ഒരു നിമിഷത്തേക് എങ്കിലും അത്ഭുതപ്പെടും .. ഈവൻ എങ്ങനെ നമ്മുടെ ഭാഷ സംസാരിക്കുന്നു എന്ന് ... അതുതന്നെ ആണ് പ്രവർത്തികളുടെ പുസ്തകം 2 അധ്യായത്തിൽ പറഞ്ഞിട്ടുള്ളതും ...എന്നാൽ നമ്മുടെ അന്യഭാഷാ കേട്ടാൽ അത് ജാതികൾക്കു അടയാളമായിരിക്കുമോ? അവർ നമ്മെ നോക്കി എന്താണ് പറയുക എന്ന് 1 Corinthians 14:23 ൽ പറയുന്നു ...
സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ(those that are unlearned)അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?
1 Corinthians 14:27 ൽ പറയുന്നു
അന്യഭാഷയിൽ സംസാരിക്കുന്നു(speaks) എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
എന്ന് എഴുതിയിരുന്നിട്ടും നാം എന്തുകൊണ്ട് അനുസാരിക്കുന്നില്ല ?
എന്ത് കൊണ്ട് നമ്മിൽ ആർക്കും വ്യാഖ്യാന വരം ഇല്ലാതെ പോകുന്നു എന്നും , എന്തുകൊണ്ട് നാം അത് ചോദിക്കുന്നില്ല എന്നും , നമ്മിൽ ആർക്കും മാനുഷിക ഭാഷ വരമായി കിട്ടാത്തത് എന്തുകൊണ്ടാണെന്നും, അന്യഭാഷാ സാത്താനും മനുഷ്യനും മനസ്സിലാവാത്തതും ദൈവത്തിനും പ്രാര്ഥിക്കുന്ന ആത്മാവിനും മാത്രം മനസ്സിലാകുന്നതുമായ ഭാഷയാണെന്നും വചനത്തിൽ എവിടെ ആണ് ഉള്ളത് എന്നും ചോദിച്ചു കൊണ്ട് ഞാൻ ഈ വിഷയം നിര്ത്തുന്നു.
പ്രവചന വരം, രോഗ സൗഖ്യ, അന്യഭാഷാ വരം എന്നിവയെ കുറിച്ച എനിക്ക് ഒട്ടും സംശയമില്ല... അതെല്ലാം ഇന്നും നിലനിൽക്കുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.. എങ്കിലും എനിക്ക് നിങ്ങൾ പറയുന്ന അന്യഭാഷയെ വചനത്തിൽ നിന്ന് എനിക്ക് തോന്നിയത് നിങ്ങളോടു ചോദിച്ചു എന്ന് മാത്രം. അതുപോലെ നിങ്ങൾ പറയുന്ന ആത്മവരങ്ങളെ പറ്റിയും എനിക്ക് ചില സംശയങ്ങൾ ഉണ്ട് .. അതിനു കാരണം
1 . പുറത്തു നിന്ന് വരുന്ന പാസ്റ്റര്മാര്ക് സഭയിലെ പ്രശ്നങ്ങൾ മുൻകൂട്ടി അറിയിച്ചിട് പിറ്റേന്ന് "ദൈവം നിങ്ങളോടു ശക്തമായ ദൂത് പറയുന്നു ' എന്നൊകെ പറഞ്ഞു കർത്താവിന്റെ നാമം വ്യഥ എടുത്തു നടത്തുന്ന പ്രവചനങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .
2. സാധാരണ സുവിശേഷപ്രവർത്തകർക് ഇഷ്ടപെടാത്ത കാര്യം നാം പറഞ്ഞാൽ, അവർ അതിനു മറുപടി പറയുന്നത്, കർത്താവിന്റെ നാമം വ്യഥ എടുത്ത് സ്വബുദ്ധിയിൽ “ദൂദ്” എന്ന വ്യാജേന പൊതുവിൽ തനിക് പറയാനുള്ളത് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
3 . നമ്മുടെ സഭയിൽ അന്യഭാഷയും, പ്രവചന വരവും ഉള്ള എത്രപേര് കർത്തൃ മേശ എടുക്കും മുൻപ് സഹോദരനോട് പോയി തെറ്റിന് മാപ്പിരക്കുന്നു ? മനസ്സിൽ കുശുമ്പും കുന്നായ്മയും, വൈരാഗ്യവും വച്ച് കർത്തൃ മേശ എടുക്കുന്ന വർക് കർത്താവിന്റെ ആത്മാവ് ഉണ്ട് എന്ന് പറഞ്ഞാൽ എനിക് വിശ്വാസം ഇല്ല .
എന്റെ വിഷയം പരിശുദ്ധാത്മാവ് ആയിരുന്നതുകൊണ്ട്, ആത്മാവ് അഭിഷേകത്തെ അങ്ങനെ തിരിച്ച അറിയാം എന്നുകൂടി പറഞ്ഞ ഞാൻ അവസാനിപ്പിക്കാം ..
കട്ട് മുന്തിരി വള്ളിയിൽ നാട്ടുമുന്തിരിങ്ങാ കായ്കില്ലല്ലോ ... ഒരുപക്ഷെ രണ്ടിന്റെയും ഇലയും , കായും രൂപത്തിൽ ഒരുപോലെ ഇരുന്നാലും അതിന്റെ രുചിയിൽ വ്യത്യാസം ഉണ്ടാവും .. അത് തന്നെയാണ് പരിശുദ്ധാത്മാവിന്റെ കാര്യത്തിലും സംഭവിക്കുന്നത് .. രൂപത്തിലും ഭാവത്തിലും, സാമ്യമുള്ള വരങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ആത്മാവ് അഭിഷേകം ഉണ്ട് എന്ന് പറയാൻ ആവില്ല ...
പരിശുദ്ധാത്മാവ് ഉള്ളവന് ആത്മാവിന്റെ രുചിയുണ്ടാവും ... ആത്മാവിന്റെ രുചി എന്നതോ, ആത്മാവിന്റെ ഭാവം തന്നെ ... ആത്മാവിന്റെ ഭാവം, ദൈവത്തിന്റെ ഭാവം തന്നെ ...ദൈവത്തിന്റെ ഭാവമോ സ്നേഹം തന്നെ …
ആത്മാവ് അഭിഷേകം കിട്ടിയിട്ടുണ്ടെന്നും പറയുകയും , ആത്മീയ വരങ്ങൾ സ്വന്തമാണ് എന്ന് അവകാശപെടുമ്പോൾ, ഞാൻ ഒന്ന് ഞാൻ ചോദിച്ചോട്ടെ , നമ്മളിൽ ആത്മാവിന്റെ ഫലം എവിടെ? തൊട്ടടുത്ത ഇരിക്കുന്നവനോട് അസൂയയും കുശുമ്പും , വഴക്കും , വൈരാഗ്യവും, വെറുപ്പും വച്ചുകൊണ്ടു കർത്തൃ മേശയിലേക് കൈനീട്ടുന്ന നമ്മിൽ എവിടെയാണ് സ്നേഹം? നമ്മിൽ എത്രപേർ ആരാധനക് വരുമ്പോൾ , കൂട്ടുവിശ്വാസിക് നമ്മോടു വല്ലതും ഉണ്ടെന്നു തോന്നിയാൽ , ചർച്ചിൽ വരുന്നതിനു മുൻപേ സഹോദരനോട് നിരപ്പ് പ്രാപിച്ചിട് കർത്തൃ മേശയിലേക്ക് കൈ നീറ്റുന്ന എത്ര ആത്മാഭിഷിക്തരുണ്ട് നമ്മുടെ കൂട്ടത്തിൽ? നാം ഇതൊന്നും ചൈയ്യുന്നില്ല എന്നിരിക്കെ ആത്മാവിന്റെ അഭിഷേകം ഉണ്ട് എന്ന് വിശ്വസിക്കുകയും, നമ്മിൽ ആത്മീക വരങ്ങൾ കാണപ്പെടുകയും ചെയ്താൽ , അത് കാട്ടുമുന്തിരി വള്ളിയിൽ കായ്ച്ച കട്ടുമുന്തിരിങ്ങായാണ് എന്ന് തിരിച്ചറിയേണം... കാരണം അങ്ങനെയുള്ളവരിൽ വിരിയുന്ന മുന്തിരിക് നാട്ടു മുന്തിരിയുടെ രൂപവും ഭാവവും ഉണ്ടെങ്കിലും നാട്ടു മുന്തിരിയുടെ രുചിയില്ല എന്നതുതന്നെ ...
1 John 4:7-8 പറയുന്നു പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
അതിനർത്ഥം സ്നേഹം ഇല്ലാത്തവൻ ദൈവത്തെ അറിയുന്നില്ല .. ദൈവത്തെ അറിയാത്തവൻ ദൈവത്തിന്റെ ആത്മാവിനെയും അറിയുന്നില്ല ...
മാനുഷികമായി ഞാൻ ഒന്ന് ചോദിച്ചോട്ടെ , ആത്മാവിനെ അറിയാത്തവന് , ആത്മാവിന്റെ അഭിഷേകം കിട്ടുമോഎന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു …
…………………………………………………..
പരിശുദ്ധാത്മാവ് അഭിഷേകം കിട്ടാത്തവർക് വേണ്ടി അഭിഷേകത്തിനും, അഭിഷേകം കിട്ടിയവർക് വിലയേറിയ വരങ്ങളായ, അന്യഭാഷാ , പ്രവചനം , രോഗ സൗക്യം , തുടങ്ങിയ വരങ്ങൾക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ കുറിച്ച് കേൾകാത്തവരായി നമ്മിൽ ആരും ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു
ഈ വരങ്ങളുടെ ആവശ്യകതയെപ്പറ്റി ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഈ വരങ്ങൾ നമുക് എന്താണ് നേടിത്തരുന്നത്? ഈ വരങ്ങൾ നമ്മെ ജീവന്റെ പുസ്തകത്തിൽ പേര് എഴുതി ചേർക്കാൻ ഇടവരുത്തുമോ? ഈ വരങ്ങൾ നിങ്ങൾക് സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ തുറന്നു തരുമോ? നിങ്ങളുടെ ഉത്തരം "ഇല്ല " എന്നാണെങ്കിൽ പിന്നെ നാം എന്തിനു ഈ പറഞ്ഞ രണ്ടോ മൂന്നോ വരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു?
ഉത്തരം വളരെ ലളിതമാണ്... ഈ മൂന്നു വരങ്ങളും നിങ്ങളെ സമൂഹത്തിൽ നിന്ന് വ്യത്യസ്തനാക്കുന്നു.... അന്യഭാഷയിൽ സംസാരിക്കുമ്പോഴും , പ്രവചനം നടത്തുമ്പോഴും , രോഗസൗക്യം നടത്തുമ്പോഴും നമുക് സമൂഹത്തിൽ ഒരു ഹീറോയിസം ലഭിക്കുന്നു .. ആ ഹീറോയിസത്തെ എല്ലാവരും ഇഷ്ടപെടുന്നു ... പച്ച മലയാളത്തിൽ പറഞ്ഞാൽ "സമൂഹത്തിൽ ആളാകാൻ വേണ്ടി" എന്ന് പറയും .
ഇപ്പോൾ നീയും അതിനു തന്നെയല്ലേ ശ്രമിക്കുന്നത് എന്ന് എന്നോട് തിരിച്ചു ചോദിക്കാൻ ആരുടെ എങ്കിലും മനസ്സ് വെമ്പുന്നു എങ്കിൽ എനിക്ക് നിങ്ങളോടു പറയാനുള്ളത്, ഈ പറയുന്നതിലൂടെ എനിക്ക് ഹീറോയിസം കിട്ടുമെങ്കിൽ , ഞാൻ വിരൽ ചൂണ്ടുന്നത് തെറ്റുകൾക് എതിരെ ആകുന്നു എന്നാണ് അർഥം... കാരണം ശരിക്കു എതിരെ വിരൽ ചൂണ്ടുന്നവന് കിട്ടുന്നത് വില്ലൻ പരിവേഷമാണ്..
അങ്ങനെ ഇരിക്കെ ഇന്നുവരെ ഒരു സഭയിലും പ്രതേക പ്രാർത്ഥന നടക്കാത്ത ഒരു വരം ഞാൻ നിങ്ങൾക് പരിചയപ്പെടുത്താം.. ഏതെങ്കിലും സഭയിൽ അല്ലെങ്കിൽ കൺവെൻഷനിൽ ഈ ഒരു വരത്തിനു വേണ്ടി പ്രാർത്ഥന നടന്നിട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കു .... എന്നിട് എന്നോട് പറയു ..
1 Corinthians 12:31 മുതൽ 1 Corinthians 13:1-3, വരെ ഞാൻ വായിക്കുന്നു ..
എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകലമർമ്മങ്ങളും സകലജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
അതിന്റെ 8 മുതൽ പറയുന്നു ,
സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും
Galatians 5:22
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
അങ്ങനെയെങ്കിൽ പൂർണമായ സ്നേഹം ഉള്ളവനും പരിശുദ്ധാത്മാവ് കിട്ടിയിട്ടില്ലേ ?
യേശുവിനെ കർത്താവു എന്ന് ഏറ്റുപറഞ്ഞിട്ടില്ലങ്കിൽ , നമ്മിൽ സ്നേഹം ഇല്ലങ്കിൽ , നമ്മിൽ വിശ്വാസം ഇല്ലങ്കിൽ നമുക് പരിശുദ്ധാത്മാവ് കിട്ടിയിട്ടില്ല എന്ന് പറയാം... ഇല്ലങ്കിൽ നാം പറയുന്നത് ദൈവ ദൂഷണം അല്ലെ?
ഇനി വരവും , ഫലവും രണ്ടും രണ്ടാണ് എന്ന് ആരെങ്കിലും വിചാരിക്കുന്നു എങ്കിൽ അവരോടു, അതെങ്ങനെ എന്ന് ഒന്ന് വിശദീകരിച്ചാൽ കൊള്ളാം എന്നെ എനിക്ക് പറയാനുള്ളു
ആത്‌മീയ വരങ്ങൾക്കായുള്ള പ്രതേക പ്രാർത്ഥനകളിൽ 99 % വും സ്രേഷ്ടമായ അപൂര്ണമായതുമായ അന്യഭാഷാ , രോഗസൗക്യം , പ്രവചനം എന്നി വരങ്ങളെ കേന്ദ്രീകരിച്ചും, ആഗ്രഹിച്ചും ആണെന്നിരിക്കെ .. അതിശ്രീഷ്ടമായതും പൂര്ണമായതും, എന്നേക്കും നിലനില്കുന്നതുമായ സ്നേഹം എന്ന വരത്തിനു വേണ്ടി പ്രതേക പ്രാർത്ഥന അപേക്ഷകൾ കുറഞ്ഞു പോകുന്നത് കൊണ്ടാണ് ഞാൻ ഇത്ര ആത്മ വിശ്വാസത്തോടെ, നാം ഹെറോയിസത്തിനു വേണ്ടിത്തന്നെ ആണ് ആത്മീയ വരങ്ങളെ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞത്...
കാരണം എനിക്ക് അന്യഭാഷയുണ്ട് , എനിക്ക് രോഗസൗഖ്യ വരം ഉണ്ട് , എനിക്ക് പ്രവചനവാരം ഉണ്ട് എന്ന് പറയുന്ന അതെ അന്തസോടെ ആരെങ്കിലും എനിക്ക് സ്നേഹം എന്ന വരം ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ? ആരും പറയില്ല ...കാരണം സ്നേഹം എന്ന വരം ഉണ്ട് എന്ന് പറയുമ്പോൾ തലയിൽ കൈവച്ചു പ്രാർത്ഥിക്കാൻ ആരും നിങ്ങളുടെ അടുത്ത വരില്ല എന്നത് തന്നെ കാരണം.... എന്തിനേറെ പറയുന്നു , നന്നായിട് വചനം പറയുന്ന നല്ല സ്നേഹവും എളിമയും , അതിലേറെ ശുദ്ധമനസ്കനുമായ ഒരു പാസ്റ്റർ വചനം പറയാൻ വന്നാലുണ്ടാവുന്ന ആളുകളുടെ 3 മടങ്ങു ആളുകൾ ഒരു പ്രവാചകൻ അല്ലെങ്കിൽ രോഗസൗഖ്യ വരമുള്ള പാസ്റ്റർ വന്നാൽ സഭയിൽ ഉണ്ടാവും എന്നത് അതിനു ഉദാഹരണം..
അന്യഭാഷക്കോ, പ്രവചന വരത്തിനോ , രോഗസൗഖ്യ വചനത്തിനോ സ്വർഗീയ കവാടം തുറന്നു താരം കഴിവില്ല എന്നിരിക്കെ, സ്വർഗ്ഗ കവാടം തുറക്കാൻ കഴിവുള്ള അതിശ്രീഷ്ടമായ സ്നേഹത്തെ നാം ആഗ്രഹിക്കാത്തിനു ഞാൻ വേറെ ഒരു കാരണവും കണ്ടില്ല.
പ്രാർത്ഥിച്ചും , ഉപവസിച്ചും , അന്യഭാഷാ പറഞ്ഞും , സുവിശേഷം പറഞ്ഞും , രോഗസൗക്യം കൊടുത്തും , പ്രവചിച്ചും സ്വർഗത്തിൽ പോകാം എന്ന് വിചാരിക്കുന്നവരോട് എനിക്ക് പറയാനുള്ളത് , വേറെ ഒരു വിധത്തിൽ പറഞ്ഞാൽ, ഉപവാസവും , പ്രാർത്ഥനയും , അന്യഭാഷയും , പ്രവചനവും , രോഗസൗഖ്യവാരവും എല്ലാം ഉണ്ടെങ്കിലേ സ്വർഗത്തിൽ പോകാൻ പറ്റു എന്ന് വിശ്വസിക്കുന്നവരോട്, പഠിപ്പിക്കുന്നവരോട്
Matthew 25:31-46 വരെയും , Matthew 7:21 -23 വരെയും ഒന്ന് നന്നായി വായിച്ചിട് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . Matthew 25:31 ൽ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് പറഞ്ഞിട് Matthew 25:32 തുടങ്ങുന്നത് "കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനപ്പെട്ട, പരിശുദ്ധാത്മാവ് കിട്ടിയ, എല്ലാവരും അവന്റെ മുമ്പിൽ കൂട്ടും" എന്നല്ല "സകലജാതികളെയും അവന്റെ മുമ്പിൽ കൂട്ടും" എന്ന് തുടങ്ങുന്നത് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും ... അവിടെ ന്യായ വിധി നടത്തുന്നത് "സ്നേഹം" എന്ന ഒരേ ഒരു അളവുകോൽ വച്ചാണ്... വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നതും , നഗ്നനെ ഉടുപ്പിക്കുന്നതും , രോഗിയെ കാണാൻ ചെല്ലുന്നതും സ്നേഹത്തിന്റെ പല മുഖങ്ങൾ തന്നെയല്ലേ?
പ്രവചിക്കുവാനും , അന്യഭാഷാ പറയുവാനും രോഗസൗക്യം കൊടുക്കാനും പിശാചിനാലും കഴിയും... എന്നാൽ അശുദ്ധാത്മാവിനാൽ സ്നേഹിക്കാൻ കഴിയില്ല ... കാരണം ദൈവത്തിന്റെ ഭാവമാണ് സ്നേഹം .. അതുകൊണ്ടു തന്നെ സ്നേഹം ഉള്ളവനിൽ പരിശുദ്ധാത്മാവ് ഉണ്ട് എന്ന് ഉറപ്പിച്ചു പറയാൻ കഴിയു... അല്ല പ്രവചിക്കുവാനും രോഗ സൗക്യം കൊടുക്കുവാനും, അന്യഭാഷാപറയുവാനും അശുദ്ധാത്മാവിനും , അവന്റെ ജാതീയ മാമൂലങ്ങൾക്കും കഴിയില്ല എന്ന് ആർകെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിയ്ക്കു .... പരിശുദ്ധാത്മാവിൽ പ്രവചന വരം കിട്ടി എന്ന് പറയപ്പെടുന്നവർക് ഒരു വാക് പ്രവചിക്കണമെങ്കിൽ അരി ആട്ടും പോലെ തലപിടിച്ചു കറക്കി തുള്ളിത്തുള്ളി ഒച്ചയിട്ടു അലരേണ്ട സാഹചര്യം ഉള്ള ഈ കാലത്തിൽ , ജാതികൾക്കു നിന്റെ ഭവി നോക്കാൻ ചുമ്മാ നിന്റെ ഉള്ളംകൈയിലെ രേഖകൾ മാത്രം മതി എന്ന് മറന്നു പോകരുത്....
ആയതിനാൽ പരിശുദ്ധാത്മാ അഭിഷേകം തന്നിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ , യഥാർത്ഥത്തിൽ തനിക്
അതുണ്ടോ എന്നും , കിട്ടിയിട്ടില്ല എന്ന് വിശ്വസിക്കുന്നവർ അത് കിട്ടിയിട്ടില്ലേ എന്നും ഒന്ന് ചിന്തിക്കുന്നത് നല്ലതാണു ...പരിശുദ്ധാത്മാവിന്റെ മറ്റു അനവധി ഭാവങ്ങൾ വചനത്തിൽ കാണാൻ കഴിയും എന്നിരിക്കെ എനിക്ക് ഇനി 1 Corinthians 14 ൽ കുറച്ചു ഭാഗം വായിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു ...
ഒരു കാര്യം കൂടി ഞാൻ വൽകഷ്ണംയി പറഞ്ഞു കൊള്ളട്ടെ ... എനിക്ക് മറ്റുള്ളവരെക്കാൾ ജ്ഞാനം കൂടുതൽ ഉണ്ട് എന്ന് എനിക്ക് തോന്നിയത് കൊണ്ടല്ല ഞാൻ ഇതൊക്കെ പറഞ്ഞത്... ഈ വചനങ്ങൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളോടു പങ്കുവച്ചു എന്ന് മാത്രം... തെറ്റാണു പറഞ്ഞത് എങ്കിൽ ക്ഷമ ചോതിക്കുന്നതിനോടൊപ്പം ശരി എന്താണെന്നു കൂടി സമയം കിട്ടുന്നതിനനുസരിച് പറഞ്ഞു തന്നാൽ നന്നായിരിക്കും ...
നന്ദി
Comments
Post a Comment