Friday, December 30, 2016

Importance Of New Year Prayer In Pentecost Churches....!!!!!!!!!!!!!!!!!!.

*ആണ്ടുപ്രവേശന ശുശ്രൂഷ അഥവാ അന്യദേവ ആരാധന*

🌷🌷🌷🌷🌷

*പെന്തകൊസ്തു മതത്തില്‍ സര്‍വവ്യാപകമായി ആചരിക്കപ്പെടുന്ന ഒന്നാണ് ആണ്ടുപ്രവേശന ശുശ്രൂഷ. ഇത് എങ്ങനെയാണ് നടത്തപ്പെടുന്നത്? ഇത് എങ്ങനെയാണ് അന്യദേവ ആരാധനയായി മാറുന്നത്? നമുക്ക് നോക്കാം*

ആണ്ടുപ്രവേശന ശുശ്രൂഷ / നവവത്സര പ്രവേശനം

പെന്തകൊസ്തില്‍ ഇപ്പോള്‍ വളരെ പ്രസിദ്ധി ആര്‍ജ്ജിച്ച ഒരു ആചാരമാണ് ആണ്ടു പ്രവേശന ശുശ്രൂഷ. പുതുവത്സരത്തോട്‌ അനുബന്ധിച്ചാണ് ഈ ‘ശുശ്രൂഷ’ നടത്തപ്പെടുന്നത്. ഡിസംബര്‍ 31 വൈകിട്ടോടെ എല്ലാവരും ആലയത്തില്‍ സമ്മേളിക്കുന്നു. ഉപവാസത്തോടെ ആയിരിക്കും സാധാരണ ഇത് നടത്തപ്പെടുക. പ്രസംഗവും സാക്ഷ്യവും പാട്ടിനും ഒക്കെ ശേഷം കൃത്യം പന്ത്രണ്ടു മണിയോടടുക്കുമ്പോള്‍ തീവ്രമായി കയ്യടിച്ചുള്ള ആരാധന നടക്കുന്നു. സാധാരണ 11:55 മുതല്‍ 12:05 വരെയാണ് ഇത് സംഭവിക്കുക. ചില ഇടങ്ങളില്‍ ഈ പത്ത് മിനിട്ട് അന്യഭാഷക്കായി മാറ്റി വച്ചിട്ടുണ്ട്. ചിലര്‍ കൃത്യം പന്ത്രണ്ടു മണിക്ക് ആണ്ടു പ്രവേശന പ്രഖ്യാപനം നടത്തുന്നു. ചിലര്‍ ആര്‍പ്പു വിളികളോടെ പുതിയ വര്‍ഷത്തെ സ്വീകരിക്കുന്നു. ചില ഇടങ്ങളില്‍ എല്ലാവരും എഴുന്നേറ്റു നിന്ന് പന്ത്രണ്ടു മണി അടിക്കുമ്പോള്‍ വലതുകാല്‍ ഒരുമിച്ചു മുന്നോട്ടു വയ്ക്കുന്ന രീതിയുമുണ്ട്‌. ചിലര്‍ കാല്‍ കഴുകല്‍ ശുശ്രൂഷ ഇതോടൊപ്പം നടത്താറുണ്ട്‌. ചിലര്‍ ബൈബിള്‍ വാചകങ്ങള്‍ ‘കുലുക്കിക്കുത്തി’ അടുത്ത വര്‍ഷത്തെക്കുള്ള തങ്ങളുടെ ഭാവി ‘അറിയാന്‍’ ശ്രമിക്കുന്നു. ചില സ്ഥലങ്ങളില്‍ രാവിലെ വരെ ശുശ്രൂഷ ഉണ്ടായിരിക്കും. ചിലര്‍ ന്യൂ ഇയര്‍ സമ്മാനങ്ങള്‍ കൈ മാറുന്നു. നല്ല ശാപ്പാടോടുകൂടി കൂടി  ഈ മഹാമഹം സമംഗളം പര്യവസാനിക്കുന്നു.

*ജാനുസ് ദേവനും പുതുവത്സരവും*

പ്രാചീന റോമ മതത്തിലെ ഒരു ദേവനാണ് ജാനുസ് (Janus). ആരംഭം, വാതില്‍, ഗേറ്റ്, വഴി, സമയം മുതലായവയുടെ ദേവനാണ് ജാനുസ്. ഇന്ത്യയില്‍ ഗണപതിയെ കാണുന്നത് പോലെ വിഘ്നങ്ങള്‍ മാറ്റുന്ന ദേവനായും ജാനുസ് സങ്കല്പ്പിക്കപ്പെട്ടിരുന്നു. ജാനുസിനു രണ്ടു തലയുണ്ട്. ഗ്രീക്കുകാര്‍ ഈ ദേവനെ വിളിച്ചിരുന്നത്‌ ഇയാനുസ് (Ianus) എന്നാണു. ജാനുസ് ദേവന് ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് നഗര കവാടത്തിലും മറ്റും ജാനുസ് ദേവ വിഗ്രഹങ്ങള്‍ വച്ച് പൂജിച്ചിരുന്നു.
റോമാക്കാരുടെ എല്ലാ മാസവും ഏതെങ്കിലും ദേവനുമായി ബന്ധപ്പെട്ടതായിരിക്കും. ബി. സി. ആറാം നൂറ്റാണ്ടില്‍ നൂമാ പോമ്പിലിയസ് (Numa Pompilius) എന്ന രാജാവ് ജാനുവരി, ഫെബ്രുവരി എന്നീ മാസങ്ങള്‍ ആദ്യം വരുന്ന രീതിയില്‍ കൂട്ടി ചേര്‍ത്തു. അതുവരെ മാര്‍ച്ച് ആയിരുന്നു റോമാക്കാരുടെ ആദ്യമാസം. ജാനുസ് ദേവഭക്തനായിരുന്ന നുമാ രാജാവ് ആദ്യ മാസത്തെ ജാനുസ് ദേവന് സമര്‍പ്പിച്ചു കൊണ്ട് ജാനുവരി (January) എന്ന പേരിട്ടു. ഇത് യൂറോപ്പിലേക്കും മറ്റും വ്യാപിക്കുകയും സര്‍വവ്യാപകമായി ജാനുസ് ദേവന്റെ മാസം വര്‍ഷത്തിലെ ഒന്നാം മാസമായി പരിഗണിക്കപ്പെടുകയും ചെയ്തു. ബി. സി. 42-ഇല്‍ റോമന്‍ സെനറ്റ് ഈ കലണ്ടര്‍ രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടര്‍ ആയി അംഗീകരിച്ചു.
ജാനുവരി മാസം ജാനുസ് ദേവന്റെ മാസം ആണെങ്കില്‍ അതിന്റെ ഒന്നാം തീയതി ജാനുസ് ദേവന്റെ പിറന്നാളായി ആചരിക്കാന്‍ തുടങ്ങി. ബി. സി. 153 – ല്‍ ആണ് ആദ്യമായി ജാനുസ് ദേവന്റെ ഉത്സവം ആചരിക്കാന്‍ തുടങ്ങിയത്. ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു ആഘോഷം. ജാനുവരി ഒന്നാം തിയതി ആണ് ഉത്സവം ആരംഭിക്കുന്നത്. ജാനുസ് ദേവന് പാട്ടും ആര്‍പ്പും നൃത്തവും ആയി പിറന്നാള്‍ ആഘോഷിക്കുന്നു. തീ കത്തിക്കുന്നത് എളുപ്പം അല്ലാതിരുന്ന അക്കാലത്ത് കെടാവിളക്ക് മിക്ക ഭവനത്തിലും ഉണ്ടായിരുന്നു. ജാനുവരി ഒന്നാം തിയതി പഴയ തീ കെടുത്തി പുതിയത് കത്തിച്ചിരുന്നു. വിശുദ്ധ വൃക്ഷക്കൊമ്പുകള്‍ ആണ് മറ്റുള്ളവര്‍ക്ക് ന്യൂ ഇയര്‍ സമ്മാനം. (World Book, 2001). ജാനുസ് ദേവന്റെ മുദ്രയുള്ള നാണയങ്ങളും സമ്മാനമായി നല്‍കിയിരുന്നു. വലിയ വിരുന്നും സദ്യയും നടത്തപ്പെട്ടിരുന്നു.

*ആണ്ടുപ്രവേശന ശുശ്രൂഷ ജാനുസ് ദേവന്റെ ആരാധന തന്നെ അല്ലെ?*

ആണ്ടു പ്രവേശന ആഘോഷം തന്നെ പ്രാകൃത മതത്തില്‍ നിന്ന് ഉത്ഭാവിച്ചതാനെന്നു മനസ്സിലായല്ലോ. അമേരിക്കയില്‍ ജാനുസിന്റെ പിറന്നാള്‍ ദിനം അഥവാ ന്യൂ ഇയര്‍ ഔദ്യോഗിക ആഘോഷം ആണ്. *അമേരിക്കയില്‍ ഉത്ഭവിച്ച പെന്തകോസ്ത് മതം അത് ഏറ്റു പിടിച്ചു പ്രാകൃത ദേവനുള്ള ആരാധന അര്‍പ്പിക്കുന്നു. ജാനുസ് ദേവന്റെ മുദ്രയുള്ള നാണയങ്ങള്‍ക്ക് പകരം സമ്മാനങ്ങള്‍ കൈമാറുന്നു. അങ്ങനെ പെന്തകൊസ്തുകാര്‍ ജാനുസ് ദേവന്റെ പിറന്നാള്‍ സാഘോഷം കൊണ്ടാടുന്നു*
ലോകത്തെമ്പാടും പല രീതിയില്‍ ഉള്ള കലണ്ടറുകള്‍ നിലവില്‍ ഉണ്ട്. കേരളത്തില്‍ തന്നെ കൊല്ലവര്‍ഷ കലണ്ടര്‍ നിലവില്‍ ഉണ്ട്. മറ്റു കലണ്ടറുകള്‍ നോക്കാതെ ഗ്രിഗോറിയന്‍ കലണ്ടര്‍ (ജാനുവരി, ഫെബ്രുവരി … എന്നിങ്ങനെയുള്ള കലണ്ടറിനെ അങ്ങനെയാണ് വിളിക്കുന്നത്‌ ) നോക്കി ആദ്യ മാസത്തില്‍ തന്നെ ആണ്ടുപ്രവേശന ശുശ്രൂഷ നടത്തുന്നത് എന്ത്? എന്തുകൊണ്ട് ചിങ്ങം ഒന്നാം തിയതി ഈ ശുശ്രൂഷ നടത്തുന്നില്ല? എന്തുകൊണ്ട് ബൈബിളില്‍ ദൈവം തരുന്ന വര്‍ഷ കണക്കുകള്‍ എടുക്കുന്നില്ല? “ഈ മാസം (നീസാന്‍) നിങ്ങള്‍ക്ക് മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കണം.” (പുറ 12:1). സംശയമുണ്ടോ? ജാനുസ് ദേവന്റെ ആരാധന അര്‍പ്പിക്കുക എന്ന അമേരിക്കന്‍ പാരമ്പര്യം പിന്തുടരുന്നു. അത്രതന്നെ!

*ആണ്ടുപൂജ എന്ന ഹൈന്ദവ ആചാരം*

പ്രാചീന ഹൈന്ദവ മതത്തില്‍ ഉള്ള ഒരു ആചാരമാണ് ആണ്ടു പൂജ എന്നുള്ളത്. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഇത് നടത്തപ്പെടുന്നു. ആദിവാസി ഗോത്രങ്ങളില്‍ വരെ ഇത്തരം ആണ്ടു പൂജകള്‍ നടത്തപ്പെടുന്നുണ്ട്. വിവിധ കുടുംബ യോഗങ്ങളും ആണ്ടുപൂജ  നടത്താറുണ്ട്‌. വിവിധ പൂജകള്‍ നടത്തുക, കുരവ ഇട്ട് ‘മൂധേവി’യെ ഓടിക്കുക, നാളികേരം മുതലായവ നൈവേദിക്കുക, വിവിധ കലാരൂപങ്ങളായ നൃത്തവും പാട്ടും മറ്റും അവതരിപ്പിക്കുക, മറ്റുള്ളവര്‍ക്ക് പുടവയും മറ്റും സമ്മാനങ്ങള്‍ ആയി നല്‍കുക, അന്നദാനം നടത്തുക മുതലായവ ആണ്ടു പൂജയുടെ ഭാഗങ്ങള്‍ ആണ്. ചുരുക്കത്തില്‍ ഇതൊക്കെ തന്നെയല്ലേ പെന്തകൊസ്തില്‍ വര്‍ഷാരംഭ ശുശ്രൂഷയിലൂടെ നടത്തുന്നതും?

*ബൈബിള്‍ എന്ത് പറയുന്നു ?*

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:ജാതികളുടെ വഴി പഠിക്കരുതു … ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു” (യിരെ 10: 2, 3)
“നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.” (ലേവ്യ 18:3)

“ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈമ്ലേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യ 18:30)

*ദൈവം കലക്കത്തിന്റെ ദൈവമല്ല*

“ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.” [For God is not the author of confusion, but of peace] (1 കോരി 14:33). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘akatastasia‘ എന്ന ഗ്രീക്ക് പദത്തിനു നല്‍കുന്ന അര്‍ഥങ്ങള്‍ instability, a state of disorder, disturbance, confusion എന്നതൊക്കെയാണ്.

പുതുവത്സരത്തിന്റെ ചരിത്രവും ഇപ്രകാരം കലക്കവും അവ്യക്തതയും നിറഞ്ഞതാണ്‌. റോമ രാജ്യത്തില്‍ ആദ്യം മാര്‍ച്ച് ഒന്നായിരുന്നു പുതുവത്സരം. പിന്നീട് അത് ജാനുവരി ഒന്നാക്കി. അതുപോലെ പല സ്ഥലങ്ങളിലും പല കലണ്ടറുകള്‍ ഉണ്ട്. കേരളത്തില്‍ ശക വര്‍ഷ കലണ്ടര്‍ ഉണ്ട്. മുസ്ലീം സഹോദരങ്ങള്‍ ഉപയോഗിക്കുന്ന ഹിജ്ര കലണ്ടര്‍ ഉണ്ട്. ചൈനക്കാര്‍ക്ക് മറ്റൊരു കലണ്ടര്‍ ആണ് ഉള്ളത്. ഇവയില്‍ എല്ലാം ഓരോ പുതു വത്സരങ്ങള്‍ ഉണ്ട്. അവയൊന്നും ജാനുവരി ഒന്നാം തീയതി അല്ല. അതുകൊണ്ട് തന്നെ ന്യൂ ഇയര്‍ എന്ന ദിവസം തന്നെ അവ്യക്തമാണ്. ഒരു പ്രത്യേക ദിവസത്തെ അങ്ങനെ കണക്കാക്കാന്‍ കഴിയില്ല. സര്‍വശക്തനായ ദൈവം അവ്യക്തതയുടെ ദൈവം അല്ല.  അവനെന്തിന് ആണ്ടു പ്രവേശനം?

 “നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.” (ഗലാ 4: 10, 11).

*വചനം എന്തൊക്കെ പറഞ്ഞാലും ക്രിസ്തുമസിനെ തമ്മൂസ്, സൂര്യന്‍ ഇത്യാദി ദേവന്മാരുടെ പിറന്നാള്‍ ആയി വ്യാഖ്യാനിക്കുന്ന മാന്യന്മാര്‍ക്കു  ജാനുസ് ദേവന്റെ പിറന്നാള്‍ മാത്രം തികച്ചും വചനാനുസൃതം! ‘വെറും നന്ദി പറയല്‍ മാത്രം’ എന്ന ന്യായവും!! കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!*

ഉപസംഹാരം

പെന്തകോസ്ത് മതത്തിലെ ആണ്ടു പ്രവേശന്‍ ശുശ്രൂഷ എന്നത് ജാനുസ് ദേവന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഉത്സവത്തിന്റെ ആധുനിക ആവിഷ്കാരം ആണെന്ന് നാം കണ്ടു. ഇത് ദൈവത്തിനു നിരക്കാത്തതാണെന്ന് ബൈബിള്‍ സുവ്യക്തമായി പറയുന്നു. അപ്പോസ്തോലിക സഭയിലെ വിശ്വാസങ്ങള്‍ പ്രാകൃതമാണെന്ന് ആരോപിക്കുന്നവര്‍ ആദ്യം സ്വയം പരിശോധിക്കട്ടെ. ക്രിസ്തുമസ്, ഈസ്റ്റര്‍ മുതലായവ പ്രാകൃത മതത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്ന്  ആരോപിക്കുന്നവര്‍ ആദ്യം ഇത്തരത്തിലുള്ള ആണ്ടാരംഭം എന്ന പ്രാകൃത ആരാധന ഉപേക്ഷിക്കട്ടെ.

ബാദ്ധ്യതാനിരാകരണം: 

ഈ ലേഖനം ആരെയും വേദനിപ്പിക്കാനോ ഒരു വിഭാഗത്തെയും കരിവാരി തേയ്ക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല; മറിച്ച് നവീന സഭകള്‍ അപ്പോസ്തോലിക സഭകള്‍ക്ക് നേരെ ഉയര്‍ത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്കുള്ള മറുപടിയും അതേ നാണയത്തില്‍ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമില്ലായ്മ തുറന്നുകാട്ടാനും ആണ്....


Credits: WhatsApp

Communist Party In Kerala

അതെ.. ആ പഴയ ചങ്ങല...
+++++++++++++++++++++


1)1918 ജനുവരി 18 ന്  റഷ്യൻ പാർളിമെൻറിൽ നിന്നും 375 തിരഞെടുക്കപ്പെട്ട റഷ്യൻ പാർളിമെൻറ അംഗങ്ങളെ പാർളിമെൻറിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നിഷ്കരുണം  വെടിവെച്ച് കൊല്ലാൻ ലെനിനും, സ്റ്റാലിനും റഷ്യൻ ചെമ്പടക്കൊപ്പം കൈകോർത്ത് പിടിച്ച ആദ്യത്തെ ആതേ..ചങ്ങല....

2)1942 മെയ് മാസത്തിൽ ഭാരതത്തെ വിഭജിക്കണമെന്നു പറഞ്ഞ മുസ്ലീം ലീഗിനെ പിന്തുണച്ചു കൊണ്ട് പിടിച്ച  അതേ.. ചങ്ങല...


3) 1943 ൽ ഭാരതത്തെ 16 കഷണമാക്കി വിഭജിക്കണമെന്നു പറഞ്ഞ് പ്രമേയം പാസാക്കി പിടിച്ച അതേ ചങ്ങല...


4) 1947 മുതൽ 1952 വരെ 5 വർഷകാലം തുടർച്ചയായി ആഗസ്ത് 15 ന് കരിദിനം ആചരിച്ചുകൊണ്ട് പിടിച്ച അതേ ചങ്ങല...


5) 1960 ൽ ചൈന ആണവ പരീക്ഷണം നടത്തിയപ്പോൾ "അമ്പരക്കുന്ന ലോകം പുഞ്ചിരിക്കുന്ന ചൈന " എന്ന് 

ദേശാഭിമാനിയിലെഴുതി കമ്മൂണിസ്റ്റുകൾ ചൈനകൊപ്പം മനസുചേർത്തുവച്ച് സൃഷ്ട്ടിച്ച അതേ ചങ്ങല...

6) 1962 ൽ ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോൾ ചൈനക്ക് വേണ്ടി കൈകോർത്ത് പിടിച്ച അതേ ചങ്ങല....


7) ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ പട്ടിണി മാറ്റിയിട്ടു പോരെ പടക്കം പൊട്ടിക്കൽ എന്ന് ചോദിച്ച് കൊണ്ട് പിടിച്ച അതേ ചങ്ങല..

8) രാജീവ് ഗാന്ധി കബ്യൂട്ടർ ഇന്ത്യയിൽ കൊണ്ടു വന്നപ്പോൾ യുവതയുടെ തൊഴിൽ കളയുന്ന പെട്ടി എന്നു പറഞ്ഞുകൊണ്ട് കൈകോർത്തുപിടിച്ച അതേ ചങ്ങല...


9) കേരളത്തിൽ ടാക്ട്ടർ വന്നപ്പോൾ കർഷകരുടെ തൊഴിൽ കളയുന്ന വണ്ടിയാണതെന്നു പറഞ് പാടവരമ്പത്ത് കൈകോർത്തു പിടിച്ച് തീർത്ത അതേ ചങ്ങല.


10) പാടത്തെങ്ങനെ വിമാനമിറങ്ങും.? ജനങ്ങളുടെ നികുതി പണം പാടത്ത് കളയാനുള്ളതല്ല കള്ള കരുണാകര എന്നൊക്കെ പറഞ് നെടുമ്പാശേരിയിൽ വിമാന താവളം കൊണ്ടുവരാൻ പരിശ്രമിച്ച കെ കരുണാകരനെതിരെ പണ്ട് CPM നിർമ്മിച്ച അതേ ചങ്ങല..



11) അദ്യമായി കേരളത്തിൽATM മിഷ്യേൻ സ്ഥാപിച്ചപ്പോൾ എടതുപക്ഷ ബാങ്ക് ജീവനകാരെ കൊണ്ട് ATM നു ചുറ്റും cpm കാർ പിടപിച്ച അതേ ചങ്ങല...
( പണ്ട' പല തവണ പൊട്ടിയ ആ പഴയ കണ്ണികൾ കൂട്ടിയിണക്കി ഇതാ വീണ്ടുമൊരു ദേശവിരുദ്ധ ചങ്ങല ... പണം പിരിക്കും ചങ്ങല
-

Tuesday, December 20, 2016

മഴത്തുള്ളികൾ ....

                                  കാറിൽ നിന്നിറങ്ങുമ്പോൾ ഞാൻ തികച്ചും ശാന്തനായിരുന്നു. മുറ്റത്തും പറമ്പിലുമായി പലഭാഗത്തും ആളുകൾ കൂടി നിൽക്കുന്നുണ്ട്. ചിലർ തിരക്കിട്ട് ഓടി നടക്കുന്നുണ്ട് . ആരെയും ശ്രദ്ധിക്കാതെ ഞാൻ ഉമ്മറപ്പടിയിലേക് നടന്നു . തിരക്കിനിടയിൽ ആരും എന്നെ ശ്രദ്ധിച്ചില്ല . ഉമ്മറത്തു നല്ല തിരക്കുണ്ട് . ആളുകളെ വകഞ്ഞുമാറ്റി ഞാൻ മുന്നോട്ടു നടന്നു . അകത്തു സ്ത്രീകളുടെ കരച്ചിൽ എനിക്ക് കേൾക്കാം . എല്ലാവരുടെയും മുൻപിൽ ചെന്ന് ഒരു നിമിഷം നിന്നു. നിലത്തു വാഴയിലയിൽ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ആ ദീര്ഘകായകനെ ഞാൻ നിസ്സംഗതയോടെ നോക്കി നിന്നു . അലമുറയിട്ടു കരയുന്ന സ്ത്രീകളുടെ ശബ്‌ദം എന്നിൽ പരിഹാസത്തിനപ്പുറം മറ്റൊന്നും എന്നിൽ സൃഷ്ടിച്ചില്ല 
മൃതദേഹത്തിനു ചുറ്റും ഇരിക്കുന്നവരെ ഞാൻ ഒരു മന്ദഹാസത്തോടെ ഒന്ന് നോക്കി .. പിന്നീട് രണ്ടടി മുൻപോട്ടു ചെന്നു കൈയിലിരുന്ന റോസാപ്പൂ ആ ദേഹത്തു വച്ചിട്ട് തിരിഞ്ഞു നടക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ തലയ്ക്കൽ ഇരുന്നു വിതുമ്പുന്ന മധ്യവയസ്കയുടെ കണ്ണുകളുമായി കോർത്ത് വലിച്ചു.
"ആരാ കൊള്ളിവാക്യ .."  ആൾക്കൂട്ടത്തിനിടയിൽ ആരോ ചോദിക്കുന്നത് ഞാൻ കേട്ടു. " മകൻ ഉണ്ടായിരുന്നു ... ഇപ്പോ എവിടാണ് എന്നറിയില്ല ... അറിഞ്ഞു കേട്ട് വന്നില്ലാച്ചാ മറ്റാരെങ്കിലും ചൈയ്യേണ്ടി വരും." മറുപടി എന്നപോലെ ആരോ പറഞ്ഞു. 

                               അവിടെ നിൽക്കുന്ന മറ്റാരെയും ശ്രദ്ധിക്കാതെ ഞാൻ പുറത്തേക് നടന്നു . മുറ്റത്തു കിടക്കുന്ന ആളൊഴിഞ്ഞ കസേരയും എടുത്ത് മുറ്റത്തിനോടു ചേർന്നു കിടക്കുന്ന ചാമ്പമരത്തിനു ചുവട്ടിൽ ചെന്നിരുന്നു..അഴിഞ്ഞു കിടന്ന ഷൂസിന്റെ ലെയ്സ് കെട്ടിവച്ച ഞാൻ ഒരിത്തിരി അഹങ്കാരത്തോടെ ചാരിയിരുന്നു ..

                             ജീവിതാഭിലാഷം പൂർത്തിയായ നിർവൃതിയോടെ അവിടെ അങ്ങനെ ഇരിക്കുമ്പോൾ ഒരിളംകാറ്റു എന്നെ തഴുകി കടന്നു പോയി ..ഈ ഒരു ദിവസത്തിനു വേണ്ടിയാണു ഞാൻ ഇത്രനാൾ കാത്തിരുന്നത് ..

                             പലവട്ടം കൊല്ലാൻ  വേണ്ടി ഇറങ്ങി പുറപ്പെട്ടതാണ് , അന്നെല്ലാം 'അമ്മ എന്നെ വിലക്കി.."ശത്രുവാണെങ്കിലും നിനക്കു ജന്മം തന്ന മനുഷ്യനല്ലേ ?" എന്ന എന്റെ അമ്മയുടെ ചോദ്യം പലവട്ടം എന്നെ പിന്തിരിപ്പിച്ചു . വളരെ വൈകിയാണെങ്കിലും ദൈവം അത് നിർവഹിച്ചു... പക്ഷെ ഇതൊന്നും കാണാൻ എനിക്ക് എന്റെ 'അമ്മ അടുത്തില്ലല്ലോ ...

                            എന്റെ പത്താമത്തെ വയസിൽ എന്നെയും എന്റെ അമ്മയെയും തെരുവിലേക് ഇറക്കിവിട്ടതാണ് , ആ കിടക്കുന്ന ,എനിക്ക് ജന്മം തന്നു എന്ന് പറയുന്ന ആ മനുഷ്യൻ.. പഠിച്ചതും വളർന്നതും എല്ലാം ആരുടെ ഒക്കെയോ ദയകൊണ്ടായിരുന്നു...വീട്ടുവേലക്കു പോയിയും കൂലിപ്പണി ചെയ്യ്തു എന്റെ 'അമ്മ എന്നെ വളർത്തി ...അമ്മയുടെ ഈ കഷ്ടപ്പാടുകൾ ഓർമ്മവച്ച നാളുമുതൽ എന്നിൽ പ്രതികാര ചിന്ത വളർത്തി ...

                           കൂട്ടുകാർ ഇരുചക്രവാഹനങ്ങളിൽ അച്ഛനോട് പറ്റിച്ചേർന്നു സ്കൂളിൽ പോകുമ്പോൾ, ഞാൻ മാത്രം തനിച്ച തിരക്കുള്ള തെരുവീഥികളിലൂടെ ചെളിവെള്ളം തള്ളിത്തെറിപ്പിച്, ഒരു കുഞ്ഞി കുടയും ചൂടി അങ്ങനെ നടന്നു പോകും ....

                                   വരില്ലന്നറിയാമായിരുന്നിട്ടും വന്നിരുന്നെങ്കിൽ എന്നാശിച്ചു എത്രയോ വൈകുന്നേരങ്ങളിൽ ഞാൻ അച്ഛനെ കാത്തിരുന്നിട്ടുണ്ട് ..ഒരിക്കൽപോലും എന്നെ തേടി എന്റെ അച്ഛൻ വന്നില്ല ...ഒരു പക്ഷെ എന്റെ അച്ഛന് എന്നെ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടാവില്ല ... വേദനിപ്പിക്കുന്ന ബാല്യം വേഗം കടന്നുപോയി. തിളയ്ക്കുന്ന കൗമാരം എന്നിൽ പ്രതികാരചിന്തകൾ വളർത്തി .. അച്ഛന്റെ സാമീപ്യം ആവശ്യമായിരുന്ന നാളുകളിൽ എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു ..

                                   വലിയ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രനായി വളരേണ്ടവൻറെ അവസ്ഥ...പിന്നീടങ്ങോട് പണം ഉണ്ടാക്കണം എന്ന ചിന്തയായിരുന്നു ... അച്ഛനെക്കാൾ വലിയവനായി തിരിച്ചുവരണമെന്ന മോഹം ...അതിനുവേണ്ടി ഞാൻ സഞ്ചരിക്കാത്ത വഴികളില്ല ...ജയിക്കാനുള്ള ഓട്ടത്തിനിടയിൽ എനിക്കെന്റെ അമ്മയെയും നഷ്ടപ്പെട്ടു ... ഞാൻ അനാഥനായി ..ആരുമില്ല എന്ന ചിന്ത എന്നിൽ ജയിക്കാനുള്ള തീക്ഷ്ണത കൂട്ടി ..... ഇന്നു ഞാൻ എല്ലാം നേടി ...


                                പറമ്പിൽ ചിതക്കുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി .. ഏറെ വൈകും മുൻപ് ദേഹം ചിതയിലേക്ക് എടുക്കും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ..

                                 അകത്തു ആരു കൊള്ളിവക്കും എന്നെതിനെപ്പറ്റിയുള്ള ചർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. മകൻ ജീവിച്ചിരിക്കുമ്പോൾ ഭാര്യതന്നെ കൊള്ളിവെക്കണം .... ആ കാഴച ഒന്ന് നേരില്കണ്ടിട്ടുവേണം മടങ്ങാൻ ... ആ ... ദേഹം ചിതയിലേക്കെടുത്തു .. പുറകെ അലമുറയിട്ടുകൊണ്ടു ആ സ്ത്രീയും മകളും ഉണ്ട് .. ഒരു ക്രൂരമായ ചിരിയോടെ ഞാനാ കാഴ്ച നോക്കിക്കണ്ടു ... ജീവിതാവസാനം വരെ എന്റെ അമ്മക്ക കണ്ണുനീർ നലകിയ ഈ സ്ത്രീ വാവിട്ടു കരയുന്നത് കാണാനല്ലേ ഞാൻ ജീവിച്ചത് ....ഹോ.. ഇതൊന്നും കാണാൻ എന്റെ 'അമ്മ ഇല്ലാതെ പോയല്ലോ ..

                                "ഒന്നുകൂടി ശ്രമിച്ചു നോക്കൂ .... അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമാണ്... ഇങ്ങള് വിളിച്ചിട് വന്നില്ലെങ്കിൽ ഞാൻ സംസാരിക്കാം ... അവന്റെ കാലുപിടിക്കാം ... ഞാൻ വിളിച്ചാൽ അവൻ വരും ...." കൂട്ടത്തിൽ ആരെയോ പിടിച്ചു കുലുക്കി ആ സ്ത്രീ പൊട്ടിക്കരയുന്നുണ്ട് . അവർ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ഞാൻ അടുത്ത നിൽക്കുന്ന അപരിചിതനോട് തിരക്കി ... അയാളുടെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു 

                               അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹം ഞങ്ങളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്ന സത്യം എന്നെ തകർത്തു കളഞ്ഞു ..അച്ഛന്റെ ചിതക് കൊള്ളിവക്കാൻ ഞാൻ ഉണ്ടാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു പോലും....എനിക്ക് തലകറങ്ങുംപോലെ തോന്നി .... വീഴാതിരിക്കാൻ ഞാൻ അടുത്ത് കണ്ട തെങ്ങിൽ ചാരി നിന്ന് 

                               ഒരുനിമിഷം എന്റെ മനസ്സിലെ പക മുഴുവൻ അലിഞ്ഞില്ലാതെയായി ... അച്ഛൻ എന്നെ കാണാൻ ആഗ്രഹിച്ചിരുന്നു എന്നെ സത്യം എന്റെ മനസ്സിൽ സന്തോഷത്തിന്റെ അലകളുയർത്തി .. ഏതൊരു പിതാവിനെയും പോലെ സ്വന്തം മകനെ കാണാൻ എന്റെ അച്ഛനും ആഗ്രഹിച്ചിരുന്നു ... ഒരിക്കലെങ്കിലും ആഗ്രഹിച്ചിരുന്നു ..

                             നിറഞ്ഞ കണ്ണുകളുമായി തീക്കനലുമായി ചിതയിലേക്ക് നടന്നിരുന്ന അവരെ എന്റെ കരം ചുമലിൽ സ്പര്ശിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി ..ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു ..ഒരിക്കൽ എന്റെ അമ്മയെ കണ്ണീർ കടലിലേക്കു തള്ളിയിട്ട അവരുടെ ഈ കണ്ണീർ എന്നെ ഇപ്പോൾ ആനന്ദിപ്പിക്കുന്നില്ല ...നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അവരുടെ കൈയിൽ നിന്ന് ഞാനാ തീക്കനൽ വാങ്ങി അടുത്തുനിന്നയാളെ ഏല്പിച്ചു 

                           കുളിച്ച വന്നു ചിതക് കൊള്ളിവച്ചു നിശബ്ദനായി ഞാൻ തിരിച്ചു നടന്നു . ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തവനെപോലെ ...തിരിഞ്ഞു നിന്ന് ആളിക്കത്തുന്ന ചിതയിലേക് ഒരാവർത്തി കൂടി നോക്കുമ്പോൾ എന്റെ കണ്ണുകളിൽ പഴയ തീവ്രത ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ...ചിത കെട്ടടങ്ങിയപ്പോൾ ഞാൻ വസ്ത്രം മാറി ഉമ്മറപ്പടിയിൽ വന്നപ്പോൾ എന്നെ കത്ത് അവിടെ എല്ലാവരും ഉണ്ടായിരുന്നു .. കൂടി നിന്നവരെ ആരെയും ശ്രദ്ധിക്കാതെ ഞാൻ പടിയിറങ്ങി ..

                          "ഞങ്ങള്ക് ആരുമില്ല ഏട്ടാ ..." ഇടറിയ സ്ത്രീ ശബ്ദം  എന്നെ പിടിച്ചു നിർത്തി ... ഏതോ എന്നെ പിറകോട്ടു വലിക്കുമ്പോൾ...ഹൃദയത്തിൽ ഒരു കൊളുത്തു വീണു ..എന്റെ അനിയത്തി കുട്ടി എന്നെ വിളിക്കുന്നു ..ഞാൻ എന്താ ചതിയ്ക ?... പ്രതികാര ദാഹത്തോടെ വന്നിട് ... ശ്ശേ ...

                          തിരിഞ്ഞു നോക്കാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല ..പുറകിൽ വിതുമ്പുന്ന സ്വരം എനിക്ക് കേൾക്കാം ... തിരിച്ചു പോകാൻ വന്നതാണ് ...തിരിച്ച പോയെ തീരു ...ഒരിക്കൽ പടിയിറങ്ങിയപ്പോൾ കരുതിയതാണ് , ഇനിയൊരിക്കലും തിരിച്ചില്ലന്നു ...ഞാൻ വേഗം പടിപ്പുരയിലേക്കു നടന്നു .. എന്റെ മനസ്സ് വല്ലാണ്ട് പിടക്കുന്നുണ്ട് ... പടിപ്പുരക്കൽ ചെന്ന് ഞാൻ ഒരു നിമിഷം നിന്നു ... കണ്ണടച്ചു ... എനിക്ക് ഇപ്പോൾ എന്റെ അമ്മയെ കാണാം ....'അമ്മ എന്നെ തിരിച്ചു പോകാൻ നിർബന്ധിക്കുന്നു ...എന്നെ ശാസിക്കുന്നു ...അതെ അവർക്കിനി ഞാൻ ഉള്ളു ... അനാഥത്വത്തിന്റെ ബാല്യവും കൗമാരവും , യവ്വനവും ഞാൻ അനുഭവിച്ചതാണ് ... എന്റെ അനിയതിക്കുട്ടിക് അതുണ്ടാവരുത്...

                         ഞാൻ തിരിഞ്ഞു അവരെ നോക്കി ... എന്നെ നോക്കി കരഞ്ഞുകൊണ്ട് എന്റെ അനിയത്തികുട്ടി നില്പുണ്ട് . അവൾ ഈ ഏട്ടനെ നോക്കി വിതുമ്പുന്നുണ്ട് ...ഓടിവന്നു അവൾ എന്നെ കെട്ടിപിടിച്ചു ."ഞങ്ങൾക്കിനി ആരുമില്ല ഏട്ടാ ..." എന്റെ മാരിൽ വീണു പൊട്ടിക്കരയുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചു ...""ഞാനുണ്ട് ...ഈ ഏട്ടനുണ്ട് .." എന്റെ കവിളിലൂടെ അരിച്ചിറങ്ങിയ കണ്ണുനീർത്തുള്ളി അവളുടെ മുടിയിഴകളിൽ എവിടെയോ വീണലിഞ്ഞു ... അവളുടെ ശിരസിൽ മുഖമമർത്തി ഞാൻ ഒരുനിമിഷം  അങ്ങനെ തന്നെ നിന്ന് ... എന്റെ അനിയത്തികുട്ടിയുടെ കൂടെ .....

                                       ****************************************