ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ… എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ച...
Comments
Post a Comment