Tuesday, April 19, 2016

Quran Says, Jehovah Is The God Of Islam

( നബിയേ, ) പറയുക: അല്ലാഹുവിന്‍റെകാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട്‌ തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മ ( ഫല ) ങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മ ( ഫല ) ങ്ങളും. ഞങ്ങള്‍ അവനോട്‌ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു.


  •  قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ  
  • Quran Says, Muslims Has To Obey And Accept Both Old And New Testimony

    നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.



  •  قُولُواْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ  


  • Quran About Jesus And Apostles

    2:87. മൂസായ്ക്ക്‌ നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന്‌ ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്‍റെമകനായ ഈസാക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്‌ നാം പരിശുദ്ധാത്മാവിന്‍റെപിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?


  •  وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِالرُّسُلِ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لاَ تَهْوَى أَنفُسُكُمُ اسْتَكْبَرْتُمْ فَفَرِيقاً كَذَّبْتُمْ وَفَرِيقًا تَقْتُلُونَ
  •   
  • Quran Says, Non Muslims will also be saved.

    2:62. ( മുഹമ്മദ്‌ നബിയില്‍ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.



  •  إِنَّ الَّذِينَ آمَنُواْ وَالَّذِينَ هَادُواْ وَالنَّصَارَى وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ  
  • [2.62] Surely those who believe, and those who are Jews, and the Christians, and the Sabians, whoever believes in Allah and the Last day and does good, they shall have their reward from their Lord, and there is no fear for them, nor shall they grieve.


  • 2:111-112. ആര്‍ക്കെങ്കിലും ) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ ( നബിയേ, ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( അതിന്ന്‌ ) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.
  • എന്നാല്‍ ( കാര്യം ) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട്‌ അല്ലാഹുവിന്ന്‌ ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന്‌ തന്‍റെരക്ഷിതാവിങ്കല്‍ അതിന്‍റെപ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
  •  وَقَالُواْ لَن يَدْخُلَ الْجَنَّةَ إِلاَّ مَن كَانَ هُودًا أَوْ نَصَارَى تِلْكَ أَمَانِيُّهُمْ قُلْ هَاتُواْ بُرْهَانَكُمْ إِن كُنتُمْ صَادِقِينَ  
  •  بَلَى مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ  
  •  [2.111] And they say: None sh all enter the garden (or paradise) except he who is a Jew or a Christian. These are their vain desires. Say: Bring your proof if you are truthful.
  • Bible/Quran Says God made Irael excel the nations.




  • 2: 47 . ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക്‌ ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക്‌ ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക. يَا بَنِي إِسْرَائِيلَ اذْكُرُواْ نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ

    [2.47] O children of Israel! call to mind My favor which I bestowed on you and that I made you excel the nations.

  • 2: 122. ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ നിങ്ങളെ ഞാന്‍ ഉല്‍കൃഷ്ടരാക്കിയതും നിങ്ങള്‍ ഓര്‍ക്കുക.
  •  يَا بَنِي إِسْرَائِيلَ اذْكُرُواْ نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ  
  • [2.122] O children of Israel, call to mind My favor which I bestowed on you and that I made you excel the nations. 
  • Friday, April 15, 2016

    Shani Shingnapur row: How a 400-year-old tradition fell apart in barely four months | Little Hearts...!

    Shani Shingnapur row: How a 400-year-old tradition fell apart in barely four months | Little Hearts...!

    Trupti Desai: The voice for women’s entry in Maharashtra’s temples

    .


    400 വർഷം പഴക്കമുള്ള വിലക്ക് ലംഘിച്ച് മഹാരാഷ്ട്രയിലെ ശനിഷിഗ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയതിനു പിന്നിൽ പ്രവർത്തിച്ച ഭൂമാതാ ബ്രിഗേഡിൻെറ നേതാവായ തൃപ്തി ദേശായിയോടാണ് സാരിധരിച്ചെത്തിയെങ്കിൽ മാത്രമേ ക്ഷേത്രപ്രവേശനം സാധ്യമാവൂവെന്ന് പൊലീസ് നിർദേശിച്ചത്.
    മൂന്നുമാസം നീണ്ടു നിന്ന പോരാട്ടത്തിനു ശേഷമാണ് ശനിഷിഗ്നാപൂര് ക്ഷേത്രത്തിൽ പ്രവേശിക്കാനും ക്ഷേത്രത്തിനുള്ളിൽ കടന്ന് സ്ത്രീകൾക്ക് പൂജചെയ്യാനുള്ള അവകാശം തൃപ്തിയും സംഘവും നേടിയെടുത്തത്. ഷിഗ്നാപൂരിനു ശേഷം അടുത്ത ലക്ഷ്യം കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രമാണെന്ന് തൃപ്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.



    സാരിധരിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന് രാജ്‌വഡ പൊലീസ് സ്റ്റേഷനിൽ നിന്നും തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്നും താൻ കുട്ടിപ്പാവാടയോ ജീൻസോ ധരിച്ചല്ല ക്ഷേത്രത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.
    എന്നാൽ ക്ഷേത്രത്തിലെ നിലവിലെ ആചാരമനുസരിച്ച് സാരിധരിച്ചു മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂവെന്നും ക്ഷേത്രത്തിൽ പൂജചെയ്യാനെത്തുന്ന പുരുഷൻമാർ വരെ ക്ഷേത്രം അനുശാസിക്കുന്ന പ്രത്യേക വസ്ത്രങ്ങളാണ് അണിയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതുകൊണ്ട് ക്ഷേത്രം അധികൃതരുടെയും ഭക്തജനങ്ങളുടെയും അതൃപ്തിക്കു പാത്രമാവാതെ സാരിധരിക്കണമെന്നും അവർ തൃപ്തിയോട് ആവശ്യപ്പെട്ടു.
    എന്നാൽ തൃപ്തിക്ക് ഇതിനെപറ്റി നിർദേശം നൽകിയത് സീനിയർ പൊലീസ് ഇൻസ്പെക്ടറായ അനിൽ ദേശ്മുഖ് ആണെന്നും തൃപ്തി ചുരിദാർ ധരിച്ച് ക്ഷേത്രത്തിലെത്തിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ പറ്റി അവരെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നുമാണ് പൊലീസിൻെറ ഭാഗത്തു നിന്നുണ്ടായ ന്യായീകരണം.
    ഇന്ന് വൈകുന്നേരം തൃപ്തിയും സഹപ്രവർത്തകയും മഹാലക്ഷ്മി ക്ഷേത്രസന്ദർശനത്തിനെത്തുന്നുണ്ടെന്നറിഞ്ഞ് ക്രമസമാധാന പാലനത്തിനുവേണ്ടി നൽകിയ മുന്നറിയിപ്പാണിതെന്നും കഴിഞ്ഞ ദിവസങ്ങളിൽ ചുരിദാർ ധരിച്ചെത്തിയ സ്ത്രീകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പൂജചെയ്യാൻ പൂജാരി അനുവദിക്കാത്ത സാഹചര്യത്തിലാണ് പൊലീസിൻെറ ഭാഗത്തു നിന്ന് ഇത്തരം ഒരു മുന്നറിയിപ്പു നൽകിയതെന്നും അവർ വിശദീകരിക്കുന്നു.

    Credits: http://www.manoramaonline.com/women/women-news/bhavanagar-shani-temple-opens-doors-to-women.html

    http://indianexpress.com/article/explained/shani-shingnapur-temple-row-trupti-desai-ahmednagar-maharashtra/
     
    .