........................................The Hearts.. Which Can Never Be Expressed...!
Tuesday, February 7, 2017
Friday, December 30, 2016
Communist Party In Kerala
അതെ.. ആ പഴയ ചങ്ങല...
+++++++++++++++++++++
1)1918 ജനുവരി 18 ന് റഷ്യൻ പാർളിമെൻറിൽ നിന്നും 375 തിരഞെടുക്കപ്പെട്ട റഷ്യൻ പാർളിമെൻറ അംഗങ്ങളെ പാർളിമെൻറിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നിഷ്കരുണം വെടിവെച്ച് കൊല്ലാൻ ലെനിനും, സ്റ്റാലിനും റഷ്യൻ ചെമ്പടക്കൊപ്പം കൈകോർത്ത് പിടിച്ച ആദ്യത്തെ ആതേ..ചങ്ങല....
2)1942 മെയ് മാസത്തിൽ ഭാരതത്തെ വിഭജിക്കണമെന്നു പറഞ്ഞ മുസ്ലീം ലീഗിനെ പിന്തുണച്ചു കൊണ്ട് പിടിച്ച അതേ.. ചങ്ങല...
3) 1943 ൽ ഭാരതത്തെ 16 കഷണമാക്കി വിഭജിക്കണമെന്നു പറഞ്ഞ് പ്രമേയം പാസാക്കി പിടിച്ച അതേ ചങ്ങല...
4) 1947 മുതൽ 1952 വരെ 5 വർഷകാലം തുടർച്ചയായി ആഗസ്ത് 15 ന് കരിദിനം ആചരിച്ചുകൊണ്ട് പിടിച്ച അതേ ചങ്ങല...
5) 1960 ൽ ചൈന ആണവ പരീക്ഷണം നടത്തിയപ്പോൾ "അമ്പരക്കുന്ന ലോകം പുഞ്ചിരിക്കുന്ന ചൈന " എന്ന്
ദേശാഭിമാനിയിലെഴുതി കമ്മൂണിസ്റ്റുകൾ ചൈനകൊപ്പം മനസുചേർത്തുവച്ച് സൃഷ്ട്ടിച്ച അതേ ചങ്ങല...
6) 1962 ൽ ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോൾ ചൈനക്ക് വേണ്ടി കൈകോർത്ത് പിടിച്ച അതേ ചങ്ങല....
7) ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ പട്ടിണി മാറ്റിയിട്ടു പോരെ പടക്കം പൊട്ടിക്കൽ എന്ന് ചോദിച്ച് കൊണ്ട് പിടിച്ച അതേ ചങ്ങല..
8) രാജീവ് ഗാന്ധി കബ്യൂട്ടർ ഇന്ത്യയിൽ കൊണ്ടു വന്നപ്പോൾ യുവതയുടെ തൊഴിൽ കളയുന്ന പെട്ടി എന്നു പറഞ്ഞുകൊണ്ട് കൈകോർത്തുപിടിച്ച അതേ ചങ്ങല...
9) കേരളത്തിൽ ടാക്ട്ടർ വന്നപ്പോൾ കർഷകരുടെ തൊഴിൽ കളയുന്ന വണ്ടിയാണതെന്നു പറഞ് പാടവരമ്പത്ത് കൈകോർത്തു പിടിച്ച് തീർത്ത അതേ ചങ്ങല.
10) പാടത്തെങ്ങനെ വിമാനമിറങ്ങും.? ജനങ്ങളുടെ നികുതി പണം പാടത്ത് കളയാനുള്ളതല്ല കള്ള കരുണാകര എന്നൊക്കെ പറഞ് നെടുമ്പാശേരിയിൽ വിമാന താവളം കൊണ്ടുവരാൻ പരിശ്രമിച്ച കെ കരുണാകരനെതിരെ പണ്ട് CPM നിർമ്മിച്ച അതേ ചങ്ങല..
11) അദ്യമായി കേരളത്തിൽATM മിഷ്യേൻ സ്ഥാപിച്ചപ്പോൾ എടതുപക്ഷ ബാങ്ക് ജീവനകാരെ കൊണ്ട് ATM നു ചുറ്റും cpm കാർ പിടപിച്ച അതേ ചങ്ങല...
( പണ്ട' പല തവണ പൊട്ടിയ ആ പഴയ കണ്ണികൾ കൂട്ടിയിണക്കി ഇതാ വീണ്ടുമൊരു ദേശവിരുദ്ധ ചങ്ങല ... പണം പിരിക്കും ചങ്ങല
-
+++++++++++++++++++++
1)1918 ജനുവരി 18 ന് റഷ്യൻ പാർളിമെൻറിൽ നിന്നും 375 തിരഞെടുക്കപ്പെട്ട റഷ്യൻ പാർളിമെൻറ അംഗങ്ങളെ പാർളിമെൻറിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നിഷ്കരുണം വെടിവെച്ച് കൊല്ലാൻ ലെനിനും, സ്റ്റാലിനും റഷ്യൻ ചെമ്പടക്കൊപ്പം കൈകോർത്ത് പിടിച്ച ആദ്യത്തെ ആതേ..ചങ്ങല....
2)1942 മെയ് മാസത്തിൽ ഭാരതത്തെ വിഭജിക്കണമെന്നു പറഞ്ഞ മുസ്ലീം ലീഗിനെ പിന്തുണച്ചു കൊണ്ട് പിടിച്ച അതേ.. ചങ്ങല...
3) 1943 ൽ ഭാരതത്തെ 16 കഷണമാക്കി വിഭജിക്കണമെന്നു പറഞ്ഞ് പ്രമേയം പാസാക്കി പിടിച്ച അതേ ചങ്ങല...
4) 1947 മുതൽ 1952 വരെ 5 വർഷകാലം തുടർച്ചയായി ആഗസ്ത് 15 ന് കരിദിനം ആചരിച്ചുകൊണ്ട് പിടിച്ച അതേ ചങ്ങല...
5) 1960 ൽ ചൈന ആണവ പരീക്ഷണം നടത്തിയപ്പോൾ "അമ്പരക്കുന്ന ലോകം പുഞ്ചിരിക്കുന്ന ചൈന " എന്ന്
ദേശാഭിമാനിയിലെഴുതി കമ്മൂണിസ്റ്റുകൾ ചൈനകൊപ്പം മനസുചേർത്തുവച്ച് സൃഷ്ട്ടിച്ച അതേ ചങ്ങല...
6) 1962 ൽ ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോൾ ചൈനക്ക് വേണ്ടി കൈകോർത്ത് പിടിച്ച അതേ ചങ്ങല....
7) ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ പട്ടിണി മാറ്റിയിട്ടു പോരെ പടക്കം പൊട്ടിക്കൽ എന്ന് ചോദിച്ച് കൊണ്ട് പിടിച്ച അതേ ചങ്ങല..
8) രാജീവ് ഗാന്ധി കബ്യൂട്ടർ ഇന്ത്യയിൽ കൊണ്ടു വന്നപ്പോൾ യുവതയുടെ തൊഴിൽ കളയുന്ന പെട്ടി എന്നു പറഞ്ഞുകൊണ്ട് കൈകോർത്തുപിടിച്ച അതേ ചങ്ങല...
9) കേരളത്തിൽ ടാക്ട്ടർ വന്നപ്പോൾ കർഷകരുടെ തൊഴിൽ കളയുന്ന വണ്ടിയാണതെന്നു പറഞ് പാടവരമ്പത്ത് കൈകോർത്തു പിടിച്ച് തീർത്ത അതേ ചങ്ങല.
10) പാടത്തെങ്ങനെ വിമാനമിറങ്ങും.? ജനങ്ങളുടെ നികുതി പണം പാടത്ത് കളയാനുള്ളതല്ല കള്ള കരുണാകര എന്നൊക്കെ പറഞ് നെടുമ്പാശേരിയിൽ വിമാന താവളം കൊണ്ടുവരാൻ പരിശ്രമിച്ച കെ കരുണാകരനെതിരെ പണ്ട് CPM നിർമ്മിച്ച അതേ ചങ്ങല..
11) അദ്യമായി കേരളത്തിൽATM മിഷ്യേൻ സ്ഥാപിച്ചപ്പോൾ എടതുപക്ഷ ബാങ്ക് ജീവനകാരെ കൊണ്ട് ATM നു ചുറ്റും cpm കാർ പിടപിച്ച അതേ ചങ്ങല...
( പണ്ട' പല തവണ പൊട്ടിയ ആ പഴയ കണ്ണികൾ കൂട്ടിയിണക്കി ഇതാ വീണ്ടുമൊരു ദേശവിരുദ്ധ ചങ്ങല ... പണം പിരിക്കും ചങ്ങല
-
Tuesday, December 20, 2016
മഴത്തുള്ളികൾ ....
കാറിൽ നിന്നിറങ്ങുമ്പോൾ ഞാൻ തികച്ചും ശാന്തനായിരുന്നു. മുറ്റത്തും പറമ്പിലുമായി പലഭാഗത്തും ആളുകൾ കൂടി നിൽക്കുന്നുണ്ട്. ചിലർ തിരക്കിട്ട് ഓടി നടക്കുന്നുണ്ട് . ആരെയും ശ്രദ്ധിക്കാതെ ഞാൻ ഉമ്മറപ്പടിയിലേക് നടന്നു . തിരക്കിനിടയിൽ ആരും എന്നെ ശ്രദ്ധിച്ചില്ല . ഉമ്മറത്തു നല്ല തിരക്കുണ്ട് . ആളുകളെ വകഞ്ഞുമാറ്റി ഞാൻ മുന്നോട്ടു നടന്നു . അകത്തു സ്ത്രീകളുടെ കരച്ചിൽ എനിക്ക് കേൾക്കാം . എല്ലാവരുടെയും മുൻപിൽ ചെന്ന് ഒരു നിമിഷം നിന്നു. നിലത്തു വാഴയിലയിൽ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ആ ദീര്ഘകായകനെ ഞാൻ നിസ്സംഗതയോടെ നോക്കി നിന്നു . അലമുറയിട്ടു കരയുന്ന സ്ത്രീകളുടെ ശബ്ദം എന്നിൽ പരിഹാസത്തിനപ്പുറം മറ്റൊന്നും എന്നിൽ സൃഷ്ടിച്ചില്ല
മൃതദേഹത്തിനു ചുറ്റും ഇരിക്കുന്നവരെ ഞാൻ ഒരു മന്ദഹാസത്തോടെ ഒന്ന് നോക്കി .. പിന്നീട് രണ്ടടി മുൻപോട്ടു ചെന്നു കൈയിലിരുന്ന റോസാപ്പൂ ആ ദേഹത്തു വച്ചിട്ട് തിരിഞ്ഞു നടക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ തലയ്ക്കൽ ഇരുന്നു വിതുമ്പുന്ന മധ്യവയസ്കയുടെ കണ്ണുകളുമായി കോർത്ത് വലിച്ചു.
"ആരാ കൊള്ളിവാക്യ .." ആൾക്കൂട്ടത്തിനിടയിൽ ആരോ ചോദിക്കുന്നത് ഞാൻ കേട്ടു. " മകൻ ഉണ്ടായിരുന്നു ... ഇപ്പോ എവിടാണ് എന്നറിയില്ല ... അറിഞ്ഞു കേട്ട് വന്നില്ലാച്ചാ മറ്റാരെങ്കിലും ചൈയ്യേണ്ടി വരും." മറുപടി എന്നപോലെ ആരോ പറഞ്ഞു.
അവിടെ നിൽക്കുന്ന മറ്റാരെയും ശ്രദ്ധിക്കാതെ ഞാൻ പുറത്തേക് നടന്നു . മുറ്റത്തു കിടക്കുന്ന ആളൊഴിഞ്ഞ കസേരയും എടുത്ത് മുറ്റത്തിനോടു ചേർന്നു കിടക്കുന്ന ചാമ്പമരത്തിനു ചുവട്ടിൽ ചെന്നിരുന്നു..അഴിഞ്ഞു കിടന്ന ഷൂസിന്റെ ലെയ്സ് കെട്ടിവച്ച ഞാൻ ഒരിത്തിരി അഹങ്കാരത്തോടെ ചാരിയിരുന്നു ..
ജീവിതാഭിലാഷം പൂർത്തിയായ നിർവൃതിയോടെ അവിടെ അങ്ങനെ ഇരിക്കുമ്പോൾ ഒരിളംകാറ്റു എന്നെ തഴുകി കടന്നു പോയി ..ഈ ഒരു ദിവസത്തിനു വേണ്ടിയാണു ഞാൻ ഇത്രനാൾ കാത്തിരുന്നത് ..
പലവട്ടം കൊല്ലാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടതാണ് , അന്നെല്ലാം 'അമ്മ എന്നെ വിലക്കി.."ശത്രുവാണെങ്കിലും നിനക്കു ജന്മം തന്ന മനുഷ്യനല്ലേ ?" എന്ന എന്റെ അമ്മയുടെ ചോദ്യം പലവട്ടം എന്നെ പിന്തിരിപ്പിച്ചു . വളരെ വൈകിയാണെങ്കിലും ദൈവം അത് നിർവഹിച്ചു... പക്ഷെ ഇതൊന്നും കാണാൻ എനിക്ക് എന്റെ 'അമ്മ അടുത്തില്ലല്ലോ ...
എന്റെ പത്താമത്തെ വയസിൽ എന്നെയും എന്റെ അമ്മയെയും തെരുവിലേക് ഇറക്കിവിട്ടതാണ് , ആ കിടക്കുന്ന ,എനിക്ക് ജന്മം തന്നു എന്ന് പറയുന്ന ആ മനുഷ്യൻ.. പഠിച്ചതും വളർന്നതും എല്ലാം ആരുടെ ഒക്കെയോ ദയകൊണ്ടായിരുന്നു...വീട്ടുവേലക്കു പോയിയും കൂലിപ്പണി ചെയ്യ്തു എന്റെ 'അമ്മ എന്നെ വളർത്തി ...അമ്മയുടെ ഈ കഷ്ടപ്പാടുകൾ ഓർമ്മവച്ച നാളുമുതൽ എന്നിൽ പ്രതികാര ചിന്ത വളർത്തി ...
കൂട്ടുകാർ ഇരുചക്രവാഹനങ്ങളിൽ അച്ഛനോട് പറ്റിച്ചേർന്നു സ്കൂളിൽ പോകുമ്പോൾ, ഞാൻ മാത്രം തനിച്ച തിരക്കുള്ള തെരുവീഥികളിലൂടെ ചെളിവെള്ളം തള്ളിത്തെറിപ്പിച്, ഒരു കുഞ്ഞി കുടയും ചൂടി അങ്ങനെ നടന്നു പോകും ....
വരില്ലന്നറിയാമായിരുന്നിട്ടും വന്നിരുന്നെങ്കിൽ എന്നാശിച്ചു എത്രയോ വൈകുന്നേരങ്ങളിൽ ഞാൻ അച്ഛനെ കാത്തിരുന്നിട്ടുണ്ട് ..ഒരിക്കൽപോലും എന്നെ തേടി എന്റെ അച്ഛൻ വന്നില്ല ...ഒരു പക്ഷെ എന്റെ അച്ഛന് എന്നെ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടാവില്ല ... വേദനിപ്പിക്കുന്ന ബാല്യം വേഗം കടന്നുപോയി. തിളയ്ക്കുന്ന കൗമാരം എന്നിൽ പ്രതികാരചിന്തകൾ വളർത്തി .. അച്ഛന്റെ സാമീപ്യം ആവശ്യമായിരുന്ന നാളുകളിൽ എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു ..
വലിയ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രനായി വളരേണ്ടവൻറെ അവസ്ഥ...പിന്നീടങ്ങോട് പണം ഉണ്ടാക്കണം എന്ന ചിന്തയായിരുന്നു ... അച്ഛനെക്കാൾ വലിയവനായി തിരിച്ചുവരണമെന്ന മോഹം ...അതിനുവേണ്ടി ഞാൻ സഞ്ചരിക്കാത്ത വഴികളില്ല ...ജയിക്കാനുള്ള ഓട്ടത്തിനിടയിൽ എനിക്കെന്റെ അമ്മയെയും നഷ്ടപ്പെട്ടു ... ഞാൻ അനാഥനായി ..ആരുമില്ല എന്ന ചിന്ത എന്നിൽ ജയിക്കാനുള്ള തീക്ഷ്ണത കൂട്ടി ..... ഇന്നു ഞാൻ എല്ലാം നേടി ...
പറമ്പിൽ ചിതക്കുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി .. ഏറെ വൈകും മുൻപ് ദേഹം ചിതയിലേക്ക് എടുക്കും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ..
അകത്തു ആരു കൊള്ളിവക്കും എന്നെതിനെപ്പറ്റിയുള്ള ചർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. മകൻ ജീവിച്ചിരിക്കുമ്പോൾ ഭാര്യതന്നെ കൊള്ളിവെക്കണം .... ആ കാഴച ഒന്ന് നേരില്കണ്ടിട്ടുവേണം മടങ്ങാൻ ... ആ ... ദേഹം ചിതയിലേക്കെടുത്തു .. പുറകെ അലമുറയിട്ടുകൊണ്ടു ആ സ്ത്രീയും മകളും ഉണ്ട് .. ഒരു ക്രൂരമായ ചിരിയോടെ ഞാനാ കാഴ്ച നോക്കിക്കണ്ടു ... ജീവിതാവസാനം വരെ എന്റെ അമ്മക്ക കണ്ണുനീർ നലകിയ ഈ സ്ത്രീ വാവിട്ടു കരയുന്നത് കാണാനല്ലേ ഞാൻ ജീവിച്ചത് ....ഹോ.. ഇതൊന്നും കാണാൻ എന്റെ 'അമ്മ ഇല്ലാതെ പോയല്ലോ ..
"ഒന്നുകൂടി ശ്രമിച്ചു നോക്കൂ .... അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമാണ്... ഇങ്ങള് വിളിച്ചിട് വന്നില്ലെങ്കിൽ ഞാൻ സംസാരിക്കാം ... അവന്റെ കാലുപിടിക്കാം ... ഞാൻ വിളിച്ചാൽ അവൻ വരും ...." കൂട്ടത്തിൽ ആരെയോ പിടിച്ചു കുലുക്കി ആ സ്ത്രീ പൊട്ടിക്കരയുന്നുണ്ട് . അവർ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ഞാൻ അടുത്ത നിൽക്കുന്ന അപരിചിതനോട് തിരക്കി ... അയാളുടെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു
അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹം ഞങ്ങളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്ന സത്യം എന്നെ തകർത്തു കളഞ്ഞു ..അച്ഛന്റെ ചിതക് കൊള്ളിവക്കാൻ ഞാൻ ഉണ്ടാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു പോലും....എനിക്ക് തലകറങ്ങുംപോലെ തോന്നി .... വീഴാതിരിക്കാൻ ഞാൻ അടുത്ത് കണ്ട തെങ്ങിൽ ചാരി നിന്ന്
ഒരുനിമിഷം എന്റെ മനസ്സിലെ പക മുഴുവൻ അലിഞ്ഞില്ലാതെയായി ... അച്ഛൻ എന്നെ കാണാൻ ആഗ്രഹിച്ചിരുന്നു എന്നെ സത്യം എന്റെ മനസ്സിൽ സന്തോഷത്തിന്റെ അലകളുയർത്തി .. ഏതൊരു പിതാവിനെയും പോലെ സ്വന്തം മകനെ കാണാൻ എന്റെ അച്ഛനും ആഗ്രഹിച്ചിരുന്നു ... ഒരിക്കലെങ്കിലും ആഗ്രഹിച്ചിരുന്നു ..
നിറഞ്ഞ കണ്ണുകളുമായി തീക്കനലുമായി ചിതയിലേക്ക് നടന്നിരുന്ന അവരെ എന്റെ കരം ചുമലിൽ സ്പര്ശിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി ..ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു ..ഒരിക്കൽ എന്റെ അമ്മയെ കണ്ണീർ കടലിലേക്കു തള്ളിയിട്ട അവരുടെ ഈ കണ്ണീർ എന്നെ ഇപ്പോൾ ആനന്ദിപ്പിക്കുന്നില്ല ...നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അവരുടെ കൈയിൽ നിന്ന് ഞാനാ തീക്കനൽ വാങ്ങി അടുത്തുനിന്നയാളെ ഏല്പിച്ചു
കുളിച്ച വന്നു ചിതക് കൊള്ളിവച്ചു നിശബ്ദനായി ഞാൻ തിരിച്ചു നടന്നു . ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തവനെപോലെ ...തിരിഞ്ഞു നിന്ന് ആളിക്കത്തുന്ന ചിതയിലേക് ഒരാവർത്തി കൂടി നോക്കുമ്പോൾ എന്റെ കണ്ണുകളിൽ പഴയ തീവ്രത ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ...ചിത കെട്ടടങ്ങിയപ്പോൾ ഞാൻ വസ്ത്രം മാറി ഉമ്മറപ്പടിയിൽ വന്നപ്പോൾ എന്നെ കത്ത് അവിടെ എല്ലാവരും ഉണ്ടായിരുന്നു .. കൂടി നിന്നവരെ ആരെയും ശ്രദ്ധിക്കാതെ ഞാൻ പടിയിറങ്ങി ..
"ഞങ്ങള്ക് ആരുമില്ല ഏട്ടാ ..." ഇടറിയ സ്ത്രീ ശബ്ദം എന്നെ പിടിച്ചു നിർത്തി ... ഏതോ എന്നെ പിറകോട്ടു വലിക്കുമ്പോൾ...ഹൃദയത്തിൽ ഒരു കൊളുത്തു വീണു ..എന്റെ അനിയത്തി കുട്ടി എന്നെ വിളിക്കുന്നു ..ഞാൻ എന്താ ചതിയ്ക ?... പ്രതികാര ദാഹത്തോടെ വന്നിട് ... ശ്ശേ ...
തിരിഞ്ഞു നോക്കാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല ..പുറകിൽ വിതുമ്പുന്ന സ്വരം എനിക്ക് കേൾക്കാം ... തിരിച്ചു പോകാൻ വന്നതാണ് ...തിരിച്ച പോയെ തീരു ...ഒരിക്കൽ പടിയിറങ്ങിയപ്പോൾ കരുതിയതാണ് , ഇനിയൊരിക്കലും തിരിച്ചില്ലന്നു ...ഞാൻ വേഗം പടിപ്പുരയിലേക്കു നടന്നു .. എന്റെ മനസ്സ് വല്ലാണ്ട് പിടക്കുന്നുണ്ട് ... പടിപ്പുരക്കൽ ചെന്ന് ഞാൻ ഒരു നിമിഷം നിന്നു ... കണ്ണടച്ചു ... എനിക്ക് ഇപ്പോൾ എന്റെ അമ്മയെ കാണാം ....'അമ്മ എന്നെ തിരിച്ചു പോകാൻ നിർബന്ധിക്കുന്നു ...എന്നെ ശാസിക്കുന്നു ...അതെ അവർക്കിനി ഞാൻ ഉള്ളു ... അനാഥത്വത്തിന്റെ ബാല്യവും കൗമാരവും , യവ്വനവും ഞാൻ അനുഭവിച്ചതാണ് ... എന്റെ അനിയതിക്കുട്ടിക് അതുണ്ടാവരുത്...
ഞാൻ തിരിഞ്ഞു അവരെ നോക്കി ... എന്നെ നോക്കി കരഞ്ഞുകൊണ്ട് എന്റെ അനിയത്തികുട്ടി നില്പുണ്ട് . അവൾ ഈ ഏട്ടനെ നോക്കി വിതുമ്പുന്നുണ്ട് ...ഓടിവന്നു അവൾ എന്നെ കെട്ടിപിടിച്ചു ."ഞങ്ങൾക്കിനി ആരുമില്ല ഏട്ടാ ..." എന്റെ മാരിൽ വീണു പൊട്ടിക്കരയുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചു ...""ഞാനുണ്ട് ...ഈ ഏട്ടനുണ്ട് .." എന്റെ കവിളിലൂടെ അരിച്ചിറങ്ങിയ കണ്ണുനീർത്തുള്ളി അവളുടെ മുടിയിഴകളിൽ എവിടെയോ വീണലിഞ്ഞു ... അവളുടെ ശിരസിൽ മുഖമമർത്തി ഞാൻ ഒരുനിമിഷം അങ്ങനെ തന്നെ നിന്ന് ... എന്റെ അനിയത്തികുട്ടിയുടെ കൂടെ .....
****************************************
Wednesday, December 14, 2016
Wednesday, June 8, 2016
സുമനസ്സിന് ലോകം നന്ദി കാട്ടിയില്ല; കണ്ണീര്‍ക്കടലില്‍ ലേഖ നമ്പൂതിരി...
മാവേലിക്കര: ഒന്നുമാഗ്രഹിച്ചായിരുന്നില്ല അന്ന് ലേഖ നമ്പൂതിരി തന്റെ വൃക്കക്കളിലൊന്ന് ഒരു പാവം രോഗിക്ക് പകുത്തു നല്‍കിയത്. ലക്ഷങ്ങളുടെ വാഗ്ദാനവുമായി വന്നവരെ ഒഴിവാക്കിയായിരുന്നു വൃക്കദാനം. സംഭവം പുറത്തു പറഞ്ഞതിന് വൃക്ക സ്വീകരിച്ചയാള്‍ പിന്നീട് കലഹിച്ചു. ലേഖയുടെ മഹാമനസ്കതയെ വാഴ്ത്തി പണവും വീടുമൊക്കെ വാഗ്ദാനം ചെയ്തവര്‍ വാക്കു തെറ്റിച്ചു. ദാരിദ്ര്യത്തിലും കുഞ്ഞുവീട്ടില്‍ ഉള്ളതുകൊണ്ടു കഴിഞ്ഞുപോന്ന ഈ യുവതി പക്ഷേ ഇപ്പോള്‍ വിധിയുടെ മറുവശത്താണ്.
നട്ടെല്ലിലെ രോഗം ലേഖയെ ആസ്പത്രിയിലെത്തിച്ചിരിക്കുകയാണ്. തലച്ചോറില്‍ നിന്നുള്ള പ്രധാന രക്തധമനി നട്ടെല്ലിനുള്ളില്‍ ഞെരുങ്ങിയിരിക്കുന്നതാണ് പ്രശ്നം. ശസ്ത്രക്രിയയാണ് ഒരു പോംവഴി. പക്ഷേ, ശസ്ത്രക്രിയ പാളിയാല്‍ അരയ്ക്ക് താഴെ തളരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഇപ്പോള്‍, പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവോ മക്കളോ സഹായിച്ചാണ് അടുത്ത മുറിയിലേക്ക് പോലും പോകുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ ജീവിതം ദുരിതപൂര്‍ണമായി.
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയില്‍ ലേഖ എം.നമ്പൂതിരി(31)യുടെ കഥ 2014ലെ ലോകവൃക്കദിനത്തില്‍ 'മാതൃഭൂമി'യിലൂടെയാണ് പുറംലോകമറിഞ്ഞത്. പതിനഞ്ച് ലക്ഷം രൂപയും വീടുമെന്ന വാഗ്ദാനം സ്നേഹപൂര്‍വം നിരസിച്ചാണ് പട്ടാമ്പിക്കാരന് ഷാഫി നബാസിന് തന്റെ വൃക്കകളിലൊന്ന് ലേഖ നല്‍കിയത്. രണ്ട് മക്കളെ അനാഥാലയത്തിലാക്കി വാടകമുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയവെ ലേഖ ചെയ്ത സല്‍പ്രവൃത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുറത്തറിഞ്ഞത്.
വിവിധ സംഘടനകളും വ്യക്തികളും സഹായവാഗ്ദാനങ്ങളുമായെത്തി. മിക്കതും വാഗ്ദാനമായി അവശേഷിച്ചു. ഇതിനിടെ മാവേലിക്കരയില്‍ ഒരു സംഘടനയുടെ ചടങ്ങില്‍ അന്നത്തെ മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റിസ് ആര്.നടരാജന് ലേഖയ്ക്കുള്ള പുതിയ വീടിന്റെ താക്കോല്‍ കൈമാറി.
വേദി വിട്ടിറങ്ങിയ ലേഖയുടെ കൈയില്‍നിന്ന് സംഘാടകര്‍ താക്കോല്‍ തിരിച്ചുവാങ്ങി. സംഘാടകരിലൊരാളിന്റെ കാറിന്റെ താക്കോലാണ് വീടിന്റേതെന്ന പേരില്‍ കൊടുത്തതെന്ന് പരാതികളില്ലാതെ ലേഖ പറയുന്നു.
വൃക്കദാനം വാര്‍ത്തയായതോടെ വൃക്ക സ്വീകരിച്ച യുവാവ് പോലും ലേഖയെ തള്ളിപ്പറഞ്ഞു. അന്യമതസ്ഥയായ സ്ത്രീയില്‍നിന്ന് വൃക്ക സ്വീകരിച്ചെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ അവമതിപ്പുണ്ടാക്കിയെന്നായിരുന്നു അയാളുടെ പരാതി.
ഇതിനിടെ ചില സുമനസ്സുകളുടെ സഹായത്താല്‍ ചെന്നിത്തല കോട്ടമുറി ജങ്ഷനില്‍ ലേഖ ചെറിയ രീതിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരുന്നു. ബാങ്ക് വായ്പയും സ്വകാര്യ വായ്പകളും ചേര്‍ത്ത് ചെട്ടികുളങ്ങര കണ്ണമംഗലത്ത് പുഞ്ചയോട് ചേര്‍ന്ന് ഒന്നര സെന്റും ചെറിയ വീടും സ്വന്തമാക്കി.
അങ്ങനെയിരിക്കെയാണ് നടുവേദന ലേഖയുടെ ജീവിതത്തില്‍ വില്ലനായി കടന്നുവരുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഒരു മാസം മുമ്പ് പൂട്ടി. മഴ കനത്തതോടെ ലോറി ഡ്രൈവറായ ഭര്‍ത്താവിന് തൊഴിലുമില്ല. വീടിന്റെ വായ്പത്തുക മാസങ്ങളായി കുടിശ്ശികയാണ്. വിദഗ്ധ ചികിത്സയ്ക്കാവശ്യമായ വന്‍തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഉഴലുകയാണ് ലേഖയുടെ കുടുംബം.
Credit: http://www.mathrubhumi.com/print-edition/kerala/mavelikkara-malayalam-news-1.1114441
Monday, June 6, 2016
World Environment Day- June 5(Kerala)
💚അഞ്ഞൂറ്(500) വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റഫര്‍ കൊളംബസ് എന്ന നാവികന് സ്പെയിനില്‍ നിന്നും ജീവന് പണയം വച്ച് ഭൂലോകത്തിന്റെ ഏതോ കോണില്‍ ഉള്ള അവര്‍ക്ക് അക്ജ്ഞാതമായ ഒരു കൊച്ചു സ്വര്‍ഗ്ഗം തേടി പുറപ്പെട്ടു.
💛ആരും കൂട്ട് പോകാന്‍ ധൈര്യപ്പെടാത്ത ആ യാത്രയില്‍ ⛵കപ്പലില്‍ ഉണ്ടായിരുന്നത് വധ ശിക്ഷക്ക് വിധിക്കപ്പെട്ടവും യുദ്ധത്തടവുകാരായ അടിമകളും മാത്രം !!
❤ലക്ഷ്യത്തില്‍ എത്താന്‍ പറ്റിയില്ല എങ്കിലും എത്തിച്ചേര്‍ന്ന സ്ഥലം ആണ് താന്‍ അന്വേഷിച്ച സ്ഥലം എന്ന വിശ്വാസത്തില്‍ ആണ് മരണം വരെ കൊളംബസ് ജീവിച്ചത്.
💙ഇന്നത്തെ അമേരിക്കയുടെ ചരിത്രം അവിടെ തുടങ്ങുന്നു.
💜പല സാഹസികരും കരകാണാത്ത കടലില്‍ കൊളംബസ് തേടിയ ആ നാട് തേടി ഇറങ്ങി.
💜പല സാഹസികരും കരകാണാത്ത കടലില്‍ കൊളംബസ് തേടിയ ആ നാട് തേടി ഇറങ്ങി.
💗നാലോളം കപ്പലുകളില്‍ നൂറ്റമ്പതോളം ആളുകളുമായി പുറപ്പെട്ട മറ്റൊരു നാവികന്
ഒരു വര്‍ഷത്തോളം യാത്ര ചെയ്ത് ഒടുവില്‍ കൊളംബസ് കണ്ടുപിടിക്കാതെ പോയ ആ കൊച്ചു സ്വര്‍ഗ്ഗം കണ്ടെത്തി.
💖അപ്പോഴേക്കും
കൂടെ വന്നവരില്‍ ഭൂരിഭാഗവും മരണത്തിനു കീഴടങ്ങിയിരുന്നു.
ഒരു വര്‍ഷത്തോളം യാത്ര ചെയ്ത് ഒടുവില്‍ കൊളംബസ് കണ്ടുപിടിക്കാതെ പോയ ആ കൊച്ചു സ്വര്‍ഗ്ഗം കണ്ടെത്തി.
💖അപ്പോഴേക്കും
കൂടെ വന്നവരില്‍ ഭൂരിഭാഗവും മരണത്തിനു കീഴടങ്ങിയിരുന്നു.
💝യൂറോപ്പിന്
ആ കാലഘട്ടത്തില്‍ അക്ഞാതമായിരുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടെത്തിയ
ആ യാത്ര ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ അത് ലോക ചരിത്രത്തിലെ തന്നെ പുതിയ വഴിത്തിരിവ് ആയി മാറി .
ആ കാലഘട്ടത്തില്‍ അക്ഞാതമായിരുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടെത്തിയ
ആ യാത്ര ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ അത് ലോക ചരിത്രത്തിലെ തന്നെ പുതിയ വഴിത്തിരിവ് ആയി മാറി .
💘വെറുമൊരു നാവികനായിരുന്ന അയാള്‍ അന്ന് മുതല്‍ പോര്‍ച്ചുഗീസിന്റെ വീര നായകനായി.
💓യാത്രക്ക് ചിലവായ തുകയുടെ അറുപത് ഇരട്ടി സമ്പത്ത് കൊണ്ടാണ് അയാള്‍ തിരികെ നാട്ടില്‍ എത്തിയത്.
💞ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ അഡ്മിറല്‍ എന്ന പദവി നല്കി രാജ്യം അയാളെ ബഹുമാനിച്ചു.
💕ആ നാവികന്റെ പേരായിരുന്നു വാസ്കോഡഗാമ!!!
കൊളംബസ് മുതല്‍ ഗാമ വരെയുള്ള അനേകര്‍ ജീവന് പോലും പണയം വച്ച് തേടിയിറങ്ങിയ ആ കൊച്ചു നാടിന്റെ ഇന്നത്തെ പേരാണ് ''കേരളം ''!!❣
💟💟💟💟💟💟💟
കൊളംബസ് മുതല്‍ ഗാമ വരെയുള്ള അനേകര്‍ ജീവന് പോലും പണയം വച്ച് തേടിയിറങ്ങിയ ആ കൊച്ചു നാടിന്റെ ഇന്നത്തെ പേരാണ് ''കേരളം ''!!❣
💟💟💟💟💟💟💟
എന്തിനാണ് ലോകം ഒരുകാലത്ത് കേരളത്തെ തേടി ഇറങ്ങിയത്??
ലോകത്തിലെ ഏറ്റവും നിലവാരമുള്ള കുരുമുളക് വയനാടന്‍ കുരുമുളക് ആയിരുന്നു..
ലോകത്തിലെ ഏറ്റവും സുഗന്ധമുള്ള ഇഞ്ചി രാജകുമാരി ഇഞ്ചി ആയിരുന്നു..
ലോകത്തിലെ ഏറ്റവും നിലവാരമുള്ള കന്ജാവുകളില് ഒന്ന് നമ്മുടെ സ്വന്തം ഇടുക്കിയുടെ നീല ചടയന്‍ ആണ്..
ലോകത്തിലെ ഏറ്റവും രുചികരമായ തേയില മുന്നാറിലെ കൊളുക്ക്മലയില്‍ ആണ്.
ലോകത്തിലെ ഏറ്റവും നല്ല തേക്ക് നിലമ്പൂര്‍ വനങ്ങളില്‍ ആണുള്ളത്.
തീര്‍ന്നില്ല ........
ലോകത്തില്‍ ഏറ്റവും നന്നായി മനുഷ്യന് ജീവിക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണ്.
ജീവിതത്തില്‍ ഒരാള്‍ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണെന്നാണ് യുനസ്കോ
ലോകത്തോട് പറയുന്നത്.
തീര്‍ന്നില്ല.....
2500 വര്‍ഷം മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളില്‍ ഒന്ന് ഇന്നത്തെ കൊടുങ്ങല്ലൂരില്‍ ആയിരുന്നു......
ഗ്രീക്കുകാരും റോമാക്കാരും അവിടെ വാണിജ്യത്തിനു വന്നിരുന്നു. ...
എന്താണ് ഈ മണ്ണിനെ ഇങ്ങനെ ലോകത്തിലെ സവിശേഷ സ്ഥലം ആക്കി തീര്‍ത്തത്?? ..
അതിനുള്ള ഉത്തരം ആണ് '' പശ്ചിമ ഘട്ട മലനിരകള്‍'' !!⛰⛰⛰
അവിടെ നിന്നും ഉത്ഭവിക്കുന്ന 44 പുഴകള്‍ ആണ് ഈ കൊച്ചു കേരളത്തില്‍ ഉള്ളത് .
അവയെ ചുറ്റിപ്പറ്റിയുള്ള നൂറുകണക്കിന് തോടുകളും പാടങ്ങളും
മനുഷ്യ ശരീരത്തില്‍ ഞരമ്പുകള്‍ ചോര എത്തിക്കുന്നത്പോലെ കേരളം മുഴുക്കെ അവ ജല സമ്പന്നം ആക്കിയിരുന്നു...
ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകള്‍ ഏറ്റവും സമ്പന്നവും ജൈവ വൈവിധ്യവും ആയി നിലകൊള്ളുന്നത്
കേരളത്തില്‍ ആയതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇവിടെ ഉണ്ടായത്...
കേരളത്തില്‍ ഇന്നുള്ള ഒന്‍പത്(9) ജില്ലകളും കടല്‍ തീരം ഉള്ളവയാണ്...
ശാന്തമായി ഒഴുകുന്ന നമ്മുടെ പുഴകള്‍ ആദ്യകാല ഗതാഗത രീതിയായ ജല ഗതാഗതത്തിനു യോഗ്യമായിരുന്നു...
അവ മലനിരകളെ കടലുമായി ബന്ധിപ്പിച്ചു...
കടല്‍ നമ്മളെ ലോകവുമായി ബന്ധിപ്പിച്ചു. ..
കടലിനപ്പുറം ലോകം ഉണ്ടെന്നു ലോകം സംസ്കാര സമ്പന്നമായ കാലം മുതല്‍ നമ്മളറിഞ്ഞു. ..
കേരളത്തിന്റെ വിദ്യാഭ്യാസം
കേരളത്തിലെ മത വൈവിധ്യം
കേരളത്തിലെ സംസ്കാര സമ്പന്നത
കേരളത്തിലെ സാമ്പത്തിക പുരോഗതി
എല്ലാത്തിനും ഉള്ള സത്യ സന്ധമായ മറുപടി ആണ് പശ്ചിമഘട്ടമലനിരകളും അവ മൂലമുള്ള കേരളത്തിലെ സവിശേഷ കാലാവസ്ഥയും.!!!
കേരളം ഇങ്ങനെ ആയത് നമ്മുടെ കഴിവുകൊണ്ടല്ല; ഏതെങ്കിലും സംഘടനകളുടെയോ നേതാക്കളുടെയോ കഴിവുകൊണ്ടല്ല ;....
ഈ പ്രകൃതിയുടെ
അതിനെ ഇങ്ങനെ സംവിധാനിച്ച സൃഷ്ടാവിന്റെ അനുഗ്രഹം കൊണ്ടാണ് നമ്മള് ഇങ്ങനെ ആയത്. ...
അതിനെ ഇങ്ങനെ സംവിധാനിച്ച സൃഷ്ടാവിന്റെ അനുഗ്രഹം കൊണ്ടാണ് നമ്മള് ഇങ്ങനെ ആയത്. ...
അതുകൊണ്ട് നമ്മള് നമ്മളുടെ നാടിനെ അറിയുക.......
പ്രകൃതിയെ അറിയുക !!🌳🌳
നമ്മള് പശ്ചിമഘട്ട മലനിരകള്‍ക്ക് ഏല്‍പ്പിക്കുന്ന ഓരോ മുറിവും അതിന്റെ തണലില്‍ കഴിയുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്ക് അവരുടെ
വരുന്ന തലമുറക്ക് ചെയ്യുന്ന ദ്രോഹമാണ്...
വരുന്ന തലമുറക്ക് ചെയ്യുന്ന ദ്രോഹമാണ്...
ജൂൺ 5 പരിസ്ഥിതി ദിനമാണ്.
അന്ന് ഓരോ മരം നട്ട്, നമുക്കൊന്നാ ഘോഷിച്ചാലോ.
നന്മുടെ കുട്ടികൾ മരങ്ങൾ നടുന്ന ഫോട്ടോ ഫേസ് ബുക്കിലിട്ടാലോ
കളിയല്ല
കളിയല്ല
ഈ പുത്തൻ മാധ്യമങ്ങൾക്കും പുതു രീതികൾക്കും മറ്റെന്തിനേക്കാളും സ്വാധീനമുണ്ട്.
ഇത്തവണ നമ്മള തൊന്നു പരീക്ഷിച്ചാലൊ,
ഇത്തവണ നമ്മള തൊന്നു പരീക്ഷിച്ചാലൊ,
ISIS burns 19 Yazidi women alive for refusing to have sex with fighters
BRIEFCASE
- 1Yazidi women burnt to death by ISIS militants in Mosul
- 2Women refused to have sex with ISIS fighters
- 3Thousands of Yazidi women have been raped, killed by IS since 2014
Nineteen Yazidi women were burnt alive by ISIS militants in the Iraqi city of Mosul after they refused to have sex with the extremists. The incident took place last week.
According to the Kurdish ARA News agency, the women were put in iron cages and burnt to death as hundreds of people watched in horror.
"They were punished for refusing to have sex with ISIS militants," the news agency quoted Abdullah al-Malla, a local media activist, as saying.
THOUSANDS OF YAZIDIS RAPED, KILLED
Islamic State militants have killed, raped and enslaved thousands of Yazidis since 2014, forcing over 400,000 of the religious minority group to flee their homes in northern Iraq, accusing them of being devil worshippers.
According to the United Nations, the Sunni militants enslaved about 7,000 women and girls in 2014, mainly Yazidis whose faith blends elements of Christianity, Zoroastrianism and Islam, and is still holding 3,500, some as sex slaves.
Islamic State militants have exploited the five-year civil war in Syria to seize areas in that country and in neighbouring Iraq, taking control of swathes of territory with an eye toward establishing jihadism in the heart of the Arab world.
The United States began air strikes against militant targets in Iraq in August 2014 in part to save the Yazidis and in March this year declared the attacks on Yazidis and other religious groups amounted to genocide.
IRAQI ARMY'S FINAL ASSAULT IN FALLUJA
The Iraqi government forces, in May, started what they describe as the "final assault" to take back control over Falluja, the second largest Iraqi city after Mosul to remain under Islamic State control. It is the first Iraqi city that the terror group captured in January 2014.
Falluja is a historic bastion of the insurgency against both the US occupation of Iraq and the Shiia-led authorities who took over after Saddam Hussein, who was a Sunni, was overthrown.
(With Reuters inputs)
Subscribe to:
Posts (Atom)
-
Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3X...


