Skip to main content
"spotlight" ന് ഓസ്ക്കാര്‍ ; അപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു പരിമിതികളില്ലേ ?
യൂറോപ്പില്‍ ചില പള്ളികള്‍ വില്‍ക്കുന്നതിന്റെ കാരണമെന്താണെന്നുള്ള ഒരു ചോദ്യമുണ്ട് സിനിമയില്‍ .(പ്രഭുവിന്‍റെ മക്കള്‍ 2012).
"പള്ളീലെ അച്ചന്മാര്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ പീഡിപ്പിച്ചു ; അവര്‍ക്ക് കോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാനാ അവിടുത്തെ കോടതിവിധി . അപ്പൊ പിന്നെ പള്ളി വില്‍ക്കുകയല്ലാതെ വേറെ വഴിയില്ല .മുഴത്തിനു മുഴത്തിനു പള്ളി പണിതു കയറ്റിയാല്‍ ഇങ്ങിനെയെങ്കിലും മെച്ചമുണ്ട് "
ഇതായിരുന്നു യുക്തിവാദിയായി അഭിനയിച്ച കഥാപാത്രം (ജിജോയ് ) നല്‍കുന്ന മറുപടി .
വളരെ casual ആയി പറഞ്ഞു പോയ ഈ കാര്യം കേന്ദ്ര പ്രമേയമാക്കിയ ഒരു സിനിമാക്കാണ് ഈ വര്‍ഷത്തെ ഓസ്ക്കാര്‍ എന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു . Tom McCarthy സംവിധാനം ചെയ്ത Spotlight ആണ് ആ സിനിമ .

മെയ്‌ക്കിങ്ങില്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ച MADMAX FURY ROAD, REVANANT, MARTIAN എന്നീ സിനിമകളെ മാറ്റി നിര്‍ത്തിയാണ് ഓസ്ക്കാര്‍ കമ്മിറ്റി സാമൂഹ്യ പ്രാധാന്യമുള്ള ഈ റിയലിസ്റ്റിക് നാസ്തിക് ചിത്രത്തിന് ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയത് . "കത്തോലിക്ക സഭയെ അധിക്ഷേപിക്കുന്നു" , "ഭാഷ മോശമായി" , "ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു പരിമിതികളില്ലേ" എന്നൊന്നും ആരും ചോദിക്കുന്നത് കേട്ടില്ല . കേരളം അല്ലാത്തത് കൊണ്ടാകാം .
എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങിനെ ഒരു ചോദ്യമുള്ള രംഗമുണ്ട് . അതിങ്ങനെ
ചോദ്യം: Where is the editorial responsibility in publishing records of this nature?
ഉത്തരം : Well, where's the editorial responsibility in not publishing them? .

ഞാന്‍ റിവ്യൂ എഴുതുന്നില്ല . എന്താണ് spotlight ടീം ? BOSTON GLOBE ? പുരോഹിതരുടെ ബാലപീഡനവുമായി ബന്ധപെട്ട അന്വേഷണാത്മക പത്ര പ്രവര്‍ത്തനം എന്നിവയെ കുറിച്ചൊക്കെ നെറ്റില്‍ നിന്നും വിശദമായി അറിയാം . സിനിമക്കായി yts movies തിരയുക .

Comments

Popular posts from this blog

Home..!

Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

സസ്നേഹം...(Sasneham)

ആഗ്രഹം..(Aagraham)