മൊസൂള്‍: ഒറ്റ രാത്രിയില്‍ ഒമ്പതു തവണയോളം അനേകം പേരിനാല്‍ വിവാഹിതയാകുകയും മോചിതയാകുകയും ചെയ്‌തതായി യുവതിയുടെ വെളിപ്പെടുത്തല്‍. തന്നെ ദ്രോഹിച്ചിരുന്നവര്‍ ബലാത്സംഗം ചെയ്യാന്‍ വിവാഹം കഴിക്കുകയും കാര്യം കഴിയുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്‌തെന്ന് ഒരു അഭിമുഖത്തില്‍ വ്യക്‌തമാക്കിയിട്ടുള്ളത് മൊസൂളില്‍ നിന്നും പിടിച്ചുകൊണ്ടുപോകലിന് ഇരയാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്‌ത ഒരു ഇറാഖി ക്രിസ്‌ത്യന്‍ യുവതിയാണ്.
തോന്നുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന ഐഎസ് തീവ്രവാദികളില്‍ തന്നോട് വല്ലാതെ അഭിനിവേശം പ്രകടിപ്പിച്ച ഫറൂഖ് എന്നയാള്‍ ക്രിസ്‌തുവിന്റെ ജനങ്ങളായതിനാലാണ് തനിക്ക് കൂടുതല്‍ ഇഷ്‌ടമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചിരുന്നതെന്നും യുവതി പറഞ്ഞു. ഓരോരുത്തരും ബലാത്സംഗം ചെയ്യുന്നതിനും മുമ്പായി ഫോണ്‍ വഴിയുള്ള ചടങ്ങിലൂടെ വിവാഹം കഴിക്കും. ഇരയെ ആക്രമിക്കും മുമ്പ് ദൈവീകമായ അനുവാദം കിട്ടണം എന്നതിനാലാണ് ഇത്തരം വിവാഹം നടത്തിയിരുന്നത്. എന്നാല്‍ ബലാത്സംഗം കഴിയുമ്പോള്‍ മൊഴി ചൊല്ലുകയും ചെയ്യുമെന്ന് പേര് വെളിപ്പെടുത്താത്ത സ്‌ത്രീ പറഞ്ഞു. അവര്‍ക്ക് ഇതൊരു വിവാഹമായിരിക്കാം പക്ഷേ ഏതു തരത്തിലുള്ള വിവാഹമാണ് ഇതെന്നും ഇവര്‍ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.
തന്റെ കഥകള്‍ അസാധാരണ സംഭവമൊന്നുമല്ലെന്നറിയാമെങ്കിലും ഇസ്‌ളാമിക് സ്‌റ്റേറ്റിന് വന്‍ സ്വാധീനമുള്ള ഇറാഖിലെയും സിറിയയിലെയും ക്രൈസ്‌തവ സമൂഹത്തിന്റെ സംരക്ഷണയ്‌ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാണ് ഇക്കാര്യം താന്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതെന്നും ഇവര്‍ പറഞ്ഞു. 2014 ല്‍ ഐഎസ് മൊസൂള്‍ പിടിച്ചതിന് പിന്നാലെ തന്റെ ഭര്‍ത്താവിനെ കാണാതെ പോയതിനെ തുടര്‍ന്ന് രണ്ടു മക്കളെ അയല്‍ക്കാരുടെ കയ്യില്‍ കൊടുത്ത ശേഷം കൈക്കുഞ്ഞുമായി ഭര്‍ത്താവിനെ തപ്പിപ്പോയ മറ്റൊരു സ്‌ത്രീയുടെ കഥ നേരത്തേ പുറത്തു വന്നിരുന്നു.
ഇവരെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചു. യുവതിയുടെ കയ്യില്‍ ക്രൂശിത രൂപം കണ്ട് അവരെ പിടിച്ചുകൊണ്ടു പോകുകയും കൈക്കുഞ്ഞിനെ അടിമക്കൂട്ടത്തിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. അടിമകുഞ്ഞുങ്ങളില്‍ ഏറ്റവും വില കിട്ടുന്നത് 1 നും 9 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണെന്നും സ്‌ത്രീകളെ ബലാത്സംഗ ക്യാമ്പുകളിലേക്ക് അയയ്‌ക്കാറാണ് പതിവെന്നും യുവതിയുടെ അഭിമുഖം പുറത്തുവിട്ട ഡിഫന്‍സ് ഓഫ് ക്രിസ്‌ത്യന്‍ എന്ന സംഘടന പറയുന്നു.
Credits: http://www.mangalam.com/latest-news/441069
Comments
Post a Comment