Skip to main content

Posts

Showing posts from October, 2017

Wrong Teachings In Pentecost....

വസ്ത്രം , ആഭരണം , ജീവിത ശൈലി ഒരു കോടിയുടെ വീട്ടിലുറങ്ങി അരക്കോടിയുടെ വാഹനത്തിൽ, അരലക്ഷം രൂപയുടെ വച്ചുകെട്ടി , അയ്യായിരം  രൂപയുടെ ഇളം നിറത്തിലുള്ള സാരിയുടുത്ത , രണ്ടായിരം രൂപയുടെ ചെരിപ്പും ഇട്ടു, പുരികം പറിക്കാതെ , ചുണ്ടിൽ ചായം തേക്കാതെ പള്ളിയിൽ  വന്നു; ഈ ലോകത്തിന്റെ രാജകുമാരൻ ആയിരുന്നിട്ടും കാലിത്തൊഴുത്തിൽ ജനിച്ചു , ഉടുതുണിക് മറുതുണിയില്ലാത്ത , തലചായ്ക്കാൻ ഇടമില്ലാത്ത കർത്താവിനെ ആരാധിക്കുന്നത് വിശുദ്ധിയും യോഗ്യവും; അവരുടെ സമൃദ്ധിയും ആഡംബരവും ദൈവം കൊടുത്ത അനുഗ്രഹവും , അവർ കൊടുക്കുന്ന ലക്ഷങ്ങൾ വരുന്ന സംഭാവനകൾ ദൈവസ്നേഹവും ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോൾ , ഒരിച്ചിരി പൗഡർ മുഖത്തിട്, മുഖത്തു അമിതമായി വളർന്ന രോമം ബ്ലീച് ചെയ്ത് കളഞ്ഞ , അരപ്പവൻ പൊന്നിട്ടു , പാറി പടർന്ന  മുടി വെട്ടിയിടുകയോ , പിന്നിയിട്ടോ , പബ്ലിക് ബസ്സിലോ , ഷെയർ ഓട്ടോറിക്ഷയിലോ കയറി  പള്ളിയിൽ വന്നാൽ അത് മഹാ പാപവും എന്നുള്ള വ്യാഖ്യാനങ്ങളോടും ,വിശ്വാസങ്ങളോടും , പഠിപ്പിക്കലുകളോടും വിയോചിപ്പുള്ളതുകൊണ്ടു .... മാന്യവും യോഗ്യവും മറ്റുള്ളവർക് ഇടർച്ച വരുത്താത്തതുമായ വസ്ത്രം എന്നതിനപ്പുറം ,ഇട്ടിരിക്കുന്ന ...