വസ്ത്രം , ആഭരണം , ജീവിത ശൈലി
ഒരു കോടിയുടെ വീട്ടിലുറങ്ങി അരക്കോടിയുടെ വാഹനത്തിൽ, അരലക്ഷം രൂപയുടെ വച്ചുകെട്ടി , അയ്യായിരം രൂപയുടെ ഇളം നിറത്തിലുള്ള സാരിയുടുത്ത , രണ്ടായിരം രൂപയുടെ ചെരിപ്പും ഇട്ടു, പുരികം പറിക്കാതെ , ചുണ്ടിൽ ചായം തേക്കാതെ പള്ളിയിൽ വന്നു; ഈ ലോകത്തിന്റെ രാജകുമാരൻ ആയിരുന്നിട്ടും കാലിത്തൊഴുത്തിൽ ജനിച്ചു , ഉടുതുണിക് മറുതുണിയില്ലാത്ത , തലചായ്ക്കാൻ ഇടമില്ലാത്ത കർത്താവിനെ ആരാധിക്കുന്നത് വിശുദ്ധിയും യോഗ്യവും; അവരുടെ സമൃദ്ധിയും ആഡംബരവും ദൈവം കൊടുത്ത അനുഗ്രഹവും , അവർ കൊടുക്കുന്ന ലക്ഷങ്ങൾ വരുന്ന സംഭാവനകൾ ദൈവസ്നേഹവും ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോൾ , ഒരിച്ചിരി പൗഡർ മുഖത്തിട്, മുഖത്തു അമിതമായി വളർന്ന രോമം ബ്ലീച് ചെയ്ത് കളഞ്ഞ , അരപ്പവൻ പൊന്നിട്ടു , പാറി പടർന്ന മുടി വെട്ടിയിടുകയോ , പിന്നിയിട്ടോ , പബ്ലിക് ബസ്സിലോ , ഷെയർ ഓട്ടോറിക്ഷയിലോ കയറി പള്ളിയിൽ വന്നാൽ അത് മഹാ പാപവും എന്നുള്ള വ്യാഖ്യാനങ്ങളോടും ,വിശ്വാസങ്ങളോടും , പഠിപ്പിക്കലുകളോടും വിയോചിപ്പുള്ളതുകൊണ്ടു ....
മാന്യവും യോഗ്യവും മറ്റുള്ളവർക് ഇടർച്ച വരുത്താത്തതുമായ വസ്ത്രം എന്നതിനപ്പുറം ,ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ആകൃതിയും (ഷർട് , ടി ഷർട് , കോട്ട്, സാരി ) മുടിവെട്ടിയതിന്റെ ഷേപ്പും നോക്കി വിശുദ്ധി അളക്കുന്ന പ്രവണത വചനാടിസ്ഥാനത്തിൽ ഉണ്ടെന്നു വരുത്തി തീർക്കാനുള്ള ദുർവ്യാഖ്യാനങ്ങളിൽ വിശ്വാസം ഇല്ലാത്തതുകൊണ്ട്(ഉദാ : ആത്മീയ അർഥം , ആത്മീയ മർമം )
മണ്ണ് കുഴച്ചു എന്നെ മെനെഞ്ഞെടുത്തു പൂർണമായി കഴിഞ്ഞപ്പോൾ , ഞാൻ ദൈവത്തിന്റെ മുൻപിൽ നഗ്നവും മലർന്നതുമായിരുന്നു ... എന്റെ ഉച്ചി മുതൽ പെരുവിരൽ വരെ അവൻ കണ്ടിരുന്നു , അതെല്ലാം വിശുദ്ധമായിരുന്നു , അശുദ്ധമായി എന്നിൽ ഒന്നുമുണ്ടായിരുന്നില്ല ... അശുദ്ധമായ ഒരു അവയവവും എന്നിൽ ദൈവം തന്നില്ല .... അന്നു വിശുദ്ധമായിരുന്ന എന്റെ ശരീരത്തിലെ ഉള്ളംകാല് എന്നുമുതലാണ് ദൈവത്തിനു അശുദ്ധിയായതു? കാല്പാദം എങ്ങനെയാണു ദൈവ സന്നിധിയിൽ അശുദ്ധിയാകുന്നത്?
ഇതിനെല്ലാം അപ്പുറവും , എളിമയുള്ളതും , സ്നേഹം, കരുണ , ദയ തുടങ്ങിയ നല്ല ഗുണങ്ങളാൽ സമൃദ്ധമായ മനസ്സുളളിലും, അത്തരം കൂട്ടായ്മകളിലും ദൈവം വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...
സ്വയം സ്വർണവും , മരതകവും ധരിക്കുകയും(വെളിപ്പാടു 1 : 13 ), സ്വർണവും വെള്ളിയും തനിക് വിശുദ്ധമെന്നു അരുളിചൈയ്യുകയും(യോശുവ 6 : 19 ) ചെയ്ത ദൈവത്തിൻറെ കുഞ്ഞാടുകളെ സ്വർണം ധരിക്കരുത് എന്ന് പഠിപ്പിക്കാൻ മാത്രം പുറപ്പാട് 33 :5 ,യെഹെസ്കേൽ 7 :19 -20 തുടങ്ങിയ വാക്യങ്ങളെ വളച്ചൊടിച്ചു ആവർത്തിച്ച് ആവർത്തിച്ച് കണിശമായി പഠിപ്പികുമ്പിൾ, അതെ ആവേശത്തിൽ മത്തായി 6 : 19 -21, 1 തിമൊഥെ. 6: 7 -10, 1 തിമൊഥെ. 6: 17 -19 വരെയുള്ള വാക്യങ്ങൾ വ്യാഖ്യാനിച്ചു നിക്ഷേപം സ്വരൂപിക്കരുത് എന്നും , നിക്ഷേപം ഉള്ളവൻ ചുർച്ചിൽ വരരുത് എന്നും പഠിപ്പിക്കാതതുകൊണ്ടു ...
ഇസ്രായേൽ ജനത്തോടു സ്വർണവും ആഭരണങ്ങളും ഉപേക്ഷിക്കാൻ ദൈവം പറഞ്ഞത് അവർ സ്വർണംകൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി പാപം ചെയ്തതുകൊണ്ടാണ്... സ്വർണം നിങ്ങളെ കൊണ്ട് അത്തരത്തിലുള്ള പാപം ചൈയ്യിക്കുന്നു എങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ള സ്വർണവും ആഭരണങ്ങളും , ആദി പാപങ്ങളിൽ ഒന്നായ അഹങ്കാരം വരുത്തുന്നുണ്ടെങ്കിൽ നിശ്ചയമായും ഉപേക്ഷിക്കണം... അത് സ്വർണം മാത്രമല്ല "എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ."(മത്തായി 6 :29 -30). അതുകൊണ്ടു സ്വർണത്തിൽ കയറി ഇത്രപിടിക്കേണ്ട ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല...
***********
ആഘോഷങ്ങൾ, ചടങ്ങുകൾ
പ്രതീകാത്മമായി ക്രിസ്തുവിന്റെ പിറന്നനാൾ, പെസഹാ , ഈസ്റ്റർ തുടങ്ങിയവ ആഘോഷിക്കുന്ന ജാതികളെ കുറ്റം പറഞ്ഞു , അവർ ചൈയ്യുന്നത് തെറ്റാണെന്നു വരുത്തി തീർക്കുകയും ചെയ്തു; പുതുവത്സര പ്രാർത്ഥനകൾ നടതുന്നതിനെയും, പള്ളിയുടെ സുവർണ ജൂബിലി ആർഭാടമായി ആഘോഷിക്കുന്നതിനെയും കർത്താവിന്റെ നമ മഹാതീകരണം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നതിനെ ഇരട്ടത്താപ്പ് എന്ന് വിളിക്കേണ്ടി വരുന്നതുകൊണ്ടും , അതിനോട് യോജിപ് ഇല്ലാത്തതുകൊണ്ടു ....
പെന്തെകൊസ്ഥ് വിശ്വാസികൾക് സഭയുടെ വാര്ഷികത്തിലും , സുവർണ ജൂബിലിയിലും പ്രത്യേക പ്രാർത്ഥനകളും , സുവിശേഷ പ്രസംഗങ്ങളും നടത്താമെങ്കിൽ എന്തുകൊണ്ട് മറ്റു സഭകൾക് പ്രതീകാത്മ മായി ക്രിസ്തുമസ് ആഘോഷിക്കാൻ , അന്നൊരു പ്രതേക പ്രാർത്ഥനയും , ഒരു സുവിശേഷ യോഗവും നടത്തിക്കൂടാ?
യേശു കുരിശെടുത് കാൽവരി കയറിയതിനെ സ്മരണയിൽ, തടികുരിസും ചുമന്നു , നഗ്നപാദനായി മലയാറ്റൂർ മലകയറുന്നവരെ പുച്ഛിച്ചു, അത് തെറ്റാണു എന്നു പഠിപ്പിച്ചപ്പോൾ അതിനെ തള്ളിപ്പറഞ്ഞു സ്നാനപ്പെട്, പെന്തെക്കോസ്ത് സഭയിലേക്കു വന്ന ഞാൻ, യേശു ശിഷ്യന്മാരുടെ കാലു കഴുകി എന്ന് പറയുന്ന വചനാടിസ്ഥാനത്തിൽ, കാൽ കഴുക് ശിശ്രുഷ കണ്ടപ്പോൾ ഒരു കത്തോലിക്കാ പള്ളിയെ ഓർമ വരികയും, ഒരു കുരിസും ചുമന്നു മലയാറ്റൂർ മല കയറാത്തതിൽ ദുഃഖിക്കുകയും ചെയ്യുന്നു ... കാരണം .. ഇന്ന് കാൽ കഴുക് ശിശ്രുഷ നടത്തുന്നവർ, നാളെ കർത്താവിനോടു അനിരൂപരാകുവാൻ നാളെ കുരിശെടുക്കിലാണ് ആരു കണ്ടു ... അങ്ങനെ സംഭവിച്ചാൽ , കർത്താവു മുൾക്കിരീടം ചൂടി , ചാട്ടവാറു അടികൊണ്ടാണ് മലകയറിയത് .. അതുകൊണ്ടു ചാട്ടവാറടി പെന്തെക്കോസ്തിൽ നടപ്പിൽ വരുത്തി ജാതികളിൽ നിന്ന് വ്യത്യസ്തത കാണിക്കണം എന്ന് ഒരു അപേക്ഷ സമർപ്പിക്കുന്നു .. കൊടിമൂത്ത ആത്മീയ വിശുദ്ധന്മാരെ കുരിശിൽ ആണി അടിച്ചു തൂക്കി കിടത്തണം ... അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ , യേശു കാൽ കഴുകിയത് പെസഹാ ദിനത്തിൽ ആണ് .. നിങ്ങൾ എന്തെ പെസഹാ ആഘോഷിക്കുന്നില്ല ? എന്തെ പുതുവത്സര ദിനത്തിൽ കാലുകഴുകി ?
ജാതീയ രീതികളെ തള്ളിപ്പറഞ്ഞു വന്ന എനിക്ക് തിരിച്ചു അതിലേക് മടങ്ങിപ്പോകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ....
***********
ആരാധന
കർത്താവായ യേശുക്രിസ്തു/ആത്മാഭിഷേകമുള്ള യേശു ദൈവത്തോട് പ്രാർത്ഥിച്ചപ്പോ തൊട്ടപ്പുറത്തു ഇരുന്നിരുന്ന ശിഷ്യന്മാർ ഉറങ്ങി പോയി എന്ന് പറയുന്നു .. അത്രക് ശാന്തമായി പ്രാർത്ഥിച്ച /ആരാധിച്ച യേശുക്രിസ്തുവിന്റെ പിന്കാമികൾക് ആരാധിക്കാൻ ശബ്ദം പുറത്തു പോകാൻ കഴിയാത്ത രീതിയിൽ അടച്ചിട്ട ശീതീകരിച്ച പള്ളികൾ വേണ്ടിവരുന്ന ഈ അവസ്ഥയിലേക്കു എത്തിച്ചത് ഏതു മാതൃക പുരുഷനെ മുന്നിൽ കണ്ടിട്ടാണ്? പുതിയ നിയമത്തിലെ ആദ്യ പരിശുദ്ധാത്മ അഭിഷിക്തനായ യേശു ക്രിസ്തു ദൈവത്തെ ആരാധിച്ചത് ഇങ്ങനെ ആണോ ? യേശുക്രിസ്തു പ്രാർഥിച്ചത് ഇങ്ങനെ ആണോ? അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ നാം എന്തിനു അങ്ങനെ ചെയ്യണം? യേശു ക്രിസ്തു അമിതമായ മണികൂറുകൾ നീണ്ടു നിൽക്കുന്ന "പ്രൈസ് ദി ലോർഡ്"/ "ഹല്ലെലുയ്യ " അന്യഭാഷാ ഇത്യാദികൾ കൊണ്ട് ദൈവത്തെ ആരാധിക്കുകയോ , മഹത്വപ്പെടുത്തുകയോ ചെയ്തിട്ടില്ല.. അദ്ദേഹം ദൈവത്തെ മഹത്വപ്പെടുത്തിയത് തൻറെ പ്രവർത്തികൾ കൊണ്ടാണ്...
അല്ല പഴയനിയമത്തിലെ ദാവീദ് പേടകത്തിന് മുൻപിൽ അർദ്ധനഗ്നനായി തുള്ളിയതാണ്(2 Samuel 6:14) പ്രമാണമെങ്കിൽ നിങ്ങൾ എന്തുകൊണ്ട് അർദ്ധനഗ്നനായി ദൈവത്തെ സ്തുതിക്കുന്നില്ല ?
ശൗലിന്റെ മേൽ ആത്മാവ് വന്നപ്പോൾ അവൻ വസ്ത്രം കീറി നഗ്നനായി പ്രവചിച്ചു എന്ന് പറയുന്നു (1 Samuel 19:24)...ആത്മാവിൽ നിറഞ്ഞു ആരാധിക്കുന്ന നിങ്ങൾ എന്തുകൊണ്ട് ശൗലിനെപോലെ വസ്ത്രം കീറി സ്വയം നഗ്നനായി ആരാധിക്കുന്നില്ല?
ഇനി സങ്കീർത്തനം ആണു നിങ്ങളുടെ അടിസ്ഥാനം എനിക്കിൽ ... സങ്കീർത്തനത്തിൽ ദൈവം കൊടുത്ത പ്രമാണം എവിടെ? ദൈവത്തിന്റെ അരുളിപ്പാടെവിടെ? ഡേവിഡ് ആത്മാവിൽ എഴുതി എന്ന് നിങ്ങൾ വാദിച്ചാൽ തെളിവെവിടെ? വേദപുസ്തകത്തിൽ എല്ലാം ആത്മാവിൽ,ആത്മാവിന്റെ നിർദ്ദേശാനുസരണം എഴുതപ്പെട്ടതാണ് എന്നു അന്തമായി വിശ്വസിക്കുന്നവരോട് 1 കോരി : 7 : 25 , അതിനു സമാനമായ വാക്യങ്ങളും എങ്ങനെ വ്യാഖ്യാനിക്കും? ഇവിടെ വേദപുസ്തകത്തിന്റെ ആധികാരികതയെ ഞാൻ ചോദ്യം ചെയ്യുന്നില്ല .. ഞാൻ പറയാൻ വന്നത് , സങ്കീർത്തനങ്ങൾ എന്നുള്ളത് പാട്ടുകൾ ആണ് .. നമ്മൾ ആരാധനയിൽ പാടുന്നപോലെ ഉള്ള ദാവീദിനൽ എഴുതപെട്ട ചിട്ടപ്പെടുത്തിയ പാട്ടുകൾ .. അതിൽ കാവ്യാത്മകതയും , നാടകീയതയും ഉണ്ട് ..
അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രമാണം ഏതു? എന്റെ പ്രമാണം കർത്താവിന്റെ ജീവിതമാണ് ..
ആരാധനാ എങ്ങനെ വേണമെന്ന് ഓരോരുത്തരുടെ ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ അതിന്റെ പ്രമാണം എവിടെ എന്ന് ഞാൻ ചോദിക്കും... അത് ഏതുമാകട്ടെ ...
നിങ്ങൾ പറയുന്ന ഈ ശബ്ദ കോലാഹലങ്ങളുടെ ആരാധനക്, തർക്ക ഭേതമന്യേ പ്രമാണം ഇല്ലാത്ത സ്ഥിതിക് , ഈ സഭയിൽ ആരാധനാ എന്ന് പറയപ്പെടുന്ന സമയത് നിശബ്ദമായി , കണ്ണ് തുറന്നു / അടച്ചോ മനസ്സിൽ പ്രാര്ഥിക്കുന്നതോ അല്ലെങ്കിൽ ആരാധിക്കുന്നതോ എങ്ങനെ തെറ്റാവും? അതിനെ കുറ്റം പറയാനും , ആത്മ നിഷേധം എന്ന് വിളിക്കാനും, അതിനെ പരിഹസിക്കാനും , അല്ലെങ്കിൽ നിങ്ങൾ ചൈയ്യുന്നപോലെ ചൈയ്യണം എന്ന് നിർബന്ധം പിടിക്കാനും ഉള്ള അധികാരം എവിടെ നിന്ന് ? ഒരുതർ അവരവരുടെ ഇഷ്ടത്തിന് ആരാധിച്ചോട്ടെ എന്ന് വച്ചുകൂടെ?
അത്തരം കപട വിശ്വാസങ്ങളോട് എനിക്ക് യോജിപ്പില്ലാത്തതുകൊണ്ടു .....
****************************
ദശാംശം,പിരിവ്
പ്രമാണത്തിൽ സുവിശേഷികരണത്തിനു വേണ്ടിയുള്ള അമിത പിരിവിനെകുറിച്ചോ , ദശാംശം സുവിശേഷികരണത്തിനു ഉള്ളതാണെന്നോ ഇല്ലാത്തതുകൊണ്ട്
ഇത്തരം പിരിവുകൾ, സഭയുടെ ആത്മീയ ഉണർവിന് വേണ്ടി അനുഗ്രഹിക്കപ്പെട്ട ദൈവദാസൻമാരെ കൊണ്ട് വരുവാനുള്ള ചിലവിലേക്കാണെങ്കിൽ; പൗലോസ് താൻ സ്ഥാപിച്ച കൊരിന്ത്യ , ഗലാത്യ , എഫെസ്യ സഭകളുടെ ആത്മീക വളർച്ചക്കും , ഉണർവിനും വേണ്ടി പത്രോസും യോഹന്നാനും ഉൾപ്പെടുന്ന അനുഗ്രഹിക്കപ്പെട്ട അപ്പോസ്തോലന്മാരെ കൊണ്ടുവന്നു മേല്പറഞ്ഞ സഭകളിൽ ആത്മീയ ഉണർവ് വരുത്താൻ പിരിവു നടത്താത്തതുകൊണ്ടു ...
ചർച്ചിന്റെ പബ്ലിസിറ്റി കൂട്ടി , ഇവിടെയുള്ളവർക് ദൈവം വാരിക്കോരി കൊടുക്കുന്നു എന്ന് കാണിച്ചു , പുറത്തുനിന്നും , മറ്റു സഭകളിൽ നിന്നും, നഗരത്തിൽ പുതുതായി വരുന്ന വിശ്വാസികളെയും ആകർഷിച്ച , ചർച്ചിലെ ആളുകളുടെ എണ്ണം കൂട്ടി അതും പാടി നടന്നു ഊറ്റം കൊള്ളുന്ന ആധുനിക സുവിശേഷീകരണത്തോടു എനിക്ക് വ്യക്തിപരമായി താല്പര്യം ഇല്ലാത്തതുകൊണ്ട് ...
അനാഥനെയും വിധവയെയും , ദരിദ്രനെയും മനപൂർവം മറന്നുകളഞ്ഞു, ആത്മാക്കളുടെ എണ്ണത്തിൽ മാത്രം കേന്ദ്രീകരിചു നടക്കുന്ന സുവിശേഷ പിരിവുകളോടു എനിക്ക് ഒട്ടും യോചിപ്പ് ഇല്ലാത്തതു കൊണ്ട്..
വലം കൈ വെന്തു കൊണ്ടിരിക്കുമ്പോ ഇടം കൈക് A /C ൽ ഇരിക്കാൻ കഴിയുമോ ? ?. സഭയിലേക്കു കൊണ്ടുവരാൻ ആഴ്ചയിൽ 2 തവണ മലാഖി പുസ്തകത്തിലേയും , സാദൃശ്യ വാക്യങ്ങളിലെയും ഓരോ വചനം എടുത്ത്, ഇഴനാരു കീറി വീണ്ടും വീണ്ടും പഠിപ്പിക്കുമ്പോഴും, കാലിത്തൊഴുത്തിൽ ദരിദ്രനായി പിറന്ന കർത്താവിനെ ആരാധിക്കാൻ ശീതീകരിച്ച ആലയങ്ങൾ പണിയുവാനും , മോടി പീഡിപ്പിക്കാനും, സുവിശേഷീകരണം പേരിലും പണം പിരിവു നടത്തുബോഴും , ആ പണപ്പെട്ടിയിലേക് സംഭാവനകൾ ഒഴുകിയെത്തുമ്പോഴും,ഇന്ത്യയുടെ നാനാഭാഗങ്ങളിൽ സ്വന്തം മകളെ കെട്ടിച്ചുവിടാൻ വകയില്ലാതെ കഷ്ടപ്പെടുന്ന , മക്കളെ പഠിപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന,എന്തിനു ഒരു നേരത്തെ ആഹാരത്തിനു കഷ്ടപ്പെടുന്ന വിശ്വാസി സഹോദരങ്ങൾ ഉണ്ടായിരിക്കെ തന്നെ "നാമെല്ലാം ഒരേ ശരീരത്തിന്റെ അംശികൾ അല്ലയോ " എന്ന് ആവർത്തിച്ച ആവർത്തിച്ച പഠിപ്പിക്കുന്ന പ്രബോധനത്തിൽ എനിക്ക് വിശ്വാസമില്ലാത്ത കൊണ്ട്
"നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ" പഠിപ്പിച്ച കർത്താവിന്റെ വേർപെട്ട വിശ്വാസികൾ സ്വന്ത സഹോദരങ്ങൾ കഷ്ടത്തിൽ ഇരിക്കുമ്പോൾ ശീതീകരിച്ച മുറികളിൽ ഇരുന്നു ആത്മാവിൽ നിറയുന്നതിലെ വിശ്വാസ ശുദ്ധിയിൽ എനിക്ക് വിശ്വാസം ഇല്ലാത്തതു കൊണ്ട് ..
വേല ചെയ്യുന്നവൻ കൂലിക്കുലിക് യോഗ്യനാണെന്നു കരുതി , കൂലി കൊടുക്കാൻ വേണ്ടി വേലക് വിളിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ലാത്തതു കൊണ്ട്
പ്രവർത്തികളുടെ പുസ്തകത്തിൽ പറയുന്ന അനന്യസിന്റെയും , ഭാര്യ സഫീറയുടെയും സംഭവം വളച്ചൊടിച്ച കാണിച്ചു ഭീഷണി പെടുത്തുമ്പോളോ , അല്ലെങ്കിൽ ഉപദേശി കേരളത്തിൽ എവിടേയോ എന്തോ ശാപത്തിന്റെ പറഞ്ഞപ്പോൾ ഭയന്ന് വിറച്ച സഭയിലേക്കു സംഭാവന കൊണ്ടുവന്ന കപട വിശ്വാസികളുടെ കൂട്ടത്തിൽ ഒന്നായി എന്നെ പെടുന്നതിനേക്കാൾ പാപികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നത് മാന്യവും യോഗ്യവും ആയി കാണുന്നത് കൊണ്ട് .. കാരണം ഇവരെല്ലാം ഇതെല്ലം കേട്ട് സഭയിലേക്കു കൊണ്ട് വന്നത് അവരുടെ സന്തോഷത്തിൽ നിന്നല്ല , പകരം തൻ ഇനി പാസ്റ്ററുടെ വാക്കുകേട്ട് സഭയിലേക്കു കൊണ്ടുവന്നില്ലങ്കിൽ , തൻ തന്റെ മക്കൾക്കും , വരും തലമുറക്കും അഡ്വാനിച്ചും , പറ്റിച്ചും സമ്പാദിച്ചു കൂട്ടിയതിൽ ദൈവം കൈവച്ച , തന്നെ തകർത്തു കളഞ്ഞെങ്കിലോ എന്ന് ഭയന്ന് ദൈവത്തിനു ഗുണ്ടാ പിരിവു കൊടുക്കുന്നവരിൽ ഒരുവനയാൽ , ഞാൻ മാമോമേ സേവിക്കാൻ ദൈവത്തിനു കൈക്കൂലി കൊടുക്കുന്നവനായി പോകും .. എന്റെ നിക്ഷേപങ്ങൾ എല്ലാം ദൈവം തന്നതാണെന്നു എനിക്ക് ബോദ്യം ഉണ്ട് .. എന്റെ നിക്ഷേപങ്ങൾ , ബാങ്ക് ബാലൻസുകൾ എല്ലാം ദൈവത്തിന്റെ കൈയിൽ ഇരിക്കുന്നു .. ഇഷ്ടമുള്ളപ്പോൾ തൊടുവാനും , ഇഷ്ടമുള്ളപ്പോൾ അതിലേക് സമാഹരിക്കാനും അവനു അവകാശവും ഉള്ളതുകൊണ്ട് ... "നിന്നതല്ല ഞാൻ നിർത്തിയത് എന്ന് പാടുകയും" സ്വന്ത നിക്ഷേപത്തെയും , ബൗതീകതയെയും സ്നേഹിച്ച , അത് നിലനിർത്താൻ ദൈവതേ പ്രീതിപ്പെടുത്തുവാൻ സംഭാവന കൊടുക്കുന്ന പെന്തകൊസ്തു കൂട്ടത്തിൽ എണ്ണപ്പെടുന്നതിനേക്കാൾ മനസ്സിൽ സ്നേഹവും നന്മയും ഉള്ള ഒരു ജാതീയനായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നത് കൊണ്ട് ...
ഇന്ത്യയുടെ പല ഭാഗങ്ങളിൽ കർത്താവിന്റെ വചനവുമായി നടന്നു, സുവിശേഷ വിരോധികളുടെ കൈകളാൽ കൊല്ലപ്പെട്ട ദാസന്മാരുടെ മക്കൾ പഠിക്കുവാനും , ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുമ്പോൾ, അവരുടെ ഭാര്യമാർ ജീവിതം കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടം ഓടുമ്പോൾ .....
സുഹൃത്തോ , അയൽവാസിയെ , പരിചയക്കാരനോ, കൂട്ടുവിശ്വാസിയോ ആയ , വിശ്വാസിയോ അവിശ്വാസിയോ ആയ സഹോദരങ്ങളിൽ പലരും കൂട്ടിമുട്ടിക്കാൻ കഷ്ടപെടുമ്പോൾ , അവര്ക് കൈതാങ് കൊടുക്കാതെ,
ലക്ഷങ്ങൾ മുടക്കി ഉപവാസ പ്രാര്ഥനകളുമു , വാര്ഷികാഘോഷങ്ങളും നടത്തുന്നത് കാണുമ്പോൾ ദശാംശത്തിന്റെ പ്രമാണം എത്രയധികം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്ന് ഞാൻ ഓർക്കുന്നു ..
ഇതിനും അപ്പുറം, ദശാംശത്തിന്റെ യഥാർത്ഥ പ്രമാണം പഠിപ്പിക്കാതെ പൂഴ്ത്തിവക്കുകയും; ദശാംശത്തിന്റെ പ്രമാണം എന്ന് പറഞ്ഞു Malachi 3:10 ഉം സദൃശ്യവാക്യങ്ങൾ 3:9 പോലുള്ള വാക്യങ്ങൾ വികലമായി വളച്ചൊടിച്ച പ്രമാണം എന്ന രീതിൽ പഠിപ്പിക്കുന്നതിനോട് എനിക്ക് വിയോചിപ് ഉള്ളതുകൊണ്ട്...
എന്താണ് ദശാംശം എന്നും , എന്തിനാണ് ദശാംശം എന്നും , ദശാംശം എങ്ങനെ / എവിടെ വച്ച് ആർക് കൊടുക്കണം എന്നും ദൈവം പ്രമാണം ഇറക്കിയിട്ടുണ്ട് ... ആ പ്രമാണത്തെ വച്ച് Malachi 3:10 ഉം സദൃശ്യവാക്യങ്ങൾ 3:9 പഠിപ്പിക്കൂ
ആവർത്തനം 12:17-20
ആവർത്തനം 14:22-29
ആവർത്തനം 26: 2
ആവർത്തനം 26: 11-14
************************
ഉപവാസം,വിശ്വാസം, നീതീകരണം
ഭക്ഷണം കഴിക്കാത്ത മണിക്കൂറുകളുടെ എണ്ണം നോക്കി ഉപവാസത്തെ നിശ്ചയിക്കുകയും , നിർവചിക്കുകയും , പഠിപ്പിക്കുകയും , നടപ്പിൽ വരുത്തുകയും ചെയ്യുമ്പോഴും.... ദൈവത്തിനു പ്രസാദമായ , ദൈവം പ്രതീക്ഷിക്കുന്ന ഉപവാസത്തെ കുറിച്ച് പഠിക്കാനോ , പഠിപ്പിക്കാനോ ചൈയ്യാതെ , പട്ടിണി കിടക്കുന്നതിലെ അമിത വിശുദ്ധി പ്രസംഗിക്കപ്പെടുന്നത് കൊണ്ട് ...
"തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക" തുടങ്ങിയ ജഡീക കോപ്രായങ്ങൾ അല്ല ഉപവാസം എന്നും , അതിൽ ദൈവം പ്രസാദിക്കുന്നില്ല(യെശയ്യാ 58 : 5 -13 ) എന്നും ദൈവം അരുളിച്ചെയ്തിട്ടും; ഇന്നും പട്ടിണി കിടന്നു പ്രാർത്ഥിക്കുന്നതു മാത്രമാണ് ഉപവാസം എന്ന് പഠിപ്പിക്കപ്പെട്ടുന്നതു കൊണ്ട് ...
മനുഷ്യൻ എങ്ങിനെ നീതികരിക്കുന്നു എന്നോ , എങ്ങിനെ നീതികരിക്കപ്പെടുന്നു എന്നും ദൈവം വ്യക്തമായി അരുളിച്ചെയ്തിട്ടും; യേശു ആ വചനങ്ങളെ അക്ഷരാർത്ഥത്തിൽ ജീവിച്ചു കാണിച്ചു തന്നു പഠിപ്പിച്ചിട്ടും , അതൊന്നും കാണാതെ മറ്റു പല മാതൃക പുരുഷമാർക് പിന്നാലെ പോയി, അവരുടെ ജീവിതത്തെ വളച്ചൊടിച്ചു ,"ആത്മാവിൽ പറയുന്നു " എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു; പ്രാർത്ഥനയിലും , ഉപവാസത്താലും ,ചർച്ചിൽ സമയം തെറ്റാതെ , മുടങ്ങാതെ പോയി ആത്മാവിൽ ആരാധിക്കുന്നതുകൊണ്ടും , കൈയ്യടിക്കുന്നതുകൊണ്ടും , സഭയിൽ സംഭാവന കൊണ്ടുവരുന്നത് കൊണ്ടും, പുലർച്ചെ എഴുന്നേറ്റു കണ്ണീരിൽ പ്രാര്ഥിക്കുന്നതുകൊണ്ടും , അമിതമായ പ്രാർത്ഥനയിലും ഭക്തികൊണ്ടും, 10 കല്പനകൾ മാത്രം അനുസരിക്കുന്നതുകൊണ്ടും, സ്വർണം ധരിക്കാതെ , മുടി പിന്നാതെ , ടി ഷർട് ധരിക്കാതെ , ശുഭ വസ്ത്ര ധാരിയായ് ജീവിച്ചാൽ നീതീകരിക്കപ്പെടും എന്ന് പഠിപ്പിക്കുന്നത് കൊണ്ട്...
ഞാൻ അറിഞ്ഞിട്ടുള്ളതിൽ, എന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയ ക്രിസ്തുമതത്തെ ഉപദേശിച്ചതും പഠിപ്പിച്ചും മറ്റു മതങ്ങൾക് തുല്യമാക്കിയതുകൊണ്ടു .....
ജാതികൾ പൂജ നടതിയും , ഉപവസിച്ചും, അമ്പലങ്ങളിൽ പോയി പാപങ്ങളെ കഴുകി കളയുമ്പോൾ ; നമ്മൾ പാർഥിച്ചും, ഉപവസിച്ചും , മുടങ്ങാതെ പള്ളിയിൽ വന്നും നീതീകരിക്കപ്പെടുന്നു
ജാതികൾ അമ്പലങ്ങളിൽ സ്വബോധമില്ലാതെ അവരുടെ ദൈവത്തിൻറെ ആത്മാവിൽ തുള്ളിയും ചാടുകയും ചൈയ്യുമ്പോ ; നമുക്കിടയിൽ ദൈവത്തിന്റെ പേര് മാത്രമേ മാറ്റമുള്ളൂ ...
അവരും പ്രമഞ്ച സൃഷ്ടിതാവിനെ ആരാധിക്കുന്നു; നമ്മളും അങ്ങനെ തന്നെ
നോമ്പ് നോക്കാത്തവടു കണക്കു ചോദിക്കുന്ന , പ്രാര്ഥിക്കാത്തവനെ വിധിക്കുന്ന, പാപം ചൈയ്യുന്നവനെ ശിക്ഷിക്കുന്ന, തന്നെ ഭയപ്പെടാതെ നടക്കുന്നവർക് വ്യാധികൾ കൊടുക്കുന്ന, തനിക്കെതിരെ നിൽക്കുന്നവരെ തകർത്തു കളയുന്ന...ടി ഷർട്ടും , കടും കളർ വസ്ത്രവും ധരിക്കുന്നവന്റെയും , മുടി ഫ്രീക്കനായി വെട്ടുന്നവനേയും നോട്ടമിട്ടു വേട്ടയാടുന്ന, തന്നെ സ്നേഹിക്കുന്നവന് വേദനകൾ കൊടുത്തു പരീക്ഷിക്കുന്ന, കാതിലും കഴുത്തിലും എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുന്ന , സ്ത്രീകളുടെ തലയിൽ മൂടുപടം ഉണ്ടോ എന്ന് നോക്കുന്ന, തന്റെ മുന്നിൽ വരുന്ന സ്ത്രീ ആർത്തവകാരി ആണോ അല്ലയോ എന്ന് നോക്കുന്ന , സ്ത്രീ പള്ളിയിൽ കയറുന്നുണ്ടോ എന്ന് നോക്കുന്ന, തന്റെ മതത്തിലേക് ആളെച്ചേർത്തോ എന്ന് നോക്കുന്ന , ചേർത്തവരുടെ എണ്ണം നോക്കി അനുഗ്രഹം കൊടുക്കുന്ന ; ഒരുപാടു ദൈവങ്ങളെ നമുക് ചുറ്റും നോക്കിയാൽ കാണാൻ കഴിയും ... അവരെകുറിച്ചെല്ലാം ആവേശത്തോടെ പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും നാം കേട്ടിട്ടില്ലെ ...
എന്നാൽ പട്ടിണി കിടക്കുന്നവൻറെ വിശപ്പറിയുന്ന , ഉടുതുണിക് വകയില്ലാത്തവൻറെ നാണം അറിയുന്ന, രോഗിയുടെ വേദനയറിയുന്ന, വിധവയുടെ കണ്ണീർ കാണുന്ന , മറ്റെന്തിനേക്കാളും ഇവരെയൊക്കെ സ്നേഹിക്കുന്ന; അവർക്കു കൊടുക്കുകയും കരുതുകയും ചെയ്യുന്നവർക് നിത്യാരാജ്യം കൊടുക്കുന്ന , അങ്ങനെയുള്ളവരെ മാത്രം നീതിമാൻ എന്ന് വിളിക്കുന്ന,അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന , അനുഗ്രഹിച്ചു വർധിപ്പിക്കുന്ന , ന്യായവിധിപോലും ഈ അടിസ്ഥാനത്തിൽ നടത്തുന്ന, തൻറെ 10 കല്പനകളെ മുറുകെപ്പിടിച്ചു ന്യായം വാദിക്കുന്നവരെ നോക്കി (ശാസ്ത്രിമാരും, പരീശന്മാരും ) "നിങ്ങളുടെ നീതി ഇവരുടേതിനെ കവിഞ്ഞില്ലങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യം കാണില്ല" എന്ന് പറയുന്ന(മത്തായി 5 :20 ) ഒരു ദൈവത്തെ നിങ്ങൾ ജാതികളുടെ ഇടയിൽ കണ്ടിട്ടുണ്ടോ , കേട്ടിട്ടുണ്ടോ? ഇല്ലങ്കിൽ അതാണ് ഒരു ക്രിസ്ത്യാനിയെ , ഒരു യഹോവ ഭക്തനെ ജാതികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.... അതാണ് എന്റെ ദൈവവും ജാതികളുടെ ദൈവവും തമ്മിലുള്ള വ്യത്യാസം ....
ഞാൻ വിശ്വസിക്കുന്ന ദൈവത്തിനും , ജാതികളുടെ ദൈവങ്ങൾക്കും പേരിൽ മാത്രമേ വ്യതാസം ഉള്ളു എങ്കിൽ .... ആ ദൈവത്തിനു എന്ത് മഹത്വം?
ഈ വ്യത്യാസം വചനാടിസ്ഥാനത്തിൽ എവിടെ എന്ന് ചോദിച്ചാൽ... യെഹെസ്കേൽ 18: 5 -9 വരെയും മത്തായി 25: 31 -46 വരെയും ഒന്ന് വായിക്കണം എന്ന് ഞാൻ പറയും...
കൂടുതൽ വേണമെങ്കിൽ
വായിക്കണം
പള്ളിയുടെ അക്കൗണ്ടിലേക്കു കൊണ്ടുവരാനുള്ള ആക്രോശങ്ങളുടെ ആയിരത്തിൽ ഒന്ന് ആവേശത്തോടെ ഈ വചനങ്ങൾ പഠിപ്പിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ ?
കേൾക്കില്ല ... കാരണം ഇന്ന് നടക്കുന്നത് അഭിവൃദ്ധിയുടെ സുവിശേഷം മാത്രമാണ്.. സ്വാഭിമാനത്തിന്റെ സുവിശേഷമാണ്... മറ്റുള്ള ചർച്ചിൽ നിന്ന് സ്വന്തം സഭയുടെ എണ്ണം കൂട്ടാനും , ഉയർത്തിക്കാട്ടാനും ഉള്ള തട്ടിക്കൂട്ട് സുവിശേഷമാണ് ... അതിൽ എനിക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ട്
************
യേശുക്രിസ്തുവിൻറെ ജീവിതം മുഴുവൻ പഠിച്ചാൽ , അത് കർത്താവിന്റെ ഗിരിപ്രഭാഷണത്തിനു വെളിയിൽ പോയിട്ടില്ല എന്ന് കാണാം ... അങ്ങനെ എങ്കിൽ സ്നേഹത്തിന്റെയും , സഹനത്തിന്റെയും ആ സുവിശേഷങ്ങൾ തന്നെയാണ് ക്രിസ്തുവിന്റെ ജീവിതത്തിൻറെ സത്ത്... അങ്ങനെ എങ്കിൽ ഏതു വചനവാക്യനാവും അവസാനം സ്നേഹത്തിന്റെയും സഹനത്തിന്റെയും ആ വാക്യങ്ങളുമായി ചേർത്ത് കെട്ടാൻ കഴിയണം .... അതുമല്ലങ്കിൽ യേശുക്രിസ്തുവിന്റെ ജീവിതവും , പ്രസംഗങ്ങളും ആയി ചേർത്ത് വായിക്കാൻ കഴിയണം ... അതിനപ്പുറം ഉള്ളതെല്ലാം അതിവിശുദ്ധിയുടെ കപട മുഖം മാത്രമാണ് ...അതിൽ എനിക്ക് വിശ്വാസം ഇല്ല...
നന്ദി
******************************
Comments
Post a Comment