സഭയിലെ കറതീർന്ന വിശ്വാസികൾക്കിടയിൽ ഒരു മുടിയനായ പുത്രന്റെ സ്ഥാനം കല്പിച്ച കിട്ടിയിട്ടുണ്ട് എന്നൊരു ബോദ്യം എനിക്ക് ഉള്ളത് കൊണ്ട് ചില കാര്യങ്ങൾ സഭയുടെ തെറ്റിദ്ധാരണ മാറ്റുന്നതിലേക്കായി പറയുവാൻ ധൈര്യപ്പെടുന്നു ..ഒരുപക്ഷെ നമുക്കിടയിലെ പരസ്പര ധാരണ അനാവശ്യമായ പ്രതീക്ഷകൾക്കും അതിനമൂലം ഉണ്ടാവുന്ന നിരാശയും ഒഴിവാക്കും എന്ന് എനിക്ക് തോന്നുന്നു..ഉള്ളിൽ അകൽച്ചയും ചെറിയ ഒരു നീരസവും വച്ചു ചിരിച്ചുകൊണ്ട് "പ്രയ്‌സ്ഡ് ദി ലോർഡ് " പറഞ്ഞു കൈ നീട്ടുന്ന കുറച്ച ഏറെ മുഖങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു കുമ്പസാരത്തിനു ഞാൻ മുതിരുന്നത് ..
ഞാറാഴ്ച ദിവസ്സം മാത്രം പല സർവീസുകളിൽ ആയി പത്തു രണ്ടായിരം പേര് കൂടിച്ചേരുന്ന, രൺടോ മൂന്നോ നിലകൾ പാർക്കിങ്ങിന് മാത്രമുള്ള, ഒരു സഭയിൽ അംഗത്വം വേണ്ടാന്ന് വച്ച് ഞാൻ താമ്പരം സഭ തേടി പിടിച്ചു കൂട്ടായ്മക് ആദ്യമായി വെ സഭയിൽ വന്നു കയറുന്നത്, താമ്പരം സഭയുടെ അംഗ സംഖ്യയോ, കെട്ടിടത്തിന്റെ വലിപ്പമോ, പ്രശസ്തിയോ, ഇവിടെ വരുന്നവർക്കു മാത്രമായി ദൈവം മാറ്റിവച്ചിരിക്കുന്ന നന്മകളുടെ പ്രത്യേക പാക്കേജ് കണ്ടിട്ടോ, സഭയിലെ ആഡംബരവും ആർഭാടവും സമൃദ്ധിയോ പ്രതീക്ഷിച്ചായിരുന്നില്ല ...
എന്നിലെ പ്രതീക്ഷ ലാളിത്യവും നിസ്വാര്ഥതയും ഉള്ള ഒരു സഭയായിരുന്നു. എന്നാൽ വന്നു കയറിയ അന്നുമുതൽ ഞാൻ കേൾക്കുന്ന സ്ഥിരം പ്രാർതനകൾ ആയിരുന്നു "താംബരം സഭയിലെ കുടുംബങ്ങളുടെയും, അംഗങ്ങളുടെയും " എണ്ണം കൂട്ടിക്കിട്ടണം എന്നുള്ളത്. ജനം മാനസാന്തരപ്പെട്ട് കർത്താവിലേക് തിരിഞ്ഞു ഏതെങ്കിലും ആലയത്തിലേക് കടന്നു പോകണം എന്ന് ആഗ്രഹിക്കുന്നതിനു പകരം എങ്ങനെയും സഭയിലെ എണ്ണം കൂട്ടാനുള്ള ഈ പ്രവണതയെ നിസ്വാർത്ഥ സുവിശേഷീകരണം എന്ന് വിളിക്കുവാൻ എനിക്ക് കഴിയുന്നില്ല.
കുടിയേറ്റക്കാരനായി വന്നു കയറിയ എന്നിൽ നിന്ന്, സഭ പ്രതീക്ഷിച്ച സഹകരണം, കീഴ്വഴക്കം എന്നിവ കിട്ടാതെ പോയതാണ് മാനസികമായി ഉള്ള ഒരു ചെറിയ അകൽച്ച സഭയിൽ കുറച്ചു പേർക്കെങ്കിലും എന്നോട ഉണ്ടാകുവാനുള്ള കാരണം .. അതുപോലെ ഞാൻ പ്രതീക്ഷിച്ചത് കിട്ടാത്തതുകൊണ്ട് എനിക്ക് സഭയോടും വ്യക്തമായ ഒരു അകൽച്ച ഉണ്ടായി എന്നത് യാദ്ര്ത്യം .. 5 കാര്യങ്ങളിൽ പ്രതീക്ഷിച്ച നിലവാരം സഭയോട് പുലർത്തുവാൻ എനിക്ക് കഴിഞ്ഞിട്ടിട്ടില്ലതത്തു കൊണ്ട് അതിന്റെ കാര്യകാരണങ്ങൾ ബോധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .
ആരാധനാ
ആദ്യമേ ഞാൻ പറയട്ടെ , ഞാൻ കർത്താവിനെ സ്നേഹിക്കുന്നതും, നമസ്കരിക്കുന്നതും "യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും " ആയതുകൊണ്ടോ , അവൻ എനിക്ക് ചെന്നൈയിൽ നന്മ തന്നതുകൊണ്ടോ അല്ല ... പകരം അവൻ എനിക്ക് പിതാവായതുകൊണ്ടും , "അബാ " എന്ന് വിളിക്കാൻ അവകാശം തന്നത് കൊണ്ടുമാണ് ...
സഭയിൽ അധ്യക്ഷൻ പറയുകയോ പ്രതീക്ഷിക്കുകയോ സമയത്തിന് ഉള്ളിൽ വന്നു നിറയുകയും, അതെ അധ്യക്ഷൻ ആഗ്യം കാണിക്കുമ്പോൾ നിലക്കുന്ന ഡ്രമ്മിനോട് കൂടേ പൊടുന്നനെ ഇറങ്ങി പോകുകയും ചെയ്യുന്ന ആത്മാവിനെയും, ആ ആത്മാവിൽ എന്ന് പറായാപ്പോടുന്ന ആരാധനയും ഞാൻ വായിച്ചാ വേദപുസ്തക താളുകളിൽ എവിടെയും കാണാത്തതുകൊണ്ടും, ആ ആരാധനയെ നിക്ഷേധിക്കുന്നതു കൊണ്ടും തന്നെ ആണ് വീണ്ടു വീണ്ടും ആരാധനാ സമയത് "പോസ്റ്റ് " പോലെ നിൽക്കുന്ന ഒരേ ഒരുത്തനായി ഞാൻ കാണപ്പെടുന്നത് .. വെറുതെ എന്നെ കൊണ്ട് ആ ആരാധനാ നടത്താൻ നിർബന്ധിക്കരുത് ... സത്യമായും ഞാൻ വചനത്തിൽ കാണും വരെ അത് ചെയ്യില്ല ....എന്നിൽ നിന്ന് അത് പ്രതീക്ഷിക്കുകയും അരുത് ..
എന്റെ റോൾ മോഡൽസ് കർത്താവായ യേശുക്രിസ്തു ആയതു കൊണ്ട്, കർത്താവിന്റെ മേൽ ആത്മാവ് വന്ന വിധവും, ആ ആത്മാവുള്ള കർത്താവു ദൈവത്തെ ആരാധിച്ച വിധവും അല്ലാതെ "ഏതു ആത്മാവിൽ ആരു ഉപദേശിച്ചാലും, എന്റെ നന്മകൾ കർത്താവു തിരിച്ചെടുക്കും എന്ന് പറഞ്ഞു ആത്മാവിൽ ഭീഷണി പെടുത്തിയാലും " ഞാൻ അത് കൈക്കൊള്ളില്ല .. മനുഷ്യൻ ആത്മാവിൽ എന്ന് നടിച്ചു പറയുന്ന പറയുന്ന ആത്മീയ അർത്ഥങ്ങൾക്കും , ആത്മീയ മര്മങ്ങള്ക്കും കണ്ണടച്ച് ഹല്ലേലൂയാ പറയുന്നവരുടെ കൂട്ടത്തിൽ എന്നെ കണക്കിടരുത് .. ഒറ്റവാക്കിൽ പറഞ്ഞാൽ ഉപദേശിമാരുടെ ശബ്ദത്തിനൊത്തു ഉയരുന്ന ആരാധനയിലും കൈകൊട്ടിലും എനിക്ക് വിശ്വസം ഇല്ല
സ്വർഗ്ഗത്തിലേക് വിസ ആരാധന എന്ന പേരിൽ നടക്കുന്ന ശബ്ദകോലാഹലങ്ങൾ കൊണ്ടും, പ്രാർത്ഥനകൊണ്ടും , ഉപവാസംകൊണ്ടും, എന്റെ പ്രവർത്തികളുടെ നീതി നിമിത്തവും കിട്ടാതില്ല , പകരം , കിട്ടിയാൽ ദൈവത്തിന്റെ കൃപയാൽ അടിച്ച ലോട്ടറി എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു വചനത്തിന്റെ അടിസ്ഥാനവും ഉണ്ട് എന്ന് തന്നെ ആണ് എന്റെ അറിവ്
മറ്റൊന്ന് ,പഴയനിയമത്തിൽ worship എന്ന വാക്കിന് ഉടനീളം "നമസ്കരിക്കുക"എന്ന അർത്ഥത്തിൽ എഴുതുകയും, പുതിയ നിയമത്തിൽ അതിനു "ആരാധന" എന്ന പരിഭാഷ കൊടുക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ പെന്തോകൊസ്തു സഭകളിലെ ആരാധന ഒരു പ്രഹസനം ആയിതീരുമായിരുന്നു... എന്തോ ആ വിഷയത്തിൽ എനിക്ക് മലയാളം പരിഭാഷയിലെ "ആരാധന"എന്ന വാക്കിൽ എനിക്ക് വ്യക്തത കുറവും ഉണ്ട് ... ഉദാഹരണം : Luke 4:8 , Deuteronomy 6:13, ഇവയുടെ മലയാളം ,ഇംഗ്ലീഷ് പരിഭാഷകൾ ഒന്ന് പഠിക്കുവാൻ ശ്രമിക്കുക ..
ഉപവാസം,വിശ്വാസം, നീതീകരണം
ഭക്ഷണം കഴിക്കാത്ത മണിക്കൂറുകളുടെ എണ്ണം നോക്കി ഉപവാസത്തെ നിശ്ചയിക്കുകയും , നിർവചിക്കുകയും , പഠിപ്പിക്കുകയും , നടപ്പിൽ വരുത്തുകയും ചെയ്യുമ്പോഴും.... ദൈവത്തിനു പ്രസാദമായ , ദൈവം പ്രതീക്ഷിക്കുന്ന ഉപവാസത്തെ കുറിച്ച് പഠിക്കാനോ , പഠിപ്പിക്കാനോ ചൈയ്യാതെ , പട്ടിണി കിടക്കുന്നതിലെ അമിത വിശുദ്ധിയോട് എനിക്ക് യോജിപ്പില്ലാ ...
"തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക" തുടങ്ങിയ ജഡീക കോപ്രായങ്ങൾ അല്ല ഉപവാസം എന്നും , അതിൽ ദൈവം പ്രസാദിക്കുന്നില്ല എന്നും ദൈവം അരുളിച്ചെയ്തിട്ടും; ഇന്നും പട്ടിണി കിടന്നു പ്രാർത്ഥിക്കുന്നതു മാത്രമാണ് ഉപവാസം എന്ന് പഠിപ്പിക്കപ്പെട്ടുന്നതു കേട്ട് ഹല്ലെലുയ്യ പറയാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല …
REF: (യെശയ്യാ 58 : 5 -13 )(യെശയ്യാ 1 :10 -20 )
ഉപവാസ പ്രാർത്ഥനകളിൽ പങ്കെടുക്കാത്തതുകൊണ്ടും , ആ വചനങ്ങൾ കേൾക്കാത്തതും കൊണ്ട് ദൈവത്തിനു മുൻപിൽ കണക്കു കൊടുക്കേണ്ട ഒരു ദിവസം ഉണ്ടാവും എന്ന് വചനത്തിൽ കണ്ടില്ല ... എന്നാലും അങ്ങനെ ഒരു ദിവസം ഉണ്ടായാൽ "തൊണ്ടയോളം ഭക്ഷണം കഴിച്ചു നില്കുന്നവന്റെ മുൻപിൽ പാരഡൈസ് ബിരിയാണി വച്ചിട നിങ്ങൾ കഴിക്കാതെ പോകുന്നത് തെറ്റാണു” എന്ന് പറയുന്നത് ശരിയാണോ" എന്ന് ഒരു ചോദ്യം ഞാൻ തിരിച്ചു എന്റെ സ്വർഗ്ഗസ്ഥനായ പിതാവിനോട് ചോദിക്കും... പറഞ്ഞു വന്നത് നാം ഇത്രയയതികം വചനം കേട്ടിട്ടുണ്ട് ... അതെല്ലാം നമ്മുടെ ഉള്ളിൽ ദാഹിച്ചു ആത്മാവിനോട് ചേർന്നിട്ടാണോ വീണ്ടും നാം കേൾക്കുന്നത്?കേട്ട വചനത്തിൽ ഒന്നുപോലും അടുത്ത ആഴ്ചത്തേക് ഓർക്കാത്ത നാം "ഉപവാസപ്രാര്ഥന അനുഗ്രഹിക്കപ്പെട്ടതായിരുന്നു " കള്ളം പറയാൻ എനിക്ക് ആഗ്രഹം ഇല്ല അതായത് വചനങ്ങൾ തന്നെ ധാരാളം ... അതിൽ ഏതെങ്കിലും ഒന്ന് പ്രാവർത്തികമാക്കാൻ എനിക്ക് പറ്റിയിരുന്നെങ്കിൽ ഞാൻ എപ്പോഴേ ഉളുപ്പില്ലാതെ പിതാവിന്റെ മുഖം നോക്കി "അബാ.."എന്ന് വിളിക്കുമായിരുന്നു...
എന്നിലെ വചനങ്ങൾ ദാഹിക്കാത്തിടത്തോളം കാലം ഞാൻ വചനത്തോട് ആർത്തി കാണിക്കുന്നു എനിക്കത് ഞാൻ കള്ളം പ്രവർത്തിക്കുന്നു എന്ന ബോദ്യം എനിക്ക് ഉള്ളതുകൊണ്ട് ഞാൻ ഉപവാസ പ്രാർത്ഥനകളിൽ നിന്ന് മാറിനിന്നു
ദശാംശം,പിരിവ്
പ്രമാണത്തിൽ സുവിശേഷികരണത്തിനു വേണ്ടിയുള്ള അമിത പിരിവിനെകുറിച്ചോ , ദശാംശം സുവിശേഷികരണത്തിനു ഉള്ളതാണെന്നോ ഞാൻ വായിച്ചിട്ടില്ലാത്തതുകൊണ്ടു, "ദൈവത്തിനു കൊടുക്കൂ, ദൈവത്തിനു കൊടുക്കൂ" എന്ന ആഹ്വാനം കേൾക്കുമ്പോൾ ഞാൻ ശ്രദ്ധ കൊടുക്കാറില്ല എന്നത് സത്യം തന്നെ
ഇനി ദൈവം എനിക്ക് നന്മ തന്നതുകൊണ്ടാണ് “സ്വർഗം സിംഹാസനവും ഭൂമി പാദപീഠവും ആക്കിവച്ചിരിക്കുന്നവന്”ഞാൻ നന്മയുടെ പങ്കു കൊടുക്കേണ്ടതെങ്കിൽ, ആ ദൈവവും ചുങ്കക്കാരനും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല ....
ഇനി അതൊന്നുമല്ല ഇത്തരം പിരിവുകൾ, സഭയുടെ ആത്മീയ ഉണർവിന് വേണ്ടി അനുഗ്രഹിക്കപ്പെട്ട ദൈവദാസൻമാരെ കൊണ്ട് വരുവാനുള്ള ചിലവിലേക്കാണെങ്കിൽ; പൗലോസ് താൻ സ്ഥാപിച്ച കൊരിന്ത്യ , ഗലാത്യ , എഫെസ്യ സഭകളുടെ ആത്മീക വളർച്ചക്കും , ഉണർവിനും വേണ്ടി പത്രോസും യോഹന്നാനും ഉൾപ്പെടുന്ന അനുഗ്രഹിക്കപ്പെട്ട അപ്പോസ്തോലന്മാരെ കൊണ്ടുവന്നു മേല്പറഞ്ഞ സഭകളിൽ ആത്മീയ ഉണർവ് വരുത്താൻ പിരിവു നടത്തിയതായി പ്രമാണത്തിൽ ഞാൻ കണ്ടതുമില്ല..
ചർച്ചിന്റെ പബ്ലിസിറ്റി കൂട്ടി , ഇവിടെയുള്ളവർക് ദൈവം വാരിക്കോരി കൊടുക്കുന്നു എന്ന് കാണിച്ചു , പുറത്തുനിന്നും , മറ്റു സഭകളിൽ നിന്നും, നഗരത്തിൽ പുതുതായി വരുന്ന വിശ്വാസികളെയും ആകർഷിച്ച , ചർച്ചിലെ ആളുകളുടെ എണ്ണം കൂട്ടി അതും പാടി നടന്നു ഊറ്റം കൊള്ളുന്ന ആധുനിക സുവിശേഷീകരണത്തോടു എനിക്ക് വ്യക്തിപരമായി താല്പര്യം ഇല്ലാ
അതുമല്ല ആത്മാക്കളുടെ എണ്ണം കൂട്ടാൻ സുവിശേഷ മഹായോഗങ്ങൾ നടത്താനാണെങ്കിൽ "എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല;" എന്ന് വചനത്തിൽ എഴുതി വച്ചത് വെറുതെ ആയില്ലേ ?...
അനാഥനെയും വിധവയെയും , ദരിദ്രനെയും മനപൂർവം മറന്നുകളഞ്ഞു, ആത്മാക്കളുടെ എണ്ണത്തിൽ മാത്രം കേന്ദ്രീകരിചു നടക്കുന്ന സുവിശേഷ പിരിവുകളോടു എനിക്ക് ഒട്ടും യോചിപ്പ് ഇല്ലാത്തതു കൊണ്ട്..
"നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ" പഠിപ്പിച്ച കർത്താവിന്റെ സഭയിലേക്കു കൊണ്ടുവരാൻ ആഴ്ചയിൽ 2 തവണ മലാഖി പുസ്തകത്തിലേയും , സാദൃശ്യ വാക്യങ്ങളിലെയും ഓരോ വചനം എടുത്ത്, ഇഴനാരു കീറി വീണ്ടും വീണ്ടും പഠിപ്പിക്കുമ്പോഴും, കാലിത്തൊഴുത്തിൽ ദരിദ്രനായി പിറന്ന കർത്താവിനെ ആരാധിക്കാൻ ശീതീകരിച്ച ആലയങ്ങൾ പണിയുവാനും , മോടി പീഡിപ്പിക്കാനും, സുവിശേഷീകരണം പേരിലും പണം പിരിവു നടത്തുബോഴും , ആ പണപ്പെട്ടിയിലേക് സംഭാവനകൾ ഒഴുകിയെത്തുമ്പോഴും,ഇന്ത്യയുടെ നാനാഭാഗങ്ങളിൽ സ്വന്തം മകളെ കെട്ടിച്ചുവിടാൻ കഷ്ടപ്പെടുന്ന , മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന,എന്തിനു ഒരു നേരത്തെ ആഹാരത്തിനു കഷ്ടപ്പെടുന്ന വിശ്വാസി സഹോദരങ്ങളും, കർത്താവിന്റെ വചനവുമായി നടന്നു, സുവിശേഷ വിരോധികളുടെ കൈകളാൽ കൊല്ലപ്പെട്ട ദാസന്മാരുടെ മക്കൾ പഠിക്കുവാനും , ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുമ്പോഴും. ജീവിതം കൂട്ടിമുട്ടിക്കുവാൻ അവരുടെ വിധവമാർ നെട്ടോട്ടം ഓടുമ്പോഴും .. "നാമെല്ലാം ഒരേ ശരീരത്തിന്റെ അംശികൾ അല്ലയോ " എന്ന് ആവർത്തിച്ച ആവർത്തിച്ച പഠിപ്പിക്കുകയും ലക്ഷങ്ങൾ മുടക്കി ഉപവാസ പ്രാര്ഥനകളുമു , വാര്ഷികാഘോഷങ്ങളും,സുവിശേഷ പ്രഘോഷങ്ങളും നടത്തുന്നതും കാണുമ്പോൾ Math:25:32-46 വരെയും Math: 7:21-25 തികട്ടി കയറിവരുന്നുണ്ടെനിക്..
അതല്ല ഉപദേശിമാർ വചനം കാണിച്ചു കണ്ണുരുട്ടുമ്പോഴേക്കും, താൻ , തന്റെ മക്കൾക്കും , വരും തലമുറക്കും അഡ്വാനിച്ചും , പറ്റിച്ചും സമ്പാദിച്ചു കൂട്ടിയതിൽ ദൈവം കൈവച്ച , തന്നെ തകർത്തു കളഞ്ഞെങ്കിലോ എന്ന് ഭയന്ന് ദൈവത്തിനു ഗുണ്ടാ പിരിവു കൊടുക്കുന്നവരിൽ ഒരുവനയാൽ , ഞാൻ മാമോമേ സേവിക്കാൻ ദൈവത്തിനു കൈക്കൂലി കൊടുക്കുന്നവനായി പോകും .. എന്റെ നിക്ഷേപങ്ങൾ എല്ലാം ദൈവം തന്നതാണെന്നു എനിക്ക് ബോദ്യം ഉണ്ട് ..എനിക്കുള്ളതെല്ലാം ദൈവത്തിന്റെ കൈയിൽ ഇരിക്കുന്നു .. ഇഷ്ടമുള്ളപ്പോൾ തൊടുവാനും , ഇഷ്ടമുള്ളപ്പോൾ അതിലേക് സമാഹരിക്കാനും അവനു അവകാശവും ഉണ്ട്... "നിന്നതല്ല ഞാൻ നിർത്തിയത് എന്ന് പാടുകയും" സ്വന്ത നിക്ഷേപത്തെയും , ബൗതീകതയെയും സ്നേഹിച്ച , അത് നിലനിർത്താൻദൈവത്തിനു സംഭാവന കൊടുക്കുന്ന പെന്തകൊസ്തു കൂട്ടത്തിൽ എണ്ണപ്പെടുന്നതിനേക്കാൾ മനസ്സിൽ സ്നേഹവും നന്മയും ഉള്ള ഒരു ജാതീയനായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു...
ഇതിനും അപ്പുറം, ദശാംശത്തിന്റെ യഥാർത്ഥ പ്രമാണം പഠിപ്പിക്കാതെ പൂഴ്ത്തിവക്കുകയും; ദശാംശത്തിന്റെ പ്രമാണം എന്ന് പറഞ്ഞു Malachi 3:10 ഉം സദൃശ്യവാക്യങ്ങൾ 3:9 പോലുള്ള വാക്യങ്ങൾ വികലമായി വളച്ചൊടിച്ച പ്രമാണം എന്ന രീതിൽ പഠിപ്പിക്കുന്നതിനോട് എനിക്ക് വിയോചിപ് ഉള്ളതുകൊണ്ട് ഇത്തരം പിരിവുകളിൽ നിന്ന് ഞാൻ മനപ്പൂർവം മാറിനിൽക്കുന്നു ...
ആഘോഷങ്ങൾ, ചടങ്ങുകൾ
പ്രതീകാത്മമായി ക്രിസ്തുവിന്റെ പിറന്നനാൾ, പെസഹാ , ഈസ്റ്റർ,ദുഃഖവെള്ളി, കുരിശിൻറെ വഴി തുടങ്ങിയവ ആഘോഷിക്കുന്ന ജാതികളെ കുറ്റം പറയുകയും, പുതുവത്സര പ്രാർത്ഥനകൾ നടതുന്നതിനെയും, പള്ളിയുടെ സുവർണ ജൂബിലി ആർഭാടമായി ആഘോഷിക്കുന്നതിനെയും കർത്താവിന്റെ നമ മഹാതീകരണം എന്ന് വിശേഷിപ്പിക്കുകയും ചെയ്യ്യുന്ന ഇരട്ടത്താപ്പിനോട് എനിക്ക് യോജിപ് ഇല്ലാത്തതുകൊണ്ട് ...
അല്ല കർത്താവു കാലുകഴുകിയത്‌കൊണ്ടു കാലുകഴുക് ശിശ്രുഷ നടത്തുന്ന കത്തോലിക്കാ സഭയിൽ നിന്നു സ്നാനപ്പെട്ട ഒരാൽ എങ്കിലും ഈ കൂട്ടത്തിൽ ഇല്ലേ? കത്തോലിക്കർ ചെയ്താൽ അത് ജാതീവ വ്യവസ്ഥയും , പെന്തെകൊസ്തുകാർ ചെയ്താൽ അത് ബർമുഡയും ആകുന്നതിൽ ലോജിക്കിനെ കുറിച്ച് നിങ്ങൾക് ഒന്നും തോന്നിയില്ലേ?
പെന്തെകൊസ്തുകാർക്പ്രതീകാത്മമായി കാല് കഴുകാമെങ്കിൽ, മറ്റുള്ളവർ പ്രതീകാത്മകമായി ക്രിസ്മസ്, പെസഹാ , ഈസ്റ്റർ,ദുഃഖവെള്ളി, കുരിശിൻറെ വഴി, എന്നിവ ആഘോഷിക്കുന്നത് എങ്ങനെ തെറ്റാവും ? അല്ല കാലുകഴുക്ക് ശിശ്രുഷപോലെ നാളെ ഇപ്പറഞ്ഞതെല്ലാം സഭ ആഹ്വാനം ചെയ്താൽ, ആമേൻ പറഞ്ഞു സ്വീകരിക്കുന്ന വിശുദ്ധന്മാരുടെ കൂട്ടത്തിൽ നില്ക്കാൻ എനിക്ക് മനസ്സില്ലതതുകൊണ്ടു ഞാൻ മാറിനിൽക്കുന്നു
വസ്ത്രം , ആഭരണം , ജീവിത ശൈലി
------------------------------------------------------------
ഒരു കോടിയുടെ വീട്ടിലുറങ്ങി അരക്കോടിയുടെ വാഹനത്തിൽ, അരലക്ഷം രൂപയുടെ വച്ചുകെട്ടി , അയ്യായിരം രൂപയുടെ ഇളം നിറത്തിലുള്ള സാരിയുടുത്ത , രണ്ടായിരം രൂപയുടെ ചെരിപ്പും ഇട്ടു, പുരികം പറിക്കാതെ , ചുണ്ടിൽ ചായം തേക്കാതെ പള്ളിയിൽ വന്നു; ഈ ലോകത്തിന്റെ രാജകുമാരൻ ആയിരുന്നിട്ടും കാലിത്തൊഴുത്തിൽ ജനിച്ചു , ഉടുതുണിക് മറുതുണിയില്ലാത്ത , തലചായ്ക്കാൻ ഇടമില്ലാത്ത കർത്താവിനെ ആരാധിക്കുന്നത് വിശുദ്ധിയും യോഗ്യവും; അവരുടെ സമൃദ്ധിയും ആഡംബരവും ദൈവം കൊടുത്ത അനുഗ്രഹവും , അവർ കൊടുക്കുന്ന ലക്ഷങ്ങൾ വരുന്ന സംഭാവനകൾ ദൈവസ്നേഹവും ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോൾ , ഒരിച്ചിരി പൗഡർ മുഖത്തിട്, മുഖത്തു അമിതമായി വളർന്ന രോമം ബ്ലീച് ചെയ്ത് കളഞ്ഞ , അരപ്പവൻ പൊന്നിട്ടു , പാറി പടർന്ന മുടി വെട്ടിയിടുകയോ , പിന്നിയിട്ടോ , പബ്ലിക് ബസ്സിലോ , ഷെയർ ഓട്ടോറിക്ഷയിലോ കയറി പള്ളിയിൽ വന്നാൽ അത് മഹാ പാപവും എന്നുള്ള വ്യാഖ്യാനങ്ങളോടും ,വിശ്വാസങ്ങളോടും , പഠിപ്പിക്കലുകളോടും, മാന്യവും യോഗ്യവും മറ്റുള്ളവർക് ഇടർച്ച വരുത്താത്തതുമായ വസ്ത്രം എന്നതിനപ്പുറം ,ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ആകൃതിയും (ഷർട് , ടി ഷർട് , കോട്ട്, സാരി ) മുടിവെട്ടിയതിന്റെ ഷേപ്പും നോക്കി വിശുദ്ധി അളക്കുന്ന ദുർവ്യാഖ്യാനങ്ങളിൽ വിശ്വാസം ഇല്ല.
സ്വയം സ്വർണവും , മരതകവും ധരിക്കുകയും(വെളിപ്പാടു 1 : 13 ), സ്വർണവും വെള്ളിയും തനിക് വിശുദ്ധമെന്നു അരുളിചൈയ്യുകയും(യോശുവ 6 : 19 ) ചെയ്ത ദൈവത്തിൻറെ കുഞ്ഞാടുകളെ സ്വർണം ധരിക്കരുത് എന്ന് പഠിപ്പിക്കാൻ മാത്രം പുറപ്പാട് 33 :5 ,യെഹെസ്കേൽ 7 :19 -20 തുടങ്ങിയ വാക്യങ്ങളെ വളച്ചൊടിച്ചു ആവർത്തിച്ച് ആവർത്തിച്ച് കണിശമായി പഠിപ്പിക്കുന്നവർ , അതെ ആവേശത്തിൽ മത്തായി 6 : 19 -21, 1 തിമൊഥെ. 6: 7 -10, 1 തിമൊഥെ. 6: 17 -19 വരെയുള്ള വാക്യങ്ങൾ വ്യാഖ്യാനിച്ചു നിക്ഷേപം സ്വരൂപിക്കരുത് എന്നും , നിക്ഷേപം ഉള്ളവൻ ചുർച്ചിൽ വരരുത് എന്നും പഠിപ്പിക്കാതിരിക്കുകയും ചൈയ്യുന്നത് അതിവിശുദ്ധിയുടെ കപടമുഖങ്ങൾ ആണ് എന്ന് എനിക്ക് തോന്നുന്നു
ഒന്നുകിൽ സകല ഭൗതീകതയും ഉപേക്ഷിച്ച ആത്മീയമായി ജീവിക്കാൻ പഠിപ്പിക്കൂ ... അല്ലെങ്കിൽ മുഴുവൻ സമയം ഭൗതീകാനാവാൻ പഠിപ്പിക്കൂ ... അല്ലാതെ പാതി മാമോനും പാതി ദൈവത്തിനും എന്ന് പഠിപ്പിക്കരുത്.. അങ്ങനെ പഠിപ്പിക്കപ്പെടുന്നിടത്തോളം കാലം ആ വിഷയത്തോട് സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
Comments
Post a Comment