Friday 20 May 2016 03:05 തിരുവനന്തപുരം∙ വിജയം ഒരു സീറ്റിൽ ഒതുങ്ങിയെങ്കിലും കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്നു തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണു ബിജെപി. നേമത്ത് ഒ.രാജഗോപാലിന്റെ വിജയത്തിനു പുറമെ, മഞ്ചേശ്വരത്തു നേരിയ ഭൂരിപക്ഷത്തിനു തോറ്റ കെ.സുരേന്ദ്രനെയും വിജയികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണു പാർട്ടിക്കു താൽപര്യം. എന്നാൽ, കണക്കുകൂട്ടലുകൾ പാളിപ്പോയെന്ന നിരാശയും നേതൃത്വത്തിനുണ്ട്. ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് ഉദ്ദേശിച്ചത്ര ഫലപ്രദമായില്ലെന്നു വിശ്വസിക്കുന്നവർ പാർട്ടി നേതൃത്വത്തിൽ കുറവല്ല. നേമത്ത് 67,813 വോട്ടുകൾ നേടിയാണ് ഒ.രാജഗോപാൽ വിജയിച്ചത്– 8671 വോട്ടിന്റെ ഭൂരിപക്ഷത്തോടെ. ഏഴു മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി. Advertisement: Replay Ad Ads by ZINC സ്ഥാനാർഥി, മണ്ഡലം, അവർ പിടിച്ച വോട്ട് (ബ്രായ്ക്കറ്റിൽ) എന്ന ക്രമത്തിൽ: കെ.സുരേന്ദ്രൻ, മഞ്ചേശ്വരം (56,781). രവീശ തന്ത്രി, കാസർകോട് (56120). സി.കൃഷ്ണകുമാർ, മലമ്പുഴ (46,157). കുമ്മനം രാജശേഖരൻ, വട്ടിയൂർക്കാവ് (43,700), വി.മുരളീധരൻ, കഴക്കൂട്ടം (42,732). ശോഭ സുരേന്ദ്രൻ, പാലക്കാട്...